Verse 1: അക്കാലത്ത് ജറോബോവാമിന്‍െറ മകന്‍ അബിയാ രോഗബാധിതനായി.
Verse 2: ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴു ന്നേറ്റ് എന്‍െറ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞഅഹിയാപ്രവാചകന്‍ അവിടെയുണ്ട്.
Verse 3: പത്ത് അപ്പവും കുറെഅടയും ഒരു ഭരണി തേനുമായി നീ അവന്‍െറ അടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.
Verse 4: വാര്‍ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതിനാല്‍ അവനു കാണാന്‍ സാധിച്ചില്ല.
Verse 5: ജറോബോവാമിന്‍െറ ഭാര്യ തന്‍െറ രോഗിയായ പുത്രനെക്കുറിച്ചു ചോദിക്കാന്‍ വരുന്നെന്നും, അവളോട് എന്തു പറയണമെന്നും കര്‍ത്താവ് അഹിയായെ അറിയിച്ചു. വേറൊരുവളായി ഭാവിച്ചുകൊണ്ടാണ് അവള്‍ ചെന്നത്.
Verse 6: എന്നാല്‍, അവള്‍ വാതില്‍കടന്നപ്പോള്‍ കാല്‍പെരുമാറ്റം കേട്ടിട്ട് അഹിയാ പറഞ്ഞു: ജറോബോവാമിന്‍െറ ഭാര്യ അകത്തുവരൂ; നീ വേറൊരുവളായി നടിക്കുന്നതെന്തിന്? ദുസ്‌സഹമായ വാര്‍ത്തനിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്‌തനായിരിക്കുന്നു.
Verse 7: നീ ചെന്ന് ജറോബോവാമിനോടു പറയുക: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ ജനത്തിന്‍െറ ഇടയില്‍ നിന്ന് നിന്നെ ഉയര്‍ത്തി, എന്‍െറ ജനമായ ഇസ്രായേലിന്‍െറ നായകനാക്കി.
Verse 8: ദാവീദിന്‍െറ ഭവനത്തില്‍നിന്നു രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു. നീയാകട്ടെ എന്‍െറ കല്‍പനകള്‍ അനുസരിക്കുകയും എന്‍െറ ദൃഷ്‌ടിയില്‍ നീതിമാത്രം ചെയ്‌ത് പൂര്‍ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്‌ത എന്‍െറ ദാസന്‍ ദാവീദിനെപ്പോലെയല്ല.
Verse 9: മാത്രമല്ല, നിന്‍െറ മുന്‍ഗാമികളെക്കാള്‍ അധികം തിന്‍മ നീ പ്രവര്‍ത്തിച്ചു. നീ അന്യദേവന്‍മാരെയും വാര്‍പ്പുവിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പ്രകോപിപ്പിച്ചു; എന്നെ പുറംതള്ളുകയും ചെയ്‌തു.
Verse 10: ആകയാല്‍, ജറോബോവാമിന്‍െറ കുടുംബത്തിനു ഞാന്‍ നാശം വരുത്തും. ഇസ്രായേലില്‍ ജറോബോവാമിനുള്ള അടിമകളും സ്വതന്ത്രരും ആയ പുരുഷന്‍മാരെയെല്ലാം ഞാന്‍ വിച്‌ഛേദിക്കും. ജറോബോവാമിന്‍െറ കുടുംബത്തെ ചപ്പുചവറുകള്‍ എരിച്ചുകളയുന്നതുപോലെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും.
Verse 11: ജറോബോവാമിന്‍െറ ബന്‌ധുക്കളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്‌ക്ക ളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്‌ഷിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തത്.
Verse 12: എഴുന്നേറ്റു വീട്ടില്‍ പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.
Verse 13: ഇസ്രായേല്‍ജനം ദുഃഖംആചരിക്കുകയും അവനെ സംസ് കരിക്കുകയും ചെയ്യും. ജറോബോവാമിന്‍െറ കുടുംബത്തില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് ജറോബോവാമിന്‍െറ സന്തതികളില്‍ അവനില്‍ മാത്രം അല്‍പം നന്‍മ കണ്ടിരുന്നു.
Verse 14: കര്‍ത്താവ് ഇസ്രായേലില്‍ ഒരു രാജാവിനെ ഉയര്‍ത്തും. അവന്‍ ജറോബോവാമിന്‍െറ ഭവനത്തെ ഉന്‍മൂലനം ചെയ്യും.
