Verse 1: ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് ഒരുദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.
Verse 2: കര്‍ത്താവ് കല്‍പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിന്‍െറ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിന്‍െറ മേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്‍മാരെ അവന്‍ നിന്‍െറ മേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്‌ഥികള്‍ നിന്‍െറ മേല്‍ ഹോമിക്കും.
Verse 3: അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിന്‍െറ അടയാളം ഇതാണ്; ഇതാ ഈ ബലിപീഠം പിളര്‍ന്ന് അതിന്‍മേലുള്ള ചാരം ഊര്‍ന്നുവീഴും.
Verse 4: ദൈവപുരുഷന്‍ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതുകേട്ട് ജറോബോവാം പീഠത്തിനരികേനിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അവന്‍െറ കരം മരവിച്ച് മടക്കാന്‍ കഴിയാതെയായി.
Verse 5: കര്‍ത്താവിന്‍െറ കല്‍പനയാല്‍ ദൈവപുരുഷന്‍ കൊടുത്ത അടയാള മനുസരിച്ച് ബലിപീഠം പിളര്‍ന്ന് ചാരം ഊര്‍ന്നുവീണു.
Verse 6: രാജാവ് അവനോടു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാര്‍ഥിക്കുക; അവിടുന്ന് എന്‍െറ കരം സുഖപ്പെടുത്തട്ടെ. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; രാജാവിന്‍െറ കരം പഴയപടിയായി.
Verse 7: രാജാവ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തില്‍ വന്ന് സത്‌കാരം സ്വീകരിക്കുക. ഞാന്‍ നിനക്ക് ഒരു സമ്മാനം തരാം.
Verse 8: അവന്‍ പ്രതിവചിച്ചു: നിന്‍െറ കൊട്ടാരത്തിന്‍െറ പകുതി തന്നാലും ഞാന്‍ വരുകയില്ല. ഇവിടെവച്ചു ഞാന്‍ ഭക്‌ഷണപാനീയങ്ങള്‍ കഴിക്കുകയില്ല.
Verse 9: ഭക്‌ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കര്‍ത്താവ് എന്നോടു കല്‍പിച്ചിട്ടുണ്ട്.
Verse 10: അവന്‍ ബഥേലില്‍നിന്നു വന്നവഴിയല്ലാതെ മറ്റൊരു വഴിക്ക് മടങ്ങിപ്പോയി.
Verse 11: അക്കാലത്ത് ബഥേലില്‍ ഒരു വൃദ്‌ധപ്രവാചകന്‍ ഉണ്ടായിരുന്നു. അവന്‍െറ പുത്രന്‍മാര്‍ വന്ന് ദൈവപുരുഷന്‍ ചെയ്‌ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെ അറിയിച്ചു.
Verse 12: അവന്‍ അവരോടു ചോദിച്ചു: ഏതു വഴിക്കാണ് അവന്‍ പോയത്? യൂദായില്‍നിന്നുള്ള ദൈവപുരുഷന്‍ പോയവഴി പുത്രന്‍മാര്‍ അവനു കാട്ടിക്കൊടുത്തു.
Verse 13: അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കഴുതയ്‌ക്കു ജീനിയിടുവിന്‍. അവര്‍ ജീനിയിട്ടു, അവന്‍ കഴുതപ്പുറത്തു കയറി.
Verse 14: ദൈവപുരുഷന്‍ പോയ വഴിയേ അവന്‍ തിരിച്ചു; ഒരു ഓക്കുവൃക്‌ഷത്തിന്‍െറ ചുവട്ടില്‍ അവന്‍ ഇരിക്കുന്നതു കണ്ടു ചോദിച്ചു: അങ്ങാണോ യൂദായില്‍നിന്നു വന്ന ദൈവപുരുഷന്‍? ഞാന്‍ തന്നെ, അവന്‍ പ്രതിവചിച്ചു.
Verse 15: അങ്ങ് എന്നോടൊപ്പം വീട്ടില്‍ വന്നു ഭക്‌ഷണം കഴിക്കുക എന്ന് അവന്‍ ദൈവപുരുഷനോടു പറഞ്ഞു.
Verse 16: അവന്‍ പ്രതിവചിച്ചു: എനിക്ക് അങ്ങയോടുകൂടെ വരാനോ വീട്ടില്‍ കയറാനോ ഇവിടെവച്ച് ഭക്‌ഷണപാനീയങ്ങള്‍ കഴിക്കാനോ പാടില്ല.
Verse 17: ഭക്‌ഷണപാനീയങ്ങള്‍ കഴിക്കുകയോ, പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കര്‍ത്താവ് എന്നോടു കല്‍പിച്ചിട്ടുണ്ട്.
Verse 18: വൃദ്‌ധന്‍ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതന്‍വഴി കര്‍ത്താവ് എന്നോടു കല്‍പിച്ചിരിക്കുന്നു; ഭക്‌ഷണം കഴിക്കാന്‍ അവനെ നീ വീട്ടില്‍ കൊണ്ടുവരുക; അവന്‍ പറഞ്ഞതു വ്യാജമായിരുന്നു.
