Verse 1: എലീഷാപ്രവാചകന്‍ പ്രവാചകഗണത്തില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത് റാമോത് വേഗിലയാദിലേക്കു പോവുക.
Verse 2: അവിടെയെത്തി നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്‍െറ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവനെ ഒറ്റയ്‌ക്ക് ഉള്ളറയിലേക്കു വിളിച്ചുകൊണ്ടുപോവുക.
Verse 3: അവന്‍െറ തലയില്‍ തൈലം ഒഴിച്ചുകൊണ്ടുപറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്‍െറ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.
Verse 4: പ്രവാചകഗണത്തില്‍പ്പെട്ട ആയുവാവ് റാമോത് വേഗിലയാദിലേക്കു പോയി.
Verse 5: അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: സേനാധിപനെ ഒരു സന്‌ദേശം അറിയിക്കാനുണ്ട്. യേഹു ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്കാണ് സന്‌ദേശം? അവന്‍ പറഞ്ഞു: സേനാധിപാ, അങ്ങേക്കുതന്നെ.
Verse 6: അവന്‍ എഴുന്നേറ്റു വീട്ടിനുള്ളിലേക്കു കടന്നു.യുവാവ് തൈലം അവന്‍െറ ശിരസ്‌സില്‍ ഒഴിച്ചുകൊണ്ടുപറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു ഞാന്‍ നിന്നെ കര്‍ത്താവിന്‍െറ ജനമായ ഇസ്രായേലിന്‍െറ മേല്‍ രാജാവായി അഭിഷേകംചെയ്യുന്നു,
Verse 7: നീ നിന്‍െറ യജമാനനായ ആഹാബിന്‍െറ ഭവനത്തെനശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്‍െറ പ്രവാചകന്‍മാരുടെയും മറ്റു ദാസന്‍മാരുടെയും രക്‌തത്തിനു ജസെബെലിനോടു പ്രതികാരം ചെയ്യും.
Verse 8: ആഹാബുഗൃഹം നശിക്കും. ആഹാബിന്‍െറ ഭവനത്തിന് ഇസ്രായേലില്‍ ഉള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷന്‍മാരെയും ഞാന്‍ സംഹരിക്കും.
Verse 9: ആഹാബിന്‍െറ ഭവനത്തെ നെബാത്തിന്‍െറ പുത്രനായ ജറോബോവാമിന്‍െറ ഭവനംപോലെയും അഹീയായുടെ പുത്രനായ ബാഷായുടെ ഭവനംപോലെയും ആക്കിത്തീര്‍ക്കും.
Verse 10: ജസെബെലിനെ നായ്‌ക്കള്‍ ജസ്രലിന്‍െറ അതിര്‍ത്തിക്കുള്ളില്‍വച്ചു ഭക്‌ഷിക്കും. ആരും അവളെ സംസ്‌കരിക്കുകയില്ല. അനന്തരം, അവന്‍ വാതില്‍ തുറന്ന് ഓടിപ്പോയി.
Verse 11: യേഹു തന്‍െറ യജമാനന്‍െറ സേവകന്‍മാരുടെ അടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിന്‍െറ അടുത്തുവന്നത്? അവന്‍ പ്രതിവചിച്ചു: അവനും അവന്‍െറ സംസാരരീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.
Verse 12: അവര്‍ പറഞ്ഞു: അതു ശരിയല്ല; നീ ഞങ്ങളോടു പറയുക. അപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായേലിന്‍െറ രാജാവായി നിന്നെ ഞാന്‍ അഭിഷേകം ചെയ്യുന്നു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവന്‍ എന്നോടു പറഞ്ഞു.
Verse 13: അവര്‍ തിടുക്കത്തില്‍ തങ്ങളുടെ മേലങ്കി പടിയില്‍ വിരിച്ചിട്ട് കാഹളം മുഴക്കി വിളംബരം ചെയ്‌തു: യേഹു രാജാവായിരിക്കുന്നു.
Verse 14: നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്‍െറ പുത്രനും ആയ യേഹു യോറാമിനെതിരേ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരേ റാമോത് വേഗിലയാദില്‍ യോറാം ഇസ്രായേല്‍സൈന്യത്തോടൊത്ത് പാളയമടിച്ചിരിക്കുകയായിരുന്നു.
