Verse 1: സോളമന്‍പതിമൂന്നു വര്‍ഷംകൊണ്ട്‌കൊട്ടാരം പണിതുപൂര്‍ത്തിയാക്കി.
Verse 2: അവന്‍ ലബനോന്‍ കാനനമന്‌ദിരവും നിര്‍മിച്ചു. അ തിന് നീളം നൂറു മുഴം, വീതി അമ്പതു മുഴം, ഉയരം മുപ്പതു മുഴം. അതിനു ദേവദാരുകൊണ്ടുള്ള മൂന്നുനിര തൂണുകളും ഉത്തരവും ഉണ്ടായിരുന്നു.
Verse 3: ഓരോനിരയിലും പതിന ഞ്ചു തൂണു വീതം നാല്‍പത്തഞ്ചു തൂണിന്‍മേല്‍ തുലാം വച്ച് ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
Verse 4: മൂന്നു നിര ജാലകങ്ങള്‍ ഇരുഭിത്തികളിലും പരസ്‌പരാഭിമുഖമായി നിര്‍മിച്ചു.
Verse 5: വാതിലുകളും ജനലകുളും ചതുരാകൃതിയില്‍ ഉണ്ടാക്കി;ഇരുവശങ്ങളിലുമുള്ള ജന ലുകള്‍ മൂന്നു നിരയില്‍ പരസ്‌പരാഭിമുഖമായാണ് ഉറപ്പിച്ചത്.
Verse 6: അന്‍പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്‌തംഭശാലയും അവന്‍ പണിയിച്ചു. അതിന്‍െറ മുന്‍വശത്ത് തൂണുകളില്‍ വിതാനത്തോടുകൂടി പൂമുഖ വും തീര്‍ത്തു.
Verse 7: ന്യായാസനമണ്‍ഡപവും അവന്‍ നിര്‍മിച്ചു. തറമുതല്‍ മുകളറ്റംവരെ ദേവദാരു കൊണ്ടാണ് അതു നിര്‍മിച്ചത്.
Verse 8: മണ്‍ഡപത്തിന്‍െറ പിന്‍ഭാഗത്ത് തനിക്കു വസിക്കാന്‍ അതേ ശില്‍പവേലകളോടുകൂടിയ ഒരു ഭവനവും നിര്‍മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്‍െറ ഭാര്യയായ ഫറവോയുടെ പുത്രിക്കു വേണ്ടിയും പണിതു.
Verse 9: ഒരേ തോതില്‍ വെട്ടിയെടുത്ത വിലയേറിയ കല്ലുകൊണ്ടാണ് ഇവയുടെയെല്ലാം അസ്‌തിവാരംമുതല്‍ മേല്‍പുരവരെ അകവും പുറവും, കര്‍ത്താവിന്‍െറ ആലയത്തിന്‍െറ അങ്കണം മുതല്‍ മുഖ്യാങ്കണംവരെയും പണികഴിപ്പിച്ചത്.
Verse 10: അടിസ്‌ഥാനമിട്ടത് എട്ടും പത്തും മുഴമുള്ള വിലയേറിയ വലിയ കല്ലുകൊണ്ടാണ്.
Verse 11: അതിനു മീതേ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
Verse 12: മുഖ്യാങ്കണത്തിനു ചുറ്റുമെന്നതുപോലെ കര്‍ത്താവിന്‍െറ ആലയത്തിനും പൂമുഖത്തിനും ചുറ്റും മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുപ്പലകയും ഉണ്ടായിരുന്നു.
Verse 13: സോളമന്‍രാജാവു ടയിറില്‍നിന്നു ഹീരാമിനെ ആളയച്ചു വരുത്തി.
Verse 14: അവന്‍ നഫ്‌താലി ഗോത്രത്തിലെ ഒരു വിധവയുടെ മകനായിരുന്നു. ടയിര്‍ക്കാരനായ ഒരു പിച്ചളപ്പണിക്കാരനായിരുന്നു അവന്‍െറ പിതാവ്. ഹീരാം ഏതുതരം പിച്ചളപ്പണിയും ചെയ്യാന്‍പോരുന്ന പാടവവും ബുദ്‌ധിയും ഉള്ള ശില്‍പിയായിരുന്നു. അവന്‍ വന്ന് സോളമന്‍രാജാവിന് എല്ലാപ്പണികളും ചെയ്‌തുകൊടുത്തു.
