Verse 1: മരണം അടുത്തപ്പോള്‍ ദാവീദ്, പുത്രന്‍ സോളമനെ അടുത്തു വിളിച്ച് ഇപ്രകാരം നിര്‍ദേശിച്ചു:
Verse 2: മര്‍ത്യന്‍െറ പാതയില്‍ ഞാനുംപോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക.
Verse 3: നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ശാസനങ്ങള്‍ നിറവേറ്റുക.മോശയുടെ നിയമത്തില്‍ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും സാക്‌ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക; നിന്‍െറ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും.
Verse 4: നിന്‍െറ സന്താനങ്ങള്‍ നേര്‍വഴിക്കു നടക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടും കൂടെ എന്‍െറ മുന്‍പില്‍ വിശ്വസ്‌തരായി വര്‍ത്തിക്കുകയും ചെയ്‌താല്‍, നിന്‍െറ സന്തതി ഇസ്രായേലിന്‍െറ സിംഹാസനത്തില്‍നിന്ന് അറ്റുപോവുകുകയില്ല എന്ന് കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌ത വാഗ്‌ദാനം നിറവേറ്റേണ്ടതിന് നീ അവിടുത്തെ അനുസരിക്കുക.
Verse 5: സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്‌തത് എന്തെന്ന് നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്‍മാരെ നേറിന്‍െറ മകന്‍ അബ്‌നേറിനെയുംയഥേറിന്‍െറ മകന്‍ അമാസയെയുംകൊലപ്പെടുത്തി.യുദ്‌ധകാലത്തെ രക്‌തച്ചൊരിച്ചിലിനു പകരംവീട്ടാന്‍ അവന്‍ സമാധാനകാലത്ത് അവരെ വധിക്കുകയും രക്‌തം ചൊരിയുകയും ചെയ്‌തു. അവന്‍ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്‍െറ പാദുകങ്ങളും അരപ്പട്ടയും രക്‌തം പുരണ്ടിരിക്കുന്നു.
Verse 6: ആകയാല്‍, നീ തന്ത്രപൂര്‍ഋംപ്രവര്‍ത്തിക്കുക. അവന്‍ വാര്‍ധക്യത്തിലെത്തി സമാധാനത്തോടെ മരിക്കാന്‍ ഇട വരുത്തരുത്.
Verse 7: എന്നാല്‍, ഗിലയാദുകാരനായ ബര്‍സില്ലായുടെ മക്കളോട് കാരുണ്യം കാണിക്കണം. നിന്‍െറ ഭക്‌ഷണമേശയില്‍ അവരും പങ്കുചേരട്ടെ. നിന്‍െറ സഹോദര നായ അബ്‌സലോമില്‍നിന്നു ഞാന്‍ പലായനം ചെയ്‌തപ്പോള്‍, അവര്‍ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.
Verse 8: ബഹൂറിംകാരനും ബഞ്ചമിന്‍ഗോത്രജനുമായ ഗേരായുടെ മകന്‍ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാന്‍ മഹനായീമിലേക്കു പോയപ്പോള്‍ എന്നെ കഠിനമായി ശപിച്ചവനാണവന്‍. എങ്കിലും ജോര്‍ദാന്‍കരയില്‍ അവന്‍ എന്നെ എതിരേറ്റു. അതിനാല്‍, അവനെ ഞാന്‍ വാളിനരിയാക്കുകയില്ലെന്ന് കര്‍ത്താവിന്‍െറ നാമത്തില്‍ സത്യംചെയ്‌തിട്ടുണ്ട്.
Verse 9: എന്നാലും അവന്‍ നിരപരാധനാണെന്നു കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയാം. നീ ബുദ്‌ധിമാനാണല്ലോ. അവന്‍െറ നര ച്ചതല രക്‌തരൂഷിതമായി പാതാളത്തിലെത്തട്ടെ!
Verse 10: ദാവീദ് മരിച്ചു. അവനെ സ്വനഗരത്തില്‍ അടക്കം ചെയ്‌തു.
Verse 11: അവന്‍ ഇസ്രായേലില്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഏഴുവര്‍ഷം ഹെബ്രാണിലും മുപ്പത്തിമൂന്നു വര്‍ഷം ജറുസലെമിലും.
Verse 12: പിതാവായ ദാവീദിന്‍െറ സിംഹാസനത്തില്‍ സോളമന്‍ ആരൂഢനായി. അവന്‍െറ രാജ്യം സുപ്രതിഷ്‌ഠിതമായി.