Verse 15: എന്നാല്‍, സിറിയാരാജാവായ ഹസായേലുമായുണ്ടായയുദ്‌ധത്തില്‍ സിറിയാക്കാര്‍ ഏല്‍പി ച്ചമുറിവുകള്‍ സുഖപ്പെടുത്താനായി യോറാംരാജാവു ജസ്രലിലേക്കു മടങ്ങിവന്നിരുന്നു. യേഹു പറഞ്ഞു: നിങ്ങള്‍ എന്‍െറ കൂടെയാണെങ്കില്‍ നഗരംവിട്ട് ആരും ജസ്രലില്‍ പോയി വിവരം പറയാതിരിക്കട്ടെ.
Verse 16: അനന്തരം, യേഹു തേരില്‍ കയറി ജസ്രലിലേക്കു പോയി. യോറാം അവിടെ കിടക്കുകയായിരുന്നു. യൂദാരാജാവായ അഹ സിയാ യോറാമിനെ സന്‌ദര്‍ശിക്കാന്‍ വന്നിരുന്നു.
Verse 17: ജസ്രല്‍ഗോപുരത്തിലെ കാവല്‍ക്കാരന്‍ യേഹുവും കൂട്ടരും വരുന്നതുകണ്ട്, ഇതാ, ഒരു സംഘം എന്നുപറഞ്ഞു. ഒരു കുതിരക്കാരനെ അയച്ച് സമാധാനപരമായിട്ടാണോ വന്നിരിക്കുന്നത് എന്ന് അവരോടു ചോദിക്കുക എന്നു യോറാം പറഞ്ഞു.
Verse 18: അങ്ങനെ ഒരുവന്‍ അവരുടെ അടുത്തേക്കു കുതിരപ്പുറത്ത് പുറപ്പെട്ടു. അവന്‍ പറഞ്ഞു: സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവ് അന്വേഷിക്കുന്നു. യേഹു പറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്‌ധം? എന്‍െറ പിന്നാലെ വരുക. കാവല്‍ക്കാരന്‍ യോറാമിനോടു പറഞ്ഞു: ദൂതന്‍ അവരുടെ സമീപമെത്തി; എന്നാല്‍ മടങ്ങി വരുന്നില്ല.
Verse 19: രണ്ടാമതും ഒരു കുതിരക്കാരനെ അയച്ചു. അവനും ചെന്നുപറഞ്ഞു. സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവന്വേഷിക്കുന്നു. യേഹു മറുപടിപറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്‌ധം? എന്‍െറ പിന്നാലെ വരുക.
Verse 20: കാവല്‍ക്കാരന്‍ വീണ്ടും അറിയിച്ചു. അവന്‍ അവിടെയെത്തി. എന്നാല്‍, മടങ്ങുന്നില്ല. നിംഷിയുടെ മകനായ യേഹുവിനെപ്പോലെ ഉഗ്രതയോടെയാണ് അവന്‍ രഥം ഓടിക്കുന്നത്.
Verse 21: രഥം ഒരുക്കാന്‍ യോറാം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്‌തു. ഉടനെ ഇസ്രായേല്‍രാജാവായ യോറാമും യൂദാരാജാവായ അഹസിയായും തങ്ങളുടെ രഥങ്ങളില്‍ കയറി, യേഹുവിനെ കാണാന്‍ പുറപ്പെട്ടു. ജസ്രല്‍ക്കാരനായ നാബോത്തിന്‍െറ സ്‌ഥലത്തുവച്ച് അവനെ കണ്ടുമുട്ടി.
Verse 22: യോറാം നീ സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്ന് ചോദിച്ചു; അവന്‍ പറഞ്ഞു: നിന്‍െറ അമ്മജസെബെലിന്‍െറ വിഗ്രഹാരാധനയും ആഭിചാരവും ഇത്രയധികമായിരിക്കേ
Verse 23: എങ്ങനെ സമാധാനമുണ്ടാകും? യോറാം കുതിരയെ തിരിച്ച്, അഹസിയാ, ഇതാ, രാജദ്രാഹം എന്നു പറഞ്ഞുകൊണ്ട് പലായനം ചെയ്‌തു.
Verse 24: യേഹു യോറാമിനെ സര്‍വശക്‌തിയോടുംകൂടെ വില്ലുവലിച്ച് എയ്‌തു. അസ്‌ത്രം അവന്‍െറ തോളുകളുടെ മധ്യേ തുളച്ചുകയറി, ഹൃദയം ഭേദിച്ചു. അവന്‍ തേരില്‍ വീണു.
Verse 25: യേഹു തന്‍െറ അംഗ രക്‌ഷകന്‍ ബിദ്‌കാറിനോടു പറഞ്ഞു: അവനെ എടുത്തുകൊണ്ടുപോയി ജസ്രല്‍ക്കാരനായ നാബോത്തിന്‍െറ ഭൂമിയില്‍ എറിയുക. ഞാനും നീയും ഇരുവശങ്ങളിലും ആഹാബ് പിന്നിലുമായി സവാരി ചെയ്യുമ്പോള്‍, കര്‍ത്താവ് അവനെതിരേ അരുളിച്ചെയ്‌ത വചനം നീ ഓര്‍ക്കുക.
