Verse 1: സോളമന്‍ ഇസ്രായേല്‍ മുഴുവന്‍െറയും രാജാവായിരുന്നു.
Verse 2: അവന്‍െറ പ്രധാന സേവകന്‍മാര്‍: സാദോക്കിന്‍െറ പുത്രന്‍ അസറിയാ പുരോഹിതനും
Verse 3: ഷീഷായുടെ പുത്രന്‍മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്‍മാരും ആയിരുന്നു. അഹിലൂദിന്‍െറ പുത്രന്‍യഹോഷഫാത്ത് നടപടിയെഴുത്തുകാരനും
Verse 4: യഹോയാദായുടെ പുത്രന്‍ ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്‍മാരുമായിരുന്നു.
Verse 5: നാഥാന്‍െറ പുത്രന്‍മാരായ അസറിയാ മേല്‍വിചാരകനും, സാബുദ് പുരോഹിതനും രാജാവിന്‍െറ തോഴനുമായിരുന്നു.
Verse 6: അഹിഷാര്‍ ആയിരുന്നു കൊട്ടാരവിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്‌ദയുടെ പുത്രന്‍ അദൊണിറാമിന് ആയിരുന്നു.
Verse 7: രാജാവിനും കുടുംബത്തിനും ഭക്‌ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോള മന് ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
Verse 8: അവര്‍: എഫ്രായിം മലനാട്ടില്‍ ബന്‍ഹൂര്‍;
Verse 9: മാക്കസ്, ഷാല്‍ബിം, ബത്‌ഷെമെഷ്, ഏലോന്‍, ബേത്‌ഹാനാന്‍ എന്നീ പ്രദേശങ്ങളില്‍ ബന്‍ദെക്കര്‍;
Verse 10: അരുബ്‌ബോത്തില്‍ ബന്‍ഹേസെദ് - സൊക്കോയും ഹേ ഫര്‍ പ്രദേശവും ഇവന്‍െറ അധീനതയില്‍ ആയിരുന്നു;
Verse 11: നഫാത്ത്‌ദോറില്‍ ബന്‍ അബിനാദാബ് -സോളമന്‍െറ പുത്രി താഫാത്ത് ഇവന്‍െറ ഭാര്യയായിരുന്നു;
Verse 12: താനാക്ക്, മെഗിദോ എന്നീ നഗരങ്ങളിലും സാരെഥാനു സമീപം ജസ്രലിനു താഴെ ബത്‌ഷെയാന്‍മുതല്‍ ആബേല്‍മെഹോലായും യൊക്‌മെയാമിന്‍െറ അപ്പുറവുംവരെ ബത്‌ഷെയാന്‍പ്രദേശം മുഴുവനിലും അഹിലൂദിന്‍െറ മകന്‍ ബാനാ;
Verse 13: ഗിലയാദിലെ റാമോത്തില്‍ ബന്‍ഗേ ബര്‍ - മനാസ്‌സെയുടെ മകന്‍ ജായിരിന് ഗിലയാദിലുള്ള ഗ്രാമങ്ങളും, മതിലുകളും പി ച്ചളയോടാമ്പലുകളോടുകൂടിയ വാതിലുകളുമുള്ള അറുപതു പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാഷാനിലെ അര്‍ഗോബുപ്രദേശവും ഇവന്‍െറ അധീനതയില്‍ ആയിരുന്നു;
Verse 14: മഹനായീമില്‍ ഇദ്‌ദോയുടെ മകന്‍ അഹിനാദാബ്;
Verse 15: നഫ് താലിപ്രദേശത്ത് അഹിമാസ് സോളമന്‍െറ പുത്രി ബസ്‌മത് ഇവന്‍െറ ഭാര്യയായിരുന്നു;
Verse 16: ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന്‍ ബാനാ;
Verse 17: ഇസാക്കറില്‍ പരൂവായുടെ മകന്‍ യാഹോഷാഫത്;
Verse 18: ബഞ്ചമിന്‍ പ്രദേശത്ത് ഏലായുടെ മകന്‍ ഷിമെയി;
Verse 19: അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദ് പ്രദേശത്ത് ഊറിയുടെ മകന്‍ ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനും ഉണ്ടായിരുന്നു.