Verse 19: ദൈവപുരുഷന്‍ അവനോടൊപ്പം വീട്ടില്‍ച്ചെന്ന് ഭക്‌ഷണപാനീയങ്ങള്‍ കഴിച്ചു.
Verse 20: അവര്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍ ദൈവപുരുഷനെ വിളിച്ചുകൊണ്ടുവന്ന പ്രവാചകന് കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
Verse 21: അവന്‍ യൂദായില്‍നിന്നു വന്ന ദൈപുരുഷനോട് ഉച്ചത്തില്‍ പറഞ്ഞു: നീ കര്‍ത്താവിന്‍െറ വചനം ശ്രവിച്ചില്ല; കര്‍ത്താവായ ദൈവം നിന്നോടു കല്‍പിച്ചതുപോലെ നീ പ്രവര്‍ത്തിച്ചതുമില്ല.
Verse 22: നീ തിരിച്ചുവരുകയും ഭക്‌ഷണപാനീയങ്ങള്‍ കഴിക്കരുതെന്ന് അവിടുന്ന് കല്‍പിച്ചിരുന്ന സ്‌ഥലത്തുവച്ചു നീ ഭക്‌ഷിക്കുകയും ചെയ്‌തു. അതുകൊണ്ട് നിന്‍െറ ജഡം നിന്‍െറ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ലെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 23: ഭക്‌ഷണത്തിനുശേഷം അവന്‍ , താന്‍ കൂട്ടിക്കൊണ്ടുവന്ന ദൈവപുരുഷനുവേണ്ടി കഴുതയ്‌ക്കു ജീനിയിട്ടു.
Verse 24: മാര്‍ഗമധ്യേ ഒരു സിംഹം എതിരേ വന്ന് അവനെ കൊന്നു; ജഡത്തിനരികേ സിംഹവും കഴുതയും നിന്നു.
Verse 25: വഴിപോക്കര്‍ നിരത്തില്‍ കിടക്കുന്ന ജഡവും അരികില്‍ നില്‍ക്കുന്ന സിംഹത്തെയും കണ്ടു. അവര്‍ വൃദ്‌ധപ്രവാചകന്‍ വസിക്കുന്ന പട്ടണത്തില്‍ ചെന്ന് വിവരമറിയിച്ചു.
Verse 26: അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്‍ ഇതുകേട്ടു പറഞ്ഞു: കര്‍ത്താവിന്‍െറ കല്‍പന ലംഘി ച്ചദൈവപുരുഷന്‍തന്നെ അവന്‍ ! കര്‍ത്താവ് അരുളിച്ചെയ്‌തതുപോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അത് അവനെ ചീന്തിക്കളയുകയും ചെയ്‌തു.
Verse 27: അവന്‍ മക്കളോടു പറഞ്ഞു: കഴുതയ്‌ക്കു ജീനിയിടുവിന്‍. അവര്‍ അങ്ങനെ ചെയ്‌തു.
Verse 28: അവന്‍ ചെന്ന് ദൈവപുരുഷന്‍െറ ജഡം വഴിയില്‍ കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നില്‍ക്കുന്നതും കണ്ടു. സിംഹം ജഡം ഭക്‌ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്‌തില്ല.
Verse 29: ദുഃഖാചരണത്തിനും സംസ്‌കാരത്തിനുമായി വൃദ്‌ധപ്രവാചകന്‍ ജഡം കഴുതപ്പു റത്തുവച്ച് പട്ടണത്തില്‍ കൊണ്ടുവന്നു.
Verse 30: അവന്‍ തന്‍െറ സ്വന്തം കല്ലറയില്‍ അവനെ സംസ്‌കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവര്‍ വിലപിച്ചു.
Verse 31: അനന്തരം, അവന്‍ പുത്രന്‍മാരോടു പറഞ്ഞു: ഞാന്‍ മരിക്കുമ്പോള്‍ ദൈവപുരുഷനെ അടക്കിയ കല്ലറയില്‍ത്തന്നെ എന്നെയും സംസ്‌കരിക്കണം. എന്‍െറ അസ്‌ഥികള്‍ അവന്‍െറ അസ്‌ഥികള്‍ക്കരികേ നിക്‌ഷേപിക്കുക.
Verse 32: ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികള്‍ക്കും എതിരായി കര്‍ത്താവിന്‍െറ കല്‍പനപോലെ അവന്‍ പറഞ്ഞകാര്യങ്ങള്‍ നിശ്‌ചയമായും സംഭ വിക്കും.
Verse 33: ജറോബോവാം അധര്‍മത്തില്‍നിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലുംനിന്നു പൂജാഗിരികളില്‍ പുരോഹിതന്‍മാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവന്‍ പുരോഹിതന്‍മാരാക്കി.
Verse 34: ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്‍െറ ഭവനത്തിന് ഇതു പാപമായിത്തീര്‍ന്നു.