Verse 1: സോളമനെ പിതാവിന്‍െറ സ്‌ഥാനത്ത് രാജാവായി അഭിഷേകം ചെയ്‌തിരിക്കുന്നുവെന്നു കേട്ട് ടയിര്‍രാജാവായ ഹീരാം അവന്‍െറ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.
Verse 2: സോളമന്‍ ഹീരാമിന് ഒരു സന്‌ദേശമയച്ചു:
Verse 3: എന്‍െറ പിതാവായ ദാവീദിനു തന്‍െറ ദൈവമായ കര്‍ത്താവിന് ഒരു ആലയം പണിയാന്‍ കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ് അവനു കീഴ്‌പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായിയുദ്‌ധം ചെയ്യേണ്ടിവന്നു.
Verse 4: എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്‍െറ ദൈവമായ കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്‍കിയിരിക്കുന്നു.
Verse 5: എന്‍െറ പിതാവായ ദാവീദിനോടു കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്‌തിട്ടുണ്ട്: നിനക്കു പകരം സിംഹാസനത്തില്‍ ഞാന്‍ അവരോധിക്കുന്ന നിന്‍െറ മകന്‍ എന്‍െറ നാമത്തിന് ഒരു ആലയം പണിയും. അത നുസരിച്ച് എന്‍െറ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കണമെന്ന് ഞാന്‍ ഉദ്‌ദേശിക്കുന്നു.
Verse 6: ആകയാല്‍, ലബനോനില്‍ നിന്ന് എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്‌ഞ നല്‍കിയാലും. എന്‍െറ ജോലിക്കാരും നിന്‍െറ ജോലിക്കാരോടുകൂടെ ഉണ്ടായിരിക്കും. അവര്‍ക്കു നീ നിശ്‌ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരം മുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്നു നിനക്കറിയാമല്ലോ.
Verse 7: സോളമന്‍െറ വാക്കു കേട്ടപ്പോള്‍ ഹീരാം അതീവ സന്തുഷ്‌ടനായി പറഞ്ഞു: ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്‌ഞാനിയായ ഒരു മകനെ ദാവീദിനു നല്‍കിയ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ!
Verse 8: ഹീരാം ദൂതന്‍മുഖേനസോളമനെ അറിയിച്ചു: നിന്‍െറ സന്‌ദേശം കിട്ടി. ദേവദാരുവിന്‍െറയും സരളമരത്തിന്‍െറയും കാര്യം നിന്‍െറ ആഗ്രഹംപോലെ ചെയ്യാം.
Verse 9: എന്‍െറ ജോലിക്കാര്‍ ലബനോനില്‍നിന്ന് തടി കടലിലേക്ക് ഇറക്കും. പിന്നീടു ചങ്ങാടങ്ങളാക്കി നീ പറയുന്ന സ്‌ഥലത്തേക്ക് അയച്ചുതരാം. കരയ്‌ക്കടുക്കുമ്പോള്‍ നീ അവ ഏറ്റുവാങ്ങണം. എന്‍െറ കുടുംബത്തിനാവശ്യമായ ഭക്‌ഷണസാധനങ്ങള്‍ നീ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
Verse 10: സോളമന് ആവശ്യമായ ദേവദാരുവും സരളമരവും ഹീരാം നല്‍കി.
Verse 11: ഹീരാമിന്‍െറ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും ആട്ടിയെടുത്ത ഇരുപ തിനായിരം കോര്‍ എണ്ണയും കൊടുത്തു. ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു.
Verse 12: കര്‍ത്താവ് വാഗ്‌ദാനപ്രകാരം സോളമനു ജ്‌ഞാനം നല്‍കി. ഹീരാമുംസോളമനും സമാധാനത്തില്‍ കഴിഞ്ഞുകൂടുകയും, ഇരുവരും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്‌തു.
Verse 13: സോളമന്‍രാജാവ് ഇസ്രായേലിന്‍െറ എല്ലാഭാഗത്തുംനിന്ന് അടിമവേലയ്‌ക്ക് ആളെ എടുത്തു. മുപ്പതിനായിരം പേരാണ് ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടത്.
Verse 14: മാസംതോറും പതിനായിരംപേരെ വീതം ലബനോനിലെക്ക് അയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലബനോനിലാണെങ്കില്‍ രണ്ടു മാസം തങ്ങളുടെ വീടുകളിലായിരിക്കും. അദോണിറാമിനായിരുന്നു ഇവരുടെ മേല്‍നോട്ടം.
Verse 15: ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകള്‍ ഉണ്ടായിരുന്നു.
Verse 16: ജോലിക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന മൂവായിരത്തിമൂന്നൂറ് ആളുകള്‍ക്കു പുറമേ ആയിരുന്നു ഇവര്‍.
Verse 17: രാജാവിന്‍െറ കല്‍പനയനുസരിച്ച്, അവര്‍ ദേവാലയത്തിന്‍െറ അടിത്തറപണിയാന്‍ വിശേഷപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തി ശരിപ്പെടുത്തി.
Verse 18: സോളമന്‍െറയും, ഹീരാമിന്‍െറയും ശില്‍പികളും ഗേ ബാല്‍കാരും ചേര്‍ന്ന് അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മര വും തയ്യാറാക്കുകയും ചെയ്‌തു.