Verse 1: നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;
Verse 2: കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.
Verse 3: കരുണയ്‌ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;
Verse 4: ഭിക്‌ഷ കൊടുക്കുന്നവന്‍ കൃതജ്‌ഞതാബലി അര്‍പ്പിക്കുന്നു.
Verse 5: ദുഷ്‌ടതയില്‍നിന്ന് ഒഴിയുന്നത്‌കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.
Verse 6: വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.
Verse 7: എന്തെന്നാല്‍, ഇവയെല്ലാം അനുഷ്‌ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.
Verse 8: നീതിമാന്‍െറ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്‍െറ സുഗന്‌ധം അത്യുന്നതന്‍െറ സന്നിധിയിലേക്ക് ഉയരുന്നു.
Verse 9: നീതിമാന്‍െറ ബലി സ്വീകാര്യമാണ്;അതു വിസ്‌മരിക്കപ്പെടുകയില്ല.
Verse 10: കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്‌ധു കാട്ടരുത്.
Verse 11: കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
Verse 12: അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.
Verse 13: കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.
Verse 14: കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല.
Verse 15: അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; കര്‍ത്താവ് പക്‌ഷപാതമില്ലാത്തന്യായാധിപനാണ്.
Verse 16: അവിടുന്ന് ദരിദ്രനോടു പക്‌ഷപാതംകാണിക്കുന്നില്ല; തിന്‍മയ്‌ക്കു വിധേയനായവന്‍െറ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.
Verse 17: അനാഥന്‍െറ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.
Verse 18: തന്‍െറ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍
Verse 19: അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?
Verse 20: കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്‍െറ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.
Verse 21: വിനീതന്‍െറ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്‌ഥനാവുകയില്ല;
Verse 22: ന്യായവിധി നടത്തി നിഷ്‌കളങ്കനുനീതി നല്‍കാന്‍ അത്യുന്നതന്‍സന്‌ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.
Verse 23: കര്‍ത്താവ് വൈകുകയോസ്വസ്‌ഥനായിരിക്കുകയോ ഇല്ല. അവിടുന്ന് നിര്‍ദയന്‍െറ അരക്കെട്ട്‌തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്‍െറ ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.
Verse 24: മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്‌നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;
Verse 25: തന്‍െറ ജനത്തിന്‍െറ പരാതികള്‍ക്കുവിധി കല്‍പിച്ച് തന്‍െറ കരുണയില്‍അവരെ ആനന്‌ദിപ്പിക്കും.
Verse 26: വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്‌ടതയില്‍ കര്‍ത്താവിന്‍െറ കരുണആശ്വാസപ്രദമാണ്.