Verse 15: ഇസ്രായേല്‍ അഷേരാപ്രതിഷ്‌ഠകള്‍ സ്‌ഥാപിച്ച് കര്‍ത്താവിനെ പ്രകോപിപ്പിച്ചതിനാല്‍, വെള്ളത്തില്‍ ഞാങ്ങണ ആടുന്നതുപോലെ അവിടുന്ന് അവരെ അടിച്ച് ഉലയ്‌ക്കുകയും, താന്‍ അവരുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഉന്‍മൂലനംചെയ്‌ത്,യൂഫ്രട്ടീസ് നദിക്കപ്പുറം ചിതറിച്ചുകളയുകയുംചെയ്യും.
Verse 16: പാപം സ്വയം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു ചെയ്യിക്കുകയുംചെയ്‌ത ജറോബോവാംനിമിത്തം കര്‍ത്താവ് ഇസ്രായേലിനെ കൈവെടിയും.
Verse 17: ജറോബോവാമിന്‍െറ ഭാര്യ തിര്‍സായിലേക്കു മടങ്ങി. അവള്‍ കൊട്ടാരത്തിന്‍െറ പൂമുഖത്ത് എത്തിയപ്പോള്‍ കുട്ടി മരിച്ചു.
Verse 18: കര്‍ത്താവ് തന്‍െറ ദാസനായ അഹിയാപ്രവാചകനിലൂടെ അരുളിച്ചെയ്‌തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്‌കരിച്ച് ദുഃഖം ആചരിച്ചു.
Verse 19: ജറോബോവാമിന്‍െറ യുദ്‌ധങ്ങളുംഭരണവുമുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Verse 20: ജറോബോവാം ഇരുപത്തിരണ്ടുവര്‍ഷം രാജ്യം ഭരിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു; മകന്‍ നാദാബ് രാജാവായി.
Verse 21: സോളമന്‍െറ മകന്‍ റഹോബോവാം ആണ് യൂദായില്‍ വാണിരുന്നത്. ഭരണം ഏല്‍ക്കുമ്പോള്‍ അവനു നാല്‍പത്തൊന്നു വയ സ്‌സായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് തനിക്കായി തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു. അവന്‍െറ അമ്മഅമ്മോന്യസ്‌ത്രീയായ നാമാ ആയിരുന്നു.
Verse 22: യൂദാ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. അവര്‍ പാപം ചെയ്‌ത് തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ കൂടുതല്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
Verse 23: അവര്‍ പൂജാഗിരികളും സ്‌തംഭങ്ങളും ഉണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്‌ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്‌ഠകള്‍ സ്‌ഥാപിക്കുകയും ചെയ്‌തു.
Verse 24: ദേവപ്രീതിക്കുവേണ്ടിയുള്ള ആണ്‍വേശ്യാസമ്പ്രദായവും അവിടെ ഉണ്ടായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍നിന്ന് ആട്ടിയകറ്റിയ ജനതകളുടെ എല്ലാ മ്‌ളേച്‌ഛതകളിലും അവര്‍ മുഴുകി.
Verse 25: റഹോബോവാമിന്‍െറ വാഴ്‌ചയുടെ അഞ്ചാം വര്‍ഷം ഈജിപ്‌തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു.
Verse 26: ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മി ച്ചസുവര്‍ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി.
Verse 27: റഹോബോവാം അവയ്‌ക്കു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ച് കൊട്ടാരത്തിലെ കാവല്‍പ്പടത്തലവന്‍മാരെ ഏല്‍പിച്ചു.
Verse 28: രാജാവ് ദേവാലയം സന്‌ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട് കാവല്‍പ്പുരയിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്‌തുപോന്നു.
Verse 29: റഹോബോവാം ചെയ്‌ത മറ്റു കാര്യങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 30: റഹോബോവാമും ജറോബോവാമും നിരന്തരം പൊരുതിക്കൊണ്ടിരുന്നു.
Verse 31: റഹോബോവാം മരിച്ച് തന്‍െറ പിതാക്കന്‍മാരോടുകൂടെ ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അമ്മോന്യയായ നാമാ ആയിരുന്നു അവന്‍െറ അമ്മ. അവന്‍െറ മകന്‍ അബിയാം ഭരണമേറ്റു.