Verse 1: വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; കര്‍ത്താവാണ് അവനെ നിയോഗിച്ചത്.
Verse 2: വൈദ്യന്‍െറ ജ്‌ഞാനം അത്യുന്നതനില്‍നിന്നു വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു.
Verse 3: വൈദ്യന്‍െറ വൈഭവം അവനെ ഉന്നതനാക്കുന്നു; മഹാന്‍മാര്‍ അവനെ പ്രശംസിക്കുന്നു.
Verse 4: കര്‍ത്താവ് ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെഅവഗണിക്കുകയില്ല.
Verse 5: അവിടുന്ന് വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്‍െറ ശക്‌തി വെളിപ്പെടുത്തിയില്ലേ?
Verse 6: മനുഷ്യന്‍െറ അദ്‌ഭുതകൃത്യങ്ങളില്‍മഹത്വപ്പെടേണ്ടതിന് അവിടുന്ന്‌മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
Verse 7: അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു;
Verse 8: ഒൗഷധനിര്‍മാതാവ് അതുപയോഗിച്ചുമിശ്രിതം ഉണ്ടാക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു.
Verse 9: മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും.
Verse 10: നീ തെറ്റുകള്‍ തിരുത്തി നേരായമാര്‍ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍നിന്നു പാപംകഴുകിക്കളയുകയും ചെയ്യുക.
Verse 11: സുരഭിലബലിയും സ്‌മരണാംശമായിനേര്‍ത്ത മാവും സമര്‍പ്പിക്കുക; കാഴ്‌ചവസ്‌തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.
Verse 12: വൈദ്യന് അര്‍ഹമായ സ്‌ഥാനം നല്‍കുക; കര്‍ത്താവാണ് അവനെ നിയോഗിച്ചത്; അവനെ ഉപേക്‌ഷിക്കരുത്; അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്.
Verse 13: വിജയം വൈദ്യന്‍െറ കൈകളില്‍സ്‌ഥിതിചെയ്യുന്ന അവസരമുണ്ട്.
Verse 14: രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്‌ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട്.
Verse 15: സ്രഷ്‌ടാവിന്‍െറ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടിവരും.
Verse 16: മകനേ, മരിച്ചവനെ ഓര്‍ത്തു കരയുക; കഠിനവേദനകൊണ്ട് എന്നപോലെ വിലപിക്കുക; അവന്‍െറ മൃതദേഹം സമര്‍ഹമായിസംസ്‌കരിക്കുക; അതില്‍ ഉദാസീനത കാണിക്കരുത്.
Verse 17: നിന്‍െറ കരച്ചില്‍ വേദനാപൂര്‍ണവുംവിലാപം തീക്‌ഷണതയുള്ളതും ആയിരിക്കട്ടെ; ആരും ആക്‌ഷേപിക്കാതിരിക്കാന്‍അവന്‍െറ യോഗ്യതയ്‌ക്കനുസൃതം ഒന്നോ രണ്ടോ ദിവസം ദുഃഖം ആചരിക്കുക; പിന്നെ ആശ്വസിക്കുക.
Verse 18: ദുഃഖം മരണത്തില്‍ കലാശിക്കുന്നു; ഹൃദയവേദന ശക്‌തികെടുത്തുന്നു;
Verse 19: വിനാശത്തില്‍ ദുഃഖം ശമിക്കുകയില്ല; ദരിദ്രന്‍െറ ജീവിതം ഹൃദയഭാരം നിറഞ്ഞതാണ്.
Verse 20: നിന്‍െറ ഹൃദയം ദുഃഖത്തിന് അധീനമാകരുത്; ജീവിതാന്തം ഓര്‍ത്ത് അതിനെഅകറ്റിക്കളയുക.
Verse 21: തിരിച്ചുവരവ് അസാധ്യമെന്ന് ഓര്‍ക്കുക; മരിച്ചവര്‍ക്ക് നീ ഒരു നന്‍മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്.
Verse 22: എന്‍െറ അവസാനം അനുസ്‌മരിക്കുക;നിന്‍േറ തും അപ്രകാരംതന്നെ; ഇന്നലെ ഞാന്‍; ഇന്നു നീ.
Verse 23: മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍അവനെക്കുറിച്ചുള്ള സ്‌മരണയും അവസാനിക്കട്ടെ; അവന്‍െറ ആത്‌മാവ് വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.
Verse 24: പണ്‍ഡിതന്‍െറ വിജ്‌ഞാനംവിശ്രമത്തെ ആശ്രയിച്ചിരിക്കുന്നു; വ്യഗ്രതകള്‍ ഒഴിഞ്ഞാലേ ജ്‌ഞാനം ലഭിക്കൂ.