Verse 13: അങ്ങനെയിരിക്കേ, ഹഗ്‌ഗീത്തിന്‍െറ മകന്‍ അദോനിയാ സോളമന്‍െറ അമ്മബത്‌ഷെബായെ ചെന്നു കണ്ടു. നിന്‍െറ വരവ് സൗഹാര്‍ദപരമാണോ എന്ന് അവള്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: സൗഹാര്‍ദപരംതന്നെ; എന്നാല്‍, എനിക്കു ചിലതു പറയാനുണ്ട്.
Verse 14: പറയാനുള്ളതു പറയുക, അവള്‍ പറഞ്ഞു.
Verse 15: അവന്‍ പറഞ്ഞു: രാജ്യം എനിക്കു കിട്ടേണ്ടതായിരുന്നുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ രാജാവാകുമെന്ന് ഇസ്രായേല്‍ജനം പ്രതീക്‌ഷിച്ചിരുന്നു. എന്നാല്‍, മറിച്ചു സംഭവിച്ചു; എന്‍െറ സഹോദരന്‍ രാജാവായി.
Verse 16: ഇതു കര്‍ത്താവിന്‍െറ ഹിതമാണ്. ഇപ്പോള്‍ ഞാന്‍ ഒരു കാര്യം അഭ്യര്‍ഥിക്കുകയാണ്. അതു തള്ളിക്കളയരുത്. എന്താണെന്നു പറയുക, അവള്‍ പറഞ്ഞു.
Verse 17: അവന്‍ അഭ്യര്‍ഥിച്ചു; ഷൂനാംകാരി അബിഷാഗിനെ എനിക്കു ഭാര്യയായിത്തരണമെന്നു സോളമന്‍ രാജാവിനോടു പറയണം. അവന്‍ നിങ്ങളുടെ അപേക്‌ഷ തള്ളിക്കളയുകയില്ല.
Verse 18: ശരി, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം, അവള്‍ പറഞ്ഞു.
Verse 19: ബത്‌ഷെബാ അദോനിയായ്‌ക്കുവേണ്ടി സംസാരിക്കാന്‍സോളമന്‍ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്‌തിട്ട് സിംഹാസനത്തില്‍ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്‌ജീകരിച്ചു. അവള്‍ രാജാവിന്‍െറ വലത്തുഭാഗത്ത് ഇരുന്നു.
Verse 20: ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു. തള്ളിക്കളയരുത്, അവള്‍ പറഞ്ഞു. എന്താണമ്മേ, അത്? പറയുക, ഞാന്‍ തള്ളിക്കളയുകയില്ല, അവന്‍ മറുപടി പറഞ്ഞു.
Verse 21: ഷൂനാംകാരി അബിഷാഗിനെ നിന്‍െറ സഹോദരന്‍ അദോനിയായ്‌ക്കു ഭാര്യയായി കൊടുക്കണം, അവള്‍ പറഞ്ഞു.
Verse 22: സോളമന്‍ രാജാവ് അമ്മയോട് ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്‌ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവന്‍ എന്‍െറ ജ്യേഷ്‌ഠനല്ലേ? പുരോഹിതന്‍ അബിയാഥറും സെരൂയായുടെ മകന്‍ യോവാബും അവന്‍െറ പക്‌ഷമാണല്ലോ.
Verse 23: അനന്തരം, സോളമന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ ശപഥം ചെയ്‌തു: അദോനിയായുടെ ഈ അഭ്യര്‍ഥന അവന്‍െറ ജീവന്‍ ഒടുക്കിയില്ലെങ്കില്‍ ദൈവം എന്നോട് അതും അതിലധികവും ചെയ്യട്ടെ.
Verse 24: എന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനത്തില്‍ കര്‍ത്താവ് എന്നെ ഉപവിഷ്‌ടനാക്കി. അവിടുത്തെ വാഗ്‌ദാനം നിവേറ്റിക്കൊണ്ട് എനിക്ക് ഒരു ഭവനം തീര്‍ത്തിരിക്കുന്നു. കര്‍ത്താവാണേ അദോനിയാ ഇന്നുതന്നെ മരിക്കണം.
Verse 25: സോളമന്‍രാജാവിന്‍െറ കല്‍പനയനുസരിച്ച്‌യഹോയാദായുടെ മകന്‍ ബനായ അദോനിയായെ വധിച്ചു.
