Verse 1: ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്‍െറ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്‍െറ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്‍െറ സന്തതികളുടെമേല്‍ഭാരമുള്ള നുകം വയ്‌ക്കപ്പെട്ടിരിക്കുന്നു.
Verse 2: അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്‌കണ്‌ഠയും മരണദിനത്തെക്കുറിച്ചാണ്.
Verse 3: വിശിഷ്‌ടമായ സിംഹാസനത്തില്‍ഉപവിഷ്‌ടനായരാജാവുമുതല്‍ പൊടിയിലും ചാരത്തിലും കഴിയുന്ന എളിയവന്‍വരെ,
Verse 4: രാജകീയാങ്കിയും കിരീടവുംഅണിയുന്നവന്‍മുതല്‍ചാക്കുടുക്കുന്നവന്‍വരെ ഏവരും,
Verse 5: കോപം, അസൂയ, ആകുലത,അസ്വസ്‌ഥത, മരണഭീതി,ക്രോധം, മത്‌സരം എന്നിവയ്‌ക്ക്‌അധീനരായിത്തീരുന്നു; കിടക്കയില്‍ വിശ്രമിക്കുമ്പോള്‍നിശാനിദ്രഅവനു വിഭ്രാന്തി ഉളവാക്കുന്നു.
Verse 6: അവനു വിശ്രമം അല്‍പം മാത്രം ലഭിക്കുന്നു; ചിലപ്പോള്‍ അതുമില്ല. ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴെന്നതുപോലെ, യുദ്‌ധനിരയില്‍നിന്ന് ഓടിപ്പോന്നവനെപ്പോലെ, അവന്‍ ദുസ്‌സ്വപ്‌നങ്ങളാല്‍ അസ്വസ്‌ഥനാകുന്നു.
Verse 7: രക്‌ഷയോട് അടുക്കുമ്പോള്‍അവന്‍ ഞെട്ടിയുണരുകയും ദുസ്‌സ്വപ്‌നങ്ങളാണെന്ന് അറിയുമ്പോള്‍ വിസ്‌മയിക്കുകയും ചെയ്യുന്നു.
Verse 8: എല്ലാ ജീവികള്‍ക്കും - മനുഷ്യനുംമൃഗങ്ങള്‍ക്കും - പാപികള്‍ക്ക് ഏഴിരട്ടിയും-
Verse 9: മരണവും രക്‌തച്ചൊരിച്ചിലുംകലഹവും വാളും ആപത്തുംക്‌ഷാമവും പീഡനവുംമഹാമാരിയും വന്നുചേരുന്നു.
Verse 10: ഇവയെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ദുഷ്‌ടര്‍ക്കുവേണ്ടിയാണ്; അവര്‍നിമിത്തം ജലപ്രളയവും ഉണ്ടായി.
Verse 11: മണ്ണില്‍നിന്നു വന്നതു മണ്ണിലേക്കുംജലത്തില്‍നിന്നു വന്നതുജലത്തിലേക്കും മടങ്ങുന്നു.
Verse 12: കൈക്കൂലിയും അനീതിയുംനിര്‍മാര്‍ജ്‌ജനം ചെയ്യപ്പെടും; വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കും.
Verse 13: അനീതി പ്രവര്‍ത്തിക്കുന്നവന്‍െറ സമ്പത്ത് കുത്തിയൊഴുക്കുപോലെപെട്ടെന്ന് അപ്രത്യക്‌ഷമാകും; ഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.
Verse 14: ഒൗദാര്യശീലനു സന്തോഷം ലഭിക്കും; പാപികള്‍ നിശ്‌ശേഷം പരാജയപ്പെടും.
Verse 15: ദൈവഭയമില്ലാത്തവന്‍െറ സന്തതിഅധികം ശാഖ ചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്നദുര്‍ബലമായ വേരുകളാണവര്‍.
Verse 16: ജലാശയതീരത്തിലോ, നദീതടത്തിലോ വളരുന്ന ഞാങ്ങണ ഏതു പുല്ലിനെയുംകാള്‍ വേഗത്തില്‍ പിഴുതെടുക്കാം.