Verse 15: അവന്‍ രണ്ട് ഓട്ടു സ്‌തംഭങ്ങളുണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം വണ്ണവുമായിരുന്നു. അകം പൊള്ളയായി നാലു വിരല്‍ ഘനത്തിലാണ് അതു നിര്‍മിച്ചത്.
Verse 16: സ്‌തംഭങ്ങളുടെ മുകളില്‍ സ്‌ഥാപിക്കാന്‍ അവന്‍ ഓടുകൊണ്ട് രണ്ടു മകുടങ്ങള്‍ വാര്‍ത്തു. ഓരോന്നിന്‍െറയും ഉയരം അഞ്ചുമുഴം.
Verse 17: രണ്ടു സ്‌തംഭങ്ങളുടെയും മുകളിലെ മകുടങ്ങളില്‍ ചിത്രപ്പണിചെയ്‌ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
Verse 18: സ്‌തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളിലെ തൊങ്ങലുകളുടെ മീതേ, മകുടങ്ങള്‍ മൂടത്തക്കവിധം, രണ്ടു വരി മാതളപ്പഴം കൊത്തിവച്ചു.
Verse 19: പൂമുഖത്തുള്ള സ്‌തംഭങ്ങളുടെ മകുടങ്ങള്‍, നാലു മുഴം ഉയരത്തില്‍, ലില്ലിപ്പുഷ്‌പത്തിന്‍െറ ആകൃതിയില്‍ ആയിരുന്നു.
Verse 20: സ്‌തംഭങ്ങളുടെ മുകളില്‍ തൊങ്ങലുകളോടു ചേര്‍ന്ന് ഉന്തി നില്‍ക്കുന്ന ഭാഗത്തു മകുടങ്ങള്‍ സ്‌ഥാപിച്ചു. അവയ്‌ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴംവീതം കൊത്തിയിരുന്നു.
Verse 21: ദേവാലയത്തിന്‍െറ പൂമുഖത്താണു സ്‌തംഭങ്ങള്‍ സ്‌ഥാപിച്ചത്. വലത്തുവശത്തെ സ്‌തംഭത്തിനുയാക്കിന്‍ എന്നും ഇടതുവശത്തേതിനു ബോവാസ് എന്നും പേരിട്ടു.
Verse 22: സ്‌തംഭങ്ങളുടെ ഉപരിഭാഗത്ത് ലില്ലിപ്പുഷ്‌പങ്ങള്‍ കൊത്തിയിരുന്നു. ഇപ്രകാരം സ്‌തംഭങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി.
Verse 23: ഉരുക്കിയ ലോഹംകൊണ്ട് അവന്‍ ഒരു ജലസംഭരണി വൃത്താകൃതിയില്‍ നിര്‍മിച്ചു. അതിന്‍െറ വ്യാസം പത്തുമുഴം, ആഴം അഞ്ചു മുഴം, ചുറ്റളവ് മുപ്പതു മുഴം.
Verse 24: വക്കിനു താഴെ ചുറ്റും മുപ്പതു മുഴം നീളത്തില്‍ കായ്‌കള്‍ ഉണ്ടാക്കിയിരുന്നു. കായ്‌കള്‍ രണ്ടു നിരകളായി ജലസംഭരണിയോടൊപ്പമാണു വാര്‍ത്തെടുത്തത്.
Verse 25: പന്ത്രണ്ടു കാളകളുടെ പുറത്താണു ജലസംഭരണി സ്‌ഥാപിച്ചിരുന്നത്. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും തിരിഞ്ഞുനിന്നു. അവയുടെ പിന്‍ഭാഗം ജലസംഭരണിയിലേക്ക് തിരിഞ്ഞുനിന്നു.