Verse 26: പുരോഹിതന്‍ അബിയാഥറിനോട് രാജാവു പറഞ്ഞു: നിന്‍െറ ജന്‍മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്‌ഷയ്‌ക്കര്‍ഹനാണ്. എങ്കിലും ഇപ്പോള്‍ ശിക്‌ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം എന്‍െറ പിതാവായ ദാവീദിന്‍െറ മുന്‍പില്‍ നീ വഹിച്ചു. കൂടാതെ, എന്‍െറ പിതാവിന്‍െറ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേര്‍ന്നു.
Verse 27: സോളമന്‍ അബിയാഥറിനെ കര്‍ത്താവിന്‍െറ പുരോഹിത സ്‌ഥാനത്തുനിന്നു നീക്കം ചെയ്‌തു. ഇങ്ങനെ, കര്‍ത്താവ് ഷീലോയില്‍വച്ച് ഏലിയുടെ ഭവനത്തെപ്പറ്റി അരുളിച്ചെയ്‌തതു നിറവേറി.
Verse 28: ഈ വാര്‍ത്തയറിഞ്ഞയുടനെ യോവാ ബ് ഓടിച്ചെന്ന് കര്‍ത്താവിന്‍െറ കൂടാരത്തില്‍ ബലിപീഠത്തിന്‍െറ വളര്‍കോണുകളില്‍ പിടിച്ചു. അവന്‍ അബ്‌സലോമിന്‍െറ പക്‌ഷംചേര്‍ന്നിരുന്നില്ലെങ്കിലും, അദോനിയായുടെ പക്‌ഷം ചേര്‍ന്നവനാണ്.
Verse 29: യോവാബ് കര്‍ത്താവിന്‍െറ കൂടാരത്തില്‍ ബലിപീഠത്തിനരികേ നില്‍ക്കുന്നുവെന്ന് അറിഞ്ഞസോളമന്‍രാജാവ് ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്‌യഹോയാദായുടെ മകന്‍ ബനായായെ അയച്ചു.
Verse 30: ബനായാ കര്‍ത്താവിന്‍െറ കൂടാരത്തില്‍ ചെന്ന് അവനോട് പുറത്തു വരാന്‍ രാജാവ് കല്‍പിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്‍െറ മറുപടി. യോവാബ് പറഞ്ഞത് ബനായാ രാജാവിനെ അറിയിച്ചു.
Verse 31: അവന്‍ പറഞ്ഞതുപോലെ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക എന്നു രാജാവ് ബനായായോട് കല്‍പിച്ചു. അങ്ങനെ യോവാബ് അകാരണമായി ചിന്തിയ നിഷ്‌കള ങ്കരക്‌തത്തിന്‍െറ ഉത്തരവാദിത്വം എന്നില്‍നിന്നും എന്‍െറ പിതൃഭവനത്തില്‍നിന്നും നീക്കിക്കളയുക.
Verse 32: അവന്‍െറ രക്‌തപങ്കിലമായ പ്രവൃത്തികളുടെപ്രതിഫലം അവന്‍െറ മേല്‍തന്നെ കര്‍ത്താവു വരുത്തട്ടെ. ഇസ്രായേല്‍ സൈന്യാധിപനും നേറിന്‍െറ മകനുമായ അബ്‌നേറിനേയും യൂദാസൈന്യാധിപനുംയഥേറിന്‍െറ മകനുമായ അമാസയെയും എന്‍െറ പിതാവായ ദാവീദിന്‍െറ അറിവുകൂടാതെ അവന്‍ വാളിനിരയാക്കി. അവര്‍ ഇരുവര്‍ക്കും അവനെക്കാള്‍ നീതിയും സദ്‌ഗുണവുമുണ്ടായിരുന്നല്ലോ.
Verse 33: അവരെ കൊന്നതിന്‍െറ ശിക്‌ഷ, യോവാബിന്‍െറയും അവന്‍െറ സന്തതികളുടെയുംമേല്‍ എന്നേക്കും ഉണ്ടാകും. ദാവീദിനും അവന്‍െറ സന്തതികള്‍ക്കും കുടുബത്തിനും സിംഹാസനത്തിനും കര്‍ത്താവിന്‍െറ സമാധാനം എന്നേക്കും ലഭിക്കും.
Verse 34: യഹോയാദായുടെ മകന്‍ ബനായാ യോവാബിനെ വധിച്ച് വിജനപ്രദേശത്തുള്ള അവന്‍െറ ഭവനത്തില്‍ അടക്കംചെയ്‌തു.
