Verse 1: ദുഷ്‌കീര്‍ത്തി അപമാനവും നിന്‌ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.
Verse 2: അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും.
Verse 3: അവനിന്‍െറ ഇലകള്‍ ഭക്‌ഷിക്കുകയുംനിന്‍െറ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും.
Verse 4: ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും.
Verse 5: മധുരമൊഴി സ്‌നേഹിതന്‍മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു.
Verse 6: എല്ലാവരിലുംനിന്നു സൗഹൃദംസ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.
Verse 7: പരീക്‌ഷിച്ചറിഞ്ഞേസ്‌നേഹിതനെസ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്.
Verse 8: സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്; കഷ്‌ടദിനത്തില്‍ അവരെ കാണുകയില്ല.
Verse 9: സ്‌നേഹിതന്‍ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നിന്നെ അപമാനിച്ചേക്കാം.
Verse 10: തീന്‍മേശക്കൂട്ടുകാരന്‍ കഷ്‌ടദിനത്തില്‍നിന്നോടുകൂടെ കാണുകയില്ല.
Verse 11: ഐശ്വര്യത്തില്‍ അവന്‍ നിന്നോട് ഒട്ടിനില്‍ക്കുകയും നിന്‍െറ ദാസന്‍മാരോടു സ്വതന്ത്രമായി ഇടപെടുകയും ചെയ്യും.
Verse 12: നിന്‍െറ തകര്‍ച്ചയില്‍ അവന്‍ നിനക്കെതിരേ തിരിയുകയുംനിന്നെ ഒഴിഞ്ഞു നടക്കുകയും ചെയ്യും.
Verse 13: ശത്രുക്കളില്‍നിന്ന് അകന്നിരിക്കുകയുംസ്‌നേഹിതരോട് സൂക്‌ഷിച്ചു പെരുമാറുകയും ചെയ്യുക.
Verse 14: വിശ്വസ്‌തനായ സ്‌നേഹിതന്‍ബലിഷ്‌ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന്‍ ഒരു നിധിനേടിയിരിക്കുന്നു.
Verse 15: വിശ്വസ്‌തസ്‌നേഹിതനെപ്പോലെഅമൂല്യമായി ഒന്നുമില്ല; അവന്‍െറ മാഹാത്‌മ്യം അളവറ്റതാണ്.
Verse 16: വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവനെ കണ്ടെത്തും.
Verse 17: ദൈവഭക്‌തന്‍െറ സൗഹൃദം സുദൃഢമാണ്; അവന്‍െറ സ്‌നേഹിതനും അവനെപ്പോലെതന്നെ.
Verse 18: മകനേ, ചെറുപ്പംമുതലേ ജ്‌ഞാനോപദേശം തേടുക; വാര്‍ദ്‌ധക്യത്തിലും നീ ജ്‌ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.
Verse 19: ഉഴുതു വിതയ്‌ക്കുന്ന കര്‍ഷകനെപ്പോലെഅവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്‍പ്പനേരം അദ്‌ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം.
Verse 20: ശിക്‌ഷണം ലഭിക്കാത്തവന് അവള്‍ കര്‍ക്കശയാണ്; ബുദ്‌ധിഹീനന് അവളോടുകൂടെവസിക്കുക അസാധ്യം.
Verse 21: അവള്‍ അവനു ദുര്‍വഹമായ കല്ലുപോലെയാണ്; അവന്‍ അവളെ വേഗം ഉപേക്‌ഷിക്കും.
Verse 22: ജ്‌ഞാനം അവളുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഏറെപ്പേര്‍ക്കും അപ്രാപ്യയാണ്.
Verse 23: മകനേ, എന്‍െറ തീരുമാനം സ്വീകരിക്കുക; എന്‍െറ ഉപദേശം നിരാകരിക്കരുത്.
Verse 24: നിന്‍െറ കാലുകള്‍ അവള്‍ ബന്‌ധിക്കട്ടെ; നിന്‍െറ കഴുത്ത് അവളുടെ ചങ്ങല അണിയട്ടെ.
Verse 25: അവളുടെ നുകത്തിനു ചുമലു താഴ്‌ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്.
Verse 26: പൂര്‍ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വശക്‌തിയും പ്രയോഗിക്കുക.
Verse 27: അന്വേഷിക്കുകയും തിരയുകയും ചെയ്യുക; അവള്‍ നിനക്കു വെളിപ്പെടും; കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്.
Verse 28: ഒടുവില്‍ അവള്‍ നിനക്കു ശാന്തിപ്രദാനംചെയ്യും; അവള്‍ നിനക്ക് ആനന്‌ദമായിപരിണമിക്കുകയും ചെയ്യും.
Verse 29: അപ്പോള്‍ അവളുടെ ബന്‌ധനംനിനക്കു സംരക്‌ഷണവും അവളുടെ ചങ്ങല നിനക്ക് അലങ്കാരവുമായിരിക്കും.
Verse 30: അവളുടെ നുകം സ്വര്‍ണാഭരണവുംകടിഞ്ഞാണ്‍ നീലച്ചരടും ആകും.
Verse 31: മഹത്വത്തിന്‍െറ നിലയങ്കിപോലെനീ അവളെ ധരിക്കും; തിളങ്ങുന്ന കിരീടംപോലെനീ അവളെ അണിയും.
Verse 32: മകനേ, മനസ്‌സുവച്ചാല്‍ നിനക്കു ജ്‌ഞാനിയാകാം; ഉത്‌സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം.
Verse 33: താത്‌പര്യപൂര്‍വം ശ്രദ്‌ധിച്ചാല്‍ അറിവു ലഭിക്കും; ഏകാഗ്രചിത്തന്‍ വിവേകിയാകും.
Verse 34: മുതിര്‍ന്നവരുടെ ഇടയില്‍ പക്വമതിയോടു ചേര്‍ന്നു നില്‍ക്കുക.
Verse 35: ദിവ്യഭാഷണം ശ്രവിക്കാന്‍മനസ്‌സിരുത്തുക; ജ്‌ഞാനസൂക്‌തമൊന്നും വിട്ടുകളയരുത്.
Verse 36: ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്; നിന്‍െറ പാദങ്ങള്‍ അവന്‍െറ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ.
Verse 37: കര്‍ത്താവിന്‍െറ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്‌ച നല്‍കുന്നത്; നിന്‍െറ ജ്‌ഞാനതൃഷ്‌ണഅവിടുന്ന് ശമിപ്പിക്കും.