Verse 17: കാരുണ്യം അനുഗ്രഹത്തിന്‍െറ ആരാമംപോലെയാണ്; ദാനധര്‍മം എന്നേക്കും നിലനില്‍ക്കുന്നു.
Verse 18: സ്വാശ്രയശീലനും അധ്വാനപ്രിയനുംജീവിതം മധുരമാണ്; നിധി ലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്.
Verse 19: സന്താനങ്ങളും താന്‍ നിര്‍മി ച്ചനഗരവും ആണ് ഒരുവന്‍െറ പേരു നിലനിര്‍ത്തുന്നത്; നിഷ്‌കളങ്കയായ ഭാര്യ ഇവരണ്ടിനെയുംകാള്‍ വിലമതിക്കപ്പെടുന്നു.
Verse 20: വീഞ്ഞും സംഗീതവും ഹൃദയത്തെആനന്‌ദിപ്പിക്കുന്നു; ജ്‌ഞാനതൃഷ്‌ണ ഇവയെക്കാള്‍ ശ്രഷ്‌ഠമത്ര.
Verse 21: കുഴലും കിന്നരവും ഗാനമാധുരിവര്‍ധിപ്പിക്കുന്നു; ഇവയെക്കാള്‍ ആസ്വാദ്യമാണ് ഇമ്പമുള്ള മനുഷ്യസ്വരം.
Verse 22: പ്രസന്നതയും സൗന്‌ദര്യവുംകണ്ണിന് ആനന്‌ദം നല്‍കുന്നു; ഇവയെക്കാള്‍ ആനന്‌ദദായകമാണ്‌വയലിലെ ഇളംതളിരുകള്‍.
Verse 23: സുഹൃത്തോ സഹചാരിയോഎപ്പോഴും സ്വാഗതാര്‍ഹനാണ്; എന്നാല്‍, ഭാര്യാഭര്‍ത്താക്കന്‍മാരുടെസന്‌ദര്‍ശനം അതിനെക്കാള്‍ ഹൃദ്യമാണ്
Verse 24: സഹോദരരും സഹായകരുംവിഷമസന്‌ധികളില്‍ ഉപകരിക്കുന്നു; ദാനധര്‍മം ഇവരെക്കാള്‍ സുരക്‌ഷിതമായ അഭയമാണ്.
Verse 25: സ്വര്‍ണവും വെള്ളിയും പാദങ്ങളെഉറപ്പിച്ചു നിര്‍ത്തുന്നു; സദുപദേശം ഇവയെക്കാള്‍ ശ്രഷ്‌ഠമാണ്.
Verse 26: ധനവും ബലവും ഹൃദയത്തെഉത്തേജിപ്പിക്കുന്നു; ദൈവഭക്‌തി ഇവയെക്കാള്‍ അഭികാമ്യമാണ്; അതുവഴി നഷ്‌ടം ഉണ്ടാകുന്നില്ല; ദൈവഭക്‌തന് അന്യസഹായം തേടേണ്ടതില്ല.
Verse 27: ദൈവഭക്‌തി അനുഗ്രഹത്തിന്‍െറ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,
Verse 28: മകനേ, ഭിക്‌ഷുവിനെപ്പോലെ ജീവിക്കരുത്; ഭിക്‌ഷാടനത്തെക്കാള്‍ മരണമാണ് ഭേദം.
Verse 29: ഒരുവന്‍ മറ്റൊരുവന്‍െറ ഭക്‌ഷണമേശയില്‍ ആശയര്‍പ്പിച്ചാല്‍ അവന്‍െറ അസ്‌തിത്വം ജീവിതമെന്നപേരിനു യോഗ്യമല്ല. അവന്‍ അന്യന്‍െറ ഭക്‌ഷണം കൊണ്ടുതന്നെത്തന്നെ മലിനമാക്കുന്നു; ബുദ്‌ധിമാനും സദുപദേശംലഭിച്ചവനും അത് ഒഴിവാക്കും.
Verse 30: നിര്‍ല്ലജ്‌ജന്‍െറ നാവിനു ഭിക്‌ഷാടനംമധുരമെങ്കിലും അവന്‍െറ ഉദരത്തില്‍ അഗ്‌നി ജ്വലിക്കുകയാണ്.