Verse 1: സോളമന്‍ ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.
Verse 2: ഗിബയോനില്‍വച്ച് എന്നതുപോലെ കര്‍ത്താവ് വീണ്ടും അവനു പ്രത്യക്‌ഷനായി.
Verse 3: അവിടുന്ന് അരുളിച്ചെയ്‌തു: നീ എന്‍െറ സന്നിധിയില്‍ സമര്‍പ്പി ച്ചപ്രാര്‍ഥന കളുംയാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്‍െറ നാമംപ്രതിഷ്‌ഠിക്കുകയും ചെയ്‌ത ഈ ആലയം ഞാന്‍ വിശുദ്‌ധീകരിച്ചിരിക്കുന്നു. എന്‍െറ ഹൃദയപൂര്‍വമായ കടാക്‌ഷം സദാ അവിടെ ഉണ്ടായിരിക്കും.
Verse 4: നിന്‍െറ പിതാവിനെപ്പോലെ നീയും ഹൃദയനൈര്‍മല്യത്തോടും പര മാര്‍ഥതയോടുംകൂടെ എന്‍െറ മുന്‍പില്‍ വ്യാപരിക്കുകയും ഞാന്‍ കല്‍പിച്ചതെല്ലാം നിര്‍വഹിക്കുകയും എന്‍െറ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്‌താല്‍,
Verse 5: ഇസ്രായേല്‍ സിംഹാസനം വാഴാന്‍ നിന്‍െറ വംശത്തില്‍ സന്തതി അറ്റുപോകുകയില്ല എന്ന് നിന്‍െറ പിതാവായ ദാവീദിനോടു ഞാന്‍ വാഗ്‌ദാനം ചെയ്‌തതുപോലെ ഇസ്രായേലില്‍ നിന്‍െറ സിംഹാസനം ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
Verse 6: നീയോ നിന്‍െറ മക്കളോ എന്നെ ഉപേക്‌ഷിച്ച് എന്‍െറ കല്‍പനകളും നിയമങ്ങളും പാലിക്കാതെ, അന്യദേവന്‍മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍,
Verse 7: ഞാന്‍ നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് ഇസ്രായേലിനെ ഞാന്‍ വിച്‌ഛേദിക്കും. എനിക്കുവേണ്ടി ഞാന്‍ വിശുദ്‌ധീകരി ച്ചഈ ആലയം എന്‍െറ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയും. ഇസ്രായേല്‍, സകല ജനതകളുടെയും ഇടയില്‍ പരിഹാസപാത്രവും പഴമൊഴിയുമായിപരിണമിക്കും.
Verse 8: ഈ ആലയം നാശക്കൂമ്പാരമായിത്തീരും. അടുത്തുകൂടെ കടന്നുപോകുന്നവര്‍ സ്‌ത ബ്‌ധരായി ചോദിക്കും, ഈ ദേശത്തോടും ആലയത്തോടും എന്തുകൊണ്ടാണ് കര്‍ത്താവ് ഇങ്ങനെ ചെയ്‌തത്?
Verse 9: തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍നിന്നു മോചിപ്പിച്ചദൈവമായ കര്‍ത്താവിനെ അവര്‍ ഉപേക്‌ഷിക്കുകയും അന്യദേവന്‍മാരുടെ പിന്നാലെ പോയി, അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തതുകൊണ്ടാണ് കര്‍ത്താവ് അവര്‍ക്ക് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരവും പറയും.
Verse 10: കര്‍ത്താവിന്‍െറ ആലയവും രാജകൊട്ടാരവും പണിയാന്‍ സോളമന്‍ ഇരുപതു വര്‍ഷം എടുത്തു.
Verse 11: തനിക്ക് ആവശ്യമുള്ള സരള മരവും ദേവദാരുവും സ്വര്‍ണവും നല്‍കിയ ടയിറിലെ ഹീരാംരാജാവിനു സോളമന്‍ ഗലീലി പ്രദേശത്ത് ഇരുപതുനഗരങ്ങള്‍ കൊടുത്തു.
Verse 12: സോളമന്‍ സമ്മാനി ച്ചനഗരങ്ങള്‍ കാണാന്‍ ഹീരാം ടയിറില്‍നിന്നു വന്നു. അവന് അവ ഇഷ്‌ടപ്പെട്ടില്ല.
Verse 13: അവന്‍ ചോദി ച്ചു: സഹോദരാ, എന്തുതരം നഗരങ്ങളാണ് എനിക്ക് ഈ നല്‍കിയത്? അതിനാല്‍, അവ കാബൂല്‍ എന്ന് ഇന്നും അറിയപ്പെടുന്നു.