Verse 35: രാജാവ് അവനു പകരംയഹോയാദായുടെ മകന്‍ ബനായായെ സൈന്യാധിപനായി നിയമിച്ചു. അബിയാഥറിനു പകരം പുരോഹിതന്‍ സാദോക്കിനെയും നിമയിച്ചു.
Verse 36: പിന്നെ, രാജാവ് ആളയച്ച് ഷിമെയിയെ വരുത്തി അവനോടു പറഞ്ഞു: ജറുസലെമില്‍ ഒരു വീടു പണിതു പാര്‍ത്തുകൊള്ളുക. അവിടം വിട്ടു പോകരുത്.
Verse 37: പുറത്തിറങ്ങി, കെദ്രാന്‍തോടു കടക്കുന്ന നാളില്‍ നീ മരിക്കും എന്ന് ഓര്‍മിച്ചു കൊള്ളുക. നിന്‍െറ രക്‌തത്തിനു നീ തന്നെയായിരിക്കും ഉത്തരവാദി.
Verse 38: ശരി, രാജാവായ അങ്ങു കല്‍പിക്കുന്നതുപോലെ ഞാന്‍ ചെയ്‌തു കൊള്ളാം എന്ന് ഷിമെയി പറഞ്ഞു. അങ്ങനെ കുറെക്കാലം അവന്‍ ജറുസലെമില്‍ വസിച്ചു.
Verse 39: മൂന്നു വര്‍ഷത്തിനുശേഷം ഷിമെയിയുടെ രണ്ട് അടിമകള്‍ മാഖായുടെ മകനും ഗത്തിലെ രാജാവുമായ അക്കീഷിന്‍െറ അടുത്തേക്ക് ഓടിപ്പോയി. തന്‍െറ അടിമകള്‍ ഗത്തില്‍ ഉണ്ടെന്ന് ഷിമെയി അറിഞ്ഞു.
Verse 40: അവന്‍ അടിമകളെ അന്വേഷിച്ച് കഴുതപ്പുറത്തു കയറി ഗത്തില്‍ അക്കീഷിന്‍െറ അടുത്തേക്കു തിരിച്ചു. അവന്‍ അവരെ ഗത്തില്‍നിന്നു മടക്കിക്കൊണ്ടു വന്നു.
Verse 41: ഷിമെയി ജറുസലെം വിട്ട് ഗത്തില്‍പോയി മടങ്ങിയെത്തിയെന്നു സോളമന് അറിവുകിട്ടി.
Verse 42: രാജാവ് ആളയച്ചു ഷിമെയിയെ വരുത്തിപ്പറഞ്ഞു: ജറുസലെം വിട്ടുപോകരുതെന്ന് ദൈവനാമത്തില്‍ ഞാന്‍ നിന്നോടാജ്‌ഞാപിച്ചിട്ടുള്ളതാണ്. പോയാല്‍ നീ മരിക്കുമെന്ന് ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. നീ അതു സമ്മതിച്ച് എന്നെ അനുസരിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടില്ലേ?
Verse 43: എന്തുകൊണ്ടാണ്, കര്‍ത്താവിന്‍െറ നാമത്തിലുള്ള പ്രതിജ്‌ഞ നീ ലംഘിച്ചത്? എന്തുകൊണ്ട് എന്‍െറ കല്‍പന നീ നിരസിച്ചു?
Verse 44: രാജാവു തുടര്‍ന്നു: എന്‍െറ പിതാവായ ദാവീദിനോടു നീ പ്രവര്‍ത്തി ച്ചതിന്‍മകള്‍ എന്തൊക്കെയാണെന്നു നിനക്കറിയാമല്ലോ. കര്‍ത്താവിന്‍െറ ശിക്‌ഷ നീ അനുഭവിക്കണം.
Verse 45: എന്നാല്‍, സോളമന്‍രാജാവ് അനുഗൃഹീതനായിരിക്കും; ദാവീദിന്‍െറ സിംഹാസനം കര്‍ത്താവിന്‍െറ മുന്‍പില്‍ എന്നേക്കും സുസ്‌ഥാപിതമായിരിക്കുകയും ചെയ്യും.
Verse 46: രാജാവ്‌യഹോയാദായുടെ മകന്‍ ബനായായോട് കല്‍പിച്ചു; അവന്‍ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്‍െറ കൈയില്‍ സുസ്‌ഥിരമായി.