Verse 1: ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.
Verse 2: നെബാത്തിന്‍െറ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്‌തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍രാജാവില്‍നിന്ന് ഒളിച്ചോടിയ അവന്‍ ഇതുവരെ ഈജിപ്‌തിലായിരുന്നു.
Verse 3: ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്‍െറ അടുത്തുവന്നു പറഞ്ഞു:
Verse 4: അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍ വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെജോലിയുടെ കാഠിന്യവും അവന്‍ വ ച്ചനുകത്തിന്‍െറ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങള്‍ അങ്ങയെ സേവിക്കാം.
Verse 5: അവന്‍ പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പോകുവിന്‍. മൂന്നുദിവസം കഴിഞ്ഞുവരുവിന്‍. ജനം മടങ്ങിപ്പോയി.
Verse 6: റഹോബോവാം തന്‍െറ പിതാവായ സോളമന്‍രാജാവിന്‍െറ വൃദ്‌ധരായ ഉപദേശകന്‍മാരോട് ആലോചിച്ചു; ജനത്തിന് എന്ത് ഉത്തരം നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
Verse 7: അവര്‍ പറഞ്ഞു: അങ്ങ് അവര്‍ക്കു വഴങ്ങി അവരെ സേവിക്കുകയും അവര്‍ക്കു ദയാപൂര്‍വം മറുപടി നല്‍കുകയും ചെയ്‌താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്‍മാരായിരിക്കും.
Verse 8: മുതിര്‍ന്നവരുടെ ഉപദേശം നിരസിച്ച് അവന്‍ തന്നോടൊത്തു വളര്‍ന്ന പാര്‍ശ്വവര്‍ത്തികളായയുവാക്കന്‍മാരോട് ആലോചിച്ചു.
Verse 9: അവന്‍ അവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെമേല്‍ വ ച്ചനുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
Verse 10: അവനോടൊപ്പം വളര്‍ന്നുവന്ന ആയുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിന്‍െറ ഭാരം കൂട്ടി, അങ്ങ് അതു കുറച്ചുതരണം, എന്നുപറഞ്ഞഈ ജനത്തോടു പറയുക: എന്‍െറ ചെറുവിരല്‍ എന്‍െറ പിതാവിന്‍െറ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.
Verse 11: അവന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്‍െറ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
Verse 12: രാജാവിന്‍െറ നിര്‍ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാം ദിവസം റഹോബോവാമിന്‍െറ അടുക്കല്‍ വന്നു.
Verse 13: മുതിര്‍ന്നവര്‍ നല്‍കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
Verse 14: യുവാക്കളുടെ ഉപദേശമനുസരിച്ച് അവന്‍ പറഞ്ഞു: എന്‍െറ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വച്ചു; ഞാന്‍ അതിന്‍െറ ഭാരം കൂട്ടും. എന്‍െറ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
Verse 15: രാജാവ് ജനത്തിന്‍െറ അപേക്‌ഷകേട്ടില്ല. നെബാത്തിന്‍െറ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
Verse 16: രാജാവു തങ്ങളുടെ അപേക്‌ഷ സ്വീകരിച്ചില്ല എന്നുകണ്ട് ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്ക് എന്തു ബന്‌ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്‍െറ കുടുംബംനോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
Verse 17: റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ജനത്തിന്‍െറ മേല്‍ വാഴ്‌ച നടത്തി.
Verse 18: അവന്‍ അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്ക് അയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാംരാജാവ് അതിവേഗം തന്‍െറ രഥത്തില്‍ കയറി.
Verse 19: അങ്ങനെ, ഇസ്രായേല്‍ ദാവീദിന്‍െറ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
Verse 20: ജറോബോവാം മടങ്ങി വന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിന്‍െറ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിന്‍െറ ഭവനത്തെ അനുഗമിച്ചില്ല.
Verse 21: സോളമന്‍െറ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടുയുദ്‌ധംചെയ്‌ത് രാജ്യം വീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രങ്ങളില്‍ നിന്ന്‌യുദ്‌ധവീരന്‍മാരായ ഒരു ലക്‌ഷത്തിയെണ്‍പതിനായിരംപേരെ ശേഖരിച്ചു.
Verse 22: എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്‌തു:
Verse 23: യൂദായിലെ രാജാവും സോളമന്‍െറ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്‍െറയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:
Verse 24: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങള്‍ മുന്‍പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനത്തോടുയുദ്‌ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണ് ഇതു പറയുന്നത്. കര്‍ത്താവിന്‍െറ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.
Verse 25: ജറോബോവാം എഫ്രായിം മലനാട്ടില്‍ഷെക്കെം ബലിഷ്‌ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്‌ഠമാക്കി.
Verse 26: അവന്‍ ആത്‌മഗതം ചെയ്‌തു: ദാവീദിന്‍െറ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
Verse 27: ഈ ജനം ജറുസലെമില്‍ കര്‍ത്താവിന്‍െറ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിന്‍െറ നേര്‍ക്ക് അവരുടെ മനസ്‌സു തിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
Verse 28: അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ജനമേ, ഇതാ, ഈജിപ്‌തില്‍നിന്നു നിങ്ങളെ മോചിപ്പി ച്ചദേവന്‍മാര്‍.
Verse 29: അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്‌ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.
Verse 30: ബഥേലിലെയും ദാനിലെയും പ്രതിഷ്‌ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു.
Verse 31: അവന്‍ പൂജാഗിരികള്‍ ഉണ്ടാക്കി, ലേവിഗോത്രത്തില്‍പ്പെടാത്തവരെ പുരോഹിതന്‍മാരാക്കി.
Verse 32: യൂദായില്‍ ആഘോഷിച്ചിരുന്നതിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്‌സവം ഏര്‍പ്പെടുത്തി, ബലിപീഠത്തില്‍ അവന്‍ ബലികളര്‍പ്പിച്ചു. താന്‍ നിര്‍മി ച്ചകാളക്കുട്ടികള്‍ക്ക് ബഥേലില്‍ അവന്‍ ഇപ്രകാരം ബലിയര്‍പ്പിച്ചു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്‍മാരെ ബഥേലില്‍ നിയമിച്ചു.
Verse 33: അവന്‍ എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്‌ടപ്രകാരം നിശ്‌ചയി ച്ചദിവസം - ജനത്തിന് ഒരു ഉത്‌സവം ഏര്‍പ്പെടുത്തുകയും ബഥേലില്‍ താന്‍ പണിയി ച്ചബലിപീഠത്തില്‍ ധൂപാര്‍ച്ചന നടത്തുന്നതിനു ചെല്ലുകയും ചെയ്‌തു.