Verse 26: കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഇന്നലെ ഞാന്‍ കണ്ട നാബോത്തിന്‍െറയും അവന്‍െറ പുത്രന്‍മാരുടെയും രക്‌തമാണേ, ഇവിടെവച്ചുതന്നെ ഞാന്‍ നിന്നോടുപ്രതികാരം ചെയ്യും. അതിനാല്‍, കര്‍ത്താവിന്‍െറ വാക്കനുസരിച്ച് അവനെ എടുത്തുകൊണ്ടുപോയി അവിടെ എറിയുക.
Verse 27: യൂദാരാജാവായ അഹസിയാ ഇതുകണ്ട് ബത്‌ഹഗാന്‍ ലക്‌ഷ്യമാക്കി ഓടി. യേഹു പിന്തുടര്‍ന്നു; അവനെയും എയ്‌തുകൊല്ലുക എന്നുപറഞ്ഞു. തേരോടിച്ചുപോകുന്ന അവനെ ഇബ്‌ലയാമിനു സമീപമുള്ള ഗൂര്‍ കയറ്റത്തില്‍വച്ച് അവര്‍ എയ്‌തു. അവന്‍ മെഗിദോയിലേക്ക് പലായനം ചെയ്‌തു. അവിടെവച്ചു മരിച്ചു.
Verse 28: ഭൃത്യന്‍ അവനെ തേരില്‍ കിടത്തി ദാവീദിന്‍െറ നഗരമായ ജറുസലെമില്‍കൊണ്ടുവന്ന് പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അടക്കി.
Verse 29: ആഹാബിന്‍െറ മകനായ യോറാമിന്‍െറ പതിനൊന്നാം ഭരണവര്‍ഷം അഹസിയാ യൂദായില്‍ ഭരണമേറ്റു.
Verse 30: യേഹു ജസ്രലിലെത്തിയെന്നു ജസെബെല്‍ കേട്ടു. അവള്‍ കണ്ണെഴുതി മുടിയലങ്കരിച്ചു കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
Verse 31: യേഹു പടി കടന്നപ്പോള്‍ അവള്‍ ചോദിച്ചു:യജമാനഘാതകാ, സിമ്രീ, നീ സമാധാനത്തിലോ വന്നിരിക്കുന്നത്?
Verse 32: അവന്‍ കിളിവാതിലിലേക്കു മുഖമുയര്‍ത്തി ചോദിച്ചു: ആരാണ് എന്‍െറ പക്‌ഷത്തുള്ളത്? രണ്ടോ മൂന്നോ അന്ത:പുരസേവകന്‍മാര്‍ അവനെ നോക്കി.
Verse 33: അവന്‍ പറഞ്ഞു: അവളെ താഴേക്കെറിയുക. അവര്‍ അങ്ങനെ ചെയ്‌തു. അവളുടെ രക്‌തം ചുവരിന്‍മേലും കുതിരപ്പുറത്തും ചിതറി. കുതിരകള്‍ അവളെ ചവിട്ടിത്തേച്ചു.
Verse 34: യേഹു അകത്തു കടന്നു ഭക്‌ഷിച്ചു പാനംചെയ്‌തു. പിന്നെ അവന്‍ പറഞ്ഞു: ഇനി ശപിക്കപ്പെട്ട ആ സ്‌ത്രീയുടെ കാര്യം നോക്കാം. അവളെ അടക്കം ചെയ്യണം. അവള്‍ രാജപുത്രിയാണല്ലോ.
Verse 35: സംസ്‌കരിക്കാന്‍ ചെന്നപ്പോള്‍ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളും അല്ലാതെ അവര്‍ ഒന്നും കണ്ടില്ല.
Verse 36: അവര്‍ മടങ്ങിവന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: തന്‍െറ ദാസന്‍ തിഷ്‌ബ്യനായ ഏലിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌ത വചനം ഇതാണ്: ജസ്രലിന്‍െറ അതിര്‍ത്തിക്കുള്ളില്‍വച്ചു ജസെബെലിന്‍െറ മാംസം നായ്‌ക്കള്‍ ഭക്‌ഷിക്കും.
Verse 37: ജസെബെലിന്‍െറ ജഡം തിരിച്ചറിയാനാവാത്തവിധം ജസ്രലിലെ വയലില്‍ ചാണകംപോലെ കിടക്കും. ഇതാണ് ജസെബെല്‍.