Verse 14: ഹീരാം നൂറ്റിയിരുപതു താലന്തു സ്വര്‍ണം സോളമനു കൊടുത്തിരുന്നു.
Verse 15: കര്‍ത്താവിന്‍െറ ആലയം, സ്വന്തം ഭവനം, മില്ലോ, ജറുസലെമിന്‍െറ മതില്‍, ഹസോര്‍, മെഗിദോ, ഗേസര്‍ -
Verse 16: ഈജിപ്‌തിലെ രാജാവായ ഫറവോ പിടിച്ചെടുക്കുകയും ചുട്ടെരിക്കുകയും, അവിടെ വസിച്ചിരുന്ന കാനാന്‍കാരെ വധിച്ചതിനുശേഷം സോളമനു ഭാര്യയായി നല്‍കിയ തന്‍െറ പുത്രിക്കു സ്‌ത്രീധനമായി കൊടുക്കുകയും ചെയ്‌ത നഗരമാണ് ഗേസര്‍.
Verse 17: സോളമന്‍ അതു പുതുക്കിപ്പണിതു - താഴത്തെ ബത്‌ഹോറോണ്‍,
Verse 18: യൂദാ മരുപ്രദേശത്തെ ബാലാത്ത്, താമാര്‍,
Verse 19: സോളമന്‍െറ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്‍ക്കുവേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്‍െറ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും നിര്‍മിക്കാന്‍സോളമന്‍ ചെയ്യി ച്ചഅടിമവേലയുടെ വിവരം ഇതാണ് :
Verse 20: ഇസ്രായേല്‍ക്കാരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരില്‍ അവശേഷി ച്ചസകലരെയും സോളമന്‍ അടിമവേലയ്‌ക്കു നിയോഗിച്ചു;
Verse 21: അവര്‍ ഇന്നും അങ്ങനെ തുടരുന്നു. ഇസ്രായേല്‍ജനത്തിന് ഉന്‍മൂലനംചെയ്യാന്‍ സാധിക്കാതെ അവശേഷിച്ചവരുടെ മക്കളായിരുന്നു ഇവര്‍.
Verse 22: ഇസ്രായേലില്‍ നിന്ന് ആരെയും സോളമന്‍ ദാസ്യവേലയ്‌ക്കു നിയോഗിച്ചില്ല. അവര്‍ അവന്‍െറ യോദ്‌ധാക്കളും അംഗരക്‌ഷകരും സേനാനായകന്‍മാരും ഉപസേനാനായകന്‍മാ രും അശ്വ-രഥസൈന്യങ്ങളുടെ അധിപന്‍മാരും ആയിരുന്നു.
Verse 23: സോളമന്‍ ചെയ്‌തുതീര്‍ത്ത ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അഞ്ഞൂറ്റിയന്‍പതുമേലാളന്‍മാരാണ്.
Verse 24: ഫറവോയുടെ മകള്‍, ദാവീദിന്‍െറ നഗരത്തില്‍നിന്ന് സോളമന്‍ അവള്‍ക്കു നിര്‍മിച്ചുകൊടുത്ത ഭവനത്തിലേക്കു മാറിത്താമസിച്ചു; അതിനുശേഷം അവന്‍ മില്ലോ നിര്‍മിച്ചു.
Verse 25: കര്‍ത്താവിനു നിര്‍മി ച്ചബലിപീഠത്തില്‍ സോളമന്‍ ആണ്ടുതോറും മൂന്നുപ്രാവശ്യം ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുകയും കര്‍ത്താവിന്‍െറ മുന്‍പില്‍ ധൂപാര്‍ച്ചന നടത്തുകയും ചെയ്‌തുവന്നു.ദേവാലയനിര്‍മാണം അവന്‍ പൂര്‍ത്തിയാക്കി.
Verse 26: ഏദോമില്‍ ചെങ്കടല്‍ത്തീരത്ത് ഏലോത്തിനു സമീപം എസിയോന്‍ഗേബറില്‍ സോള മന്‍ കപ്പലുകള്‍ പണിയിച്ചു.
Verse 27: ആ കപ്പലുകളില്‍ സോളമന്‍െറ സേവകന്‍മാരോടൊപ്പം ഹീരാം തന്‍െറ ദാസന്‍മാരെയും അയച്ചു. അവര്‍ പരിചയമുള്ള നാവികരായിരുന്നു. അവര്‍ ഓഫീറില്‍ച്ചെന്ന് നാനൂറ്റിയിരുപതു താലന്തു സ്വര്‍ണം കൊണ്ടുവന്ന് സോളമന്‍ രാജാവിനു കൊടുത്തു.