Verse 26: ജലസംഭരണിക്ക് ഒരു കൈപ്പത്തിയുടെ ഘനം ഉണ്ടായിരുന്നു. അതിന്‍െറ വക്ക് കോപ്പയുടേതെന്നപോലെ, ലില്ലിപ്പുഷ്‌പംപോലെ ആയിരുന്നു. രണ്ടായിരം ബത്ത് വെള്ളം അതില്‍ കൊള്ളുമായിരുന്നു.
Verse 27: ഹീരാം ഓടുകൊണ്ടു നാലു മുഴം നീള വും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള പത്തു പീഠങ്ങളുണ്ടാക്കി.
Verse 28: പീഠങ്ങള്‍ പണിതത് ഇങ്ങനെയാണ്; പീഠത്തിന്‍െറ പലകകള്‍ ചട്ടത്തില്‍ ഉറപ്പിച്ചു.
Verse 29: പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവച്ചു.
Verse 30: ഓരോ പീഠത്തിനും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചു തണ്ടുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ക്‌ഷാളനപാത്രത്തിനുള്ള താങ്ങുകളുണ്ടായിരുന്നു, അവയില്‍ പുഷ്‌പമാല്യം വാര്‍ത്തിരുന്നു.
Verse 31: ഒരു മുഴം ഉയര്‍ന്നു നില്‍ക്കുന്ന ഒരു മകുടത്തിലാണ് അതിന്‍െറ വായ് ഉറപ്പിച്ചിരുന്നത്. പീഠംപോലെ വൃത്താകൃതിയില്‍ ഒന്നര മുഴം ഉയരമുള്ളതായിരുന്നു അത്. അതിലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല, ചതുരത്തിലായിരുന്നു.
Verse 32: നാലു ചക്രങ്ങളും പലകയ്‌ക്കടിയിലായിരുന്നു. അവയുടെ അച്ചുതണ്ടുകള്‍ പീഠത്തോടു ഘടിപ്പിച്ചിരുന്നു. ചക്രത്തിന്‍െറ ഉയരം ഒന്നര മുഴം.
Verse 33: രഥത്തിന്‍െറ ചക്രങ്ങള്‍ പോലെയാണ് ഇവയും. അച്ചുതണ്ടുകളും പട്ടകളും ആരക്കാലുകളും ചക്രനാഭികളും വാര്‍ത്തുണ്ടാക്കിയവയായിരുന്നു.
Verse 34: ഓരോ പീഠത്തിന്‍െറയും നാലു കോണിലും താങ്ങുകള്‍ ഉണ്ടായിരുന്നു. അവ പീഠത്തോടു ഘടിപ്പിച്ചിരുന്നു.
Verse 35: പീഠത്തിന്‍െറ മേല്‍ഭാഗത്ത് അരമുഴം ഉയരമുള്ള ഒരു വളയം നിര്‍മിച്ചു. അതിന്‍െറ താങ്ങുകളും തട്ടുകളും മുകള്‍ഭാഗത്തു ഘടിപ്പിച്ചിരുന്നു.
Verse 36: താങ്ങുകളുടെയും തട്ടുകളുടെയും ഉപരിതലത്തില്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവ ചുറ്റും പുഷ്‌പമാല്യങ്ങളോടുകൂടികൊത്തിവച്ചു.
Verse 37: ഇങ്ങനെ ഒരേ അളവിലും രൂപത്തിലും ഹീരാം പത്തു പീഠങ്ങള്‍ പണിതു.
Verse 38: അവന്‍ ഓടുകൊണ്ടു പത്തു ക്‌ഷാളനപാത്രങ്ങള്‍ നിര്‍മിച്ചു. ഓരോ പീഠത്തിലും ഓരോ ക്‌ഷാളനപാത്രം ഉറപ്പിച്ചു. നാല്‍പതു ബത്ത് സ്‌നാനത്തിനുള്ള ജലംകൊള്ളുന്നതും നാലു മുഴം ഉയരമുള്ളതുമായിരുന്നു ഓരോന്നും.