Verse 20: യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.
Verse 21: യൂഫ്രട്ടീസ് നദി മുതല്‍ ഫിലിസ്‌ത്യരുടെ നാടും ഈജിപ്‌തിന്‍െറ അതിര്‍ത്തിയുംവരെയുള്ള പ്രദേശങ്ങള്‍ സോളമന്‍െറ ഭരണത്തിന്‍കീഴിലായിരുന്നു. അവന്‍െറ ജീവിതകാലം മുഴുവന്‍ ജനം കാഴ്‌ചകള്‍ സമര്‍പ്പിക്കയും അവനെസേവിക്കയും ചെയ്‌തു.
Verse 22: സോളമന്‍െറ അനുദിനച്ചെലവ് മുപ്പതു കോര്‍ നേര്‍ത്ത മാവും അറുപതു കോര്‍ സാധാരണമാവും,
Verse 23: കല മാന്‍, പേടമാന്‍, മ്‌ളാവ്, കോഴി എന്നിവയ്‌ക്കു പുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.
Verse 24: യൂഫ്രട്ടീസിനു പടിഞ്ഞാറ് തിഫ്‌സാ മുതല്‍ ഗാസാവരെയുള്ള പ്രദേശങ്ങള്‍ സോളമന്‍െറ അധീനതയിലായിരുന്നു.യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള എല്ലാ രാജാക്കന്‍മാരും അവനു കീഴ്‌പ്പെട്ടിരുന്നു. അയല്‍നാടുകളുമായി അവന്‍ സമാധാനത്തില്‍ കഴിഞ്ഞു.
Verse 25: സോളമന്‍െറ കാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍ഷെബാവരെ യൂദായിലെയും ഇസ്രായേലിലെയും ജനം മുന്തിരിയും അത്തിയും കൃൃഷിചെയ്‌തു സുരക്‌ഷിതരായി ജീവിച്ചു.
Verse 26: സോളമനു പന്തീരായിരം കുതിരപ്പടയാളികളും, തേര്‍ക്കുതിരകള്‍ക്കായി നാല്‍പതിനായിരം പന്തികളുമുണ്ടായിരുന്നു.
Verse 27: മുന്‍പു പറഞ്ഞസേവകന്‍മാര്‍ ഓരോരുത്തരും നിശ്‌ചിത മാസത്തില്‍ സോളമന്‍ രാജാവിനും അവനോടൊപ്പം ഭക്‌ഷിച്ചിരുന്നവര്‍ക്കും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നു; ഒരു കുറവും വരുത്തിയില്ല.
Verse 28: അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കും വേണ്ട ബാര്‍ലിയും വയ്‌ക്കോലും മുറപ്രകാരംയഥാസ്‌ഥാനം എത്തിച്ചുകൊടുക്കുകയുംചെയ്‌തിരുന്നു.
Verse 29: ദൈവം സോളമന് അളവറ്റ ജ്‌ഞാനവും ഉള്‍ക്കാഴ്‌ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്‌തു.
Verse 30: പൗര സ്‌ത്യദേശത്തെയും ഈജിപ്‌തിലെയും ജ്‌ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്‍െറ ജ്‌ഞാനം.
Verse 31: എസ്രാഹ്യനായ ഏ ഥാന്‍, മാഹോലിന്‍െറ പുത്രന്‍മാരായ ഹേ മാന്‍, കല്‍ക്കോല്‍, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്‌ഞാനിയായിരുന്നു അവന്‍ . അവന്‍െറ പ്രശസ്‌തി ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു.
Verse 32: അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
Verse 33: ലബനോനിലെ ദേവദാരു മുതല്‍ ചുമരില്‍ മുളയ്‌ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയും കുറിച്ച് അവന്‍ പ്രതിപാദിച്ചു. മൃഗങ്ങളെയും പക്‌ഷികളെയും ഇഴജന്തുക്കളെയും മത്‌സ്യങ്ങളെയും കുറിച്ച് അവന്‍ സംസാരിച്ചിരുന്നു.
Verse 34: സോളമന്‍െറ ജ്‌ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്‍മാരിലും ജന തകളിലുംനിന്ന് ധാരാളംപേര്‍ അവന്‍െറ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.