Verse 25: കല പ്പപിടിക്കുകയും ചാട്ടയില്‍അഭിമാനിക്കുകയും ചെയ്യുന്നവന്‍, കാളകളെ തെളിക്കുകയും നോക്കുകയുംഅവയെപ്പറ്റി സംസാരിക്കുകയുംചെയ്യുന്നവന്‍, എങ്ങനെ വിജ്‌ഞനാകും?
Verse 26: അവന്‍ ഉഴവുചാലുകളെപ്പറ്റി ചിന്തിക്കുകയും പശുക്കുട്ടികള്‍ക്കുള്ള തീറ്റിയുടെ കാര്യത്തില്‍ ശ്രദ്‌ധിക്കുകയും ചെയ്യുന്നു.
Verse 27: രാവും പകലും അധ്വാനിച്ച് മുദ്രകൊത്തുന്ന കൊത്തുപണിക്കാരും കരവേലവിദഗ്‌ദ്‌ധരും ഇങ്ങനെതന്നെ; പുതിയരൂപങ്ങള്‍ നിര്‍മിക്കുന്നതിലുംചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലും പണിക്കുറ തീര്‍ക്കുന്നതിലും അവര്‍ മനസ്‌സിരുത്തുന്നു.
Verse 28: ഉലയൂതുന്ന ഇരുമ്പുപണിക്കാരനുംഅങ്ങനെതന്നെ; അഗ്‌നിയില്‍ തട്ടിവരുന്ന കാറ്റ്‌അവന്‍െറ മാംസം ഉരുക്കിക്കളയുന്നു. ഉലയിലെ ചൂടേറ്റ് അവന്‍ ഇല്ലാതാവുകയാണ്; കൂടമടിക്കുന്ന ശബ്‌ദമാണ് അവന്‍െറ കാതുകളില്‍. അവന്‍െറ കണ്ണുകള്‍ പണിത്തരങ്ങളുടെരൂപഭംഗിയില്‍ പതിയുന്നു; അവ പണിക്കുറ തീര്‍ത്ത് അലങ്കരിക്കാന്‍അവന്‍ ദത്തശ്രദ്‌ധനാണ്.
Verse 29: കാലുകൊണ്ട് ചക്രംതിരിച്ചു ജോലിചെയ്യുന്ന കുശവനും അങ്ങനെതന്നെ. അവന്‍ സര്‍വദാ കൃത്യനിര്‍വഹണത്തില്‍മുഴുകിയിരിക്കുന്നു; എണ്ണംനോക്കിയാണ് അവന്‍െറ പ്രയത്‌നം നിര്‍ണയിക്കുന്നത്
Verse 30: അവന്‍ കൈകൊണ്ടു കളിമണ്ണിനുരൂപം കൊടുക്കുന്നു; കാലുകൊണ്ടു കുഴച്ചു പാകമാക്കുന്നു. മിനുക്കുന്നതില്‍ അവന്‍ ശ്രദ്‌ധ പതിക്കുന്നു; തീച്ചൂള വൃത്തിയാക്കുന്നതിലുംഅവന്‍ ശ്രദ്‌ധിക്കുന്നു.
Verse 31: ഇവരെല്ലാം കരവിരുതിനെ ആശ്രയിച്ചിരിക്കുന്നു; ഓരോരുത്തരും താന്താങ്ങളുടെതൊഴിലില്‍ സമര്‍ഥരാണ്.
Verse 32: അവരെ കൂടാതെ നഗരം പണിയാനാവില്ല; ആളുകള്‍ക്കവിടെ വരുന്നതിനോതാമസിക്കുന്നതിനോ സാധിക്കുകയില്ല.
Verse 33: എങ്കിലും പൗരസമിതികളിലേക്ക്‌അവര്‍ വിളിക്കപ്പെടുന്നില്ല; പൊതുസഭയില്‍ അവര്‍ക്കു പ്രാമുഖ്യമില്ല. ന്യായാസനത്തില്‍ അവര്‍ ഇരിക്കുന്നില്ല; വിധിപ്രസ്‌താവം അവര്‍ ഗ്രഹിക്കുന്നില്ല. അനുശാസനമോ വിധിപ്രസ്‌താവമോവ്യാഖ്യാനിക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല; ആപ്‌തവാക്യങ്ങള്‍ അവര്‍ പ്രയോഗിക്കുന്നില്ല.
Verse 34: എന്നാല്‍, ലോകത്തിന്‍െറ ഘടനഅവര്‍ നിലനിര്‍ത്തുന്നു; തങ്ങളുടെ തൊഴിലിനെക്കുറിച്ചാണ്‌അവരുടെ പ്രാര്‍ഥന.