Verse 39: പീഠങ്ങളില്‍ അഞ്ചെ ണ്ണം ദേവാലയത്തിന്‍െറ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തുമാണു സ്‌ഥാപിച്ചത്. ജലസംഭരണി ദേവാലയത്തിന്‍െറ തെക്കുകിഴക്കേ മൂലയിലായിരുന്നു.
Verse 40: ഹീരാം കലങ്ങളും ചട്ടുകങ്ങളും കോ പ്പകളുമുണ്ടാക്കി. ഇങ്ങനെ അവന്‍ സോളമന്‍രാജാവിനുവേണ്ടി കര്‍ത്താവിന്‍െറ ആലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.
Verse 41: രണ്ടു സ്‌തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടുന്ന രണ്ടു വലപ്പണികള്‍,
Verse 42: ആ വലപ്പണികളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍,
Verse 43: പത്തു പീഠങ്ങള്‍, അവയില്‍ പത്തു ക്‌ഷാളനപാത്രങ്ങള്‍,
Verse 44: ഒരു ജലസംഭരണി, അതിന്‍െറ അടിയില്‍ പന്ത്രണ്ടു കാള എന്നിവ ഹീരാം നിര്‍മിച്ചു.
Verse 45: കര്‍ത്താവിന്‍െറ ഭവനത്തിലെ കലങ്ങള്‍, ചട്ടുകങ്ങള്‍, കോപ്പകള്‍ എന്നിവ അവന്‍ ഓടില്‍ വാര്‍ത്തു.
Verse 46: ജോര്‍ദാന്‍ സമതലത്തില്‍ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്‍നിലത്തുവച്ചാണ് ഇവ രാജാവു വാര്‍പ്പിച്ചത്.
Verse 47: പാത്രങ്ങള്‍ അസംഖ്യമായിരുന്നതിനാല്‍ , സോളമന്‍ അവയുടെ തൂക്കമെടുത്തില്ല; ഓടിന്‍െറ തൂക്കം തിട്ടപ്പെടുത്തിയില്ല.
Verse 48: അങ്ങനെ കര്‍ത്താവിന്‍െറ ആലയത്തിനുവേണ്ടി ഉപകരണങ്ങളെല്ലാംസോളമന്‍ നിര്‍മിച്ചു. സുവര്‍ണബലിപീഠം, തിരുസാന്നിധ്യയപ്പത്തിനുള്ള സുവര്‍ണ്ണമേശ,
Verse 49: ശ്രീകോവിലിന്‍െറ മുന്‍പില്‍ തെക്കും വടക്കും തങ്കംകൊണ്ട് അഞ്ചു വിളക്കുകാലുകള്‍ വീതം, സ്വര്‍ണംകൊണ്ടുള്ള പുഷ്‌പങ്ങള്‍, ദീപങ്ങള്‍, കൊടിലുകള്‍,
Verse 50: തങ്കംകൊണ്ടുള്ള കോപ്പകള്‍, തിരിക്കത്രികകള്‍, ക്‌ഷാളനപാത്രങ്ങള്‍, ധൂപാര്‍പ്പണത്തിനുള്ള പാത്രങ്ങള്‍, തീക്കോരികള്‍, അതിവിശുദ്‌ധസ്‌ഥല മായ ശ്രീകോവിലിന്‍െറയും വിശുദ്‌ധസ്‌ഥ ലത്തിന്‍െറയും വാതിലുകളുടെ സുവര്‍ണപാദകുടങ്ങള്‍ എന്നിവ സോളമന്‍ പണിയിച്ചു.
Verse 51: ഇങ്ങനെ സോളമന്‍രാജാവ് കര്‍ത്താവിന്‍െറ ആലയത്തിലെ പണികളെല്ലാം തീര്‍ത്തു. പിതാവായ ദാവീദ് സമര്‍പ്പിച്ചിരുന്ന വസ്‌തുക്കള്‍, സ്വര്‍ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്‍െറ ആലയത്തിലെ ഭണ്‍ഡാരങ്ങളില്‍ നിക്‌ഷേ പിച്ചു.