Verse 1: ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്‍മാര്‍ക്കും ശ്രഷ്‌ഠന്‍മാര്‍ക്കും ആഹാബിന്‍െറ പുത്രന്‍മാരുടെ രക്‌ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകള്‍ അയച്ചു.
Verse 2: നിങ്ങളുടെയജമാനന്‍െറ പുത്രന്‍മാര്‍ നിങ്ങളുടെകൂടെയുണ്ടല്ലോ. തേരുകളും കുതിരകളും സുരക്‌ഷിതനഗരങ്ങളും ആയുധങ്ങളും നിങ്ങള്‍ക്കുണ്ടല്ലോ.
Verse 3: ഈ കത്തു കിട്ടുമ്പോള്‍ നിങ്ങളുടെയജമാനന്‍െറ ഏറ്റവും ഉത്ത മനായ പുത്രനെ അവന്‍െറ പിതാവിന്‍െറ സിംഹാസനത്തില്‍ അവരോധിച്ച്‌യജമാനന്‍െറ ഭവനത്തിനുവേണ്ടി നിങ്ങള്‍ പോരാടുവിന്‍.
Verse 4: ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്‍മാര്‍ക്ക് അവനെ എതിര്‍ത്തുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ നമുക്കെങ്ങനെ കഴിയും?
Verse 5: അങ്ങനെ കൊട്ടാരവിചാരിപ്പുകാരനും നഗരാധിപനും ശ്രഷ്‌ഠന്‍മാരോടും രക്‌ഷിതാക്കളോടുംചേര്‍ന്ന് യേഹുവിന് ഒരു സന്‌ദേശം അയച്ചു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. അങ്ങയുടെ അഭീഷ്‌ടമനുസരിച്ചു ഞങ്ങള്‍ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ ആരെയും രാജാവായി വാഴിക്കുകയില്ല. അങ്ങേക്കുയുക്‌തമെന്നു തോന്നുന്നതു ചെയ്യുക.
Verse 6: അപ്പോള്‍ അവന്‍ വീണ്ടും അവര്‍ക്കു കത്തെഴുതി: നിങ്ങള്‍ എന്‍െറ പക്‌ഷംചേര്‍ന്ന് എന്നെ അനുസരിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങളുടെയജമാനപുത്രന്‍മാരുടെ ശിര സ്‌സുകളുമായി നാളെ ഈ നേരത്ത് ജസ്രലില്‍ എന്‍െറ അടുക്കല്‍ വരുവിന്‍. രാജ പുത്രന്‍മാര്‍ എഴുപതുപേരും രക്‌ഷാകര്‍ത്താക്കളായ നഗരപ്രമാണികളോടുകൂടെ ആയിരുന്നു.
Verse 7: കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിന്‍െറ എഴുപതു പുത്രന്‍മാരെയും വധിച്ച് ശിരസ്‌സുകള്‍ കുട്ടകളിലാക്കി ജസ്രലില്‍ അവന്‍െറ അടുത്തേക്ക് അയച്ചു.
Verse 8: രാജപുത്രന്‍മാരുടെ ശിരസ്‌സുകള്‍ കൊണ്ടുവന്നിരിക്കുന്നുവെന്നു ദൂതന്‍ അറിയിച്ചപ്പോള്‍ യേഹു പറഞ്ഞു: അവ രണ്ടു കൂനകളായി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്‌ക്കുക.
Verse 9: പ്രഭാതത്തില്‍ അവന്‍ പുറത്തുവന്നു ജനത്തോടു പറഞ്ഞു: നിങ്ങള്‍ നിര്‍ദോഷരാണ്. എന്‍െറ യജമാനനെതിരേ ഗൂഢാലോചന നടത്തി അവനെ കൊന്നത് ഞാനാണ്. എന്നാല്‍, ഇവരെ നിഗ്രഹിച്ചതാരാണ്?
Verse 10: ആ ഹാബുഗൃഹത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്‌ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍. കര്‍ത്താവ് തന്‍െറ ദാസന്‍ ഏലിയായിലൂടെ അരുളിച്ചെയ്‌തതു നിറവേറ്റിയിരിക്കുന്നു.
Verse 11: യേഹു ജസ്രലില്‍ ആഹാബുഗൃഹത്തില്‍ ശേഷിച്ചിരുന്ന എല്ലാവരെയും അവന്‍െറ ഉറ്റ സ്‌നേഹിതരെയും പുരോഹിതന്‍മാരെയും പ്രമുഖ വ്യക്‌തികളെയും ഒന്നൊഴിയാതെ കൊന്നൊടുക്കി.
Verse 12: യേഹു അവിടെനിന്നു പുറപ്പെട്ടു സമരിയായിലെത്തി.
Verse 13: മാര്‍ഗമധ്യേ ആട്ടിടയന്‍മാരുടെ ബത്തെക്കെദില്‍ എത്തിയപ്പോള്‍ യൂദാരാജാവായ അഹസിയായുടെ ബന്‌ധുക്കളെ കണ്ടുമുട്ടി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ അഹസിയായുടെ ബന്‌ധുക്കളാണ്. ഞങ്ങള്‍ രാജ്‌ഞീപുത്രന്‍മാരെയും മറ്റു കുമാരന്‍മാരെയും സന്‌ദര്‍ശിക്കാന്‍ വന്നതാണ്.
Verse 14: അവന്‍ പറഞ്ഞു: അവരെ ജീവനോടെ പിടിക്കുവിന്‍. അവര്‍ അവരെ പിടിച്ചു ബത്തെക്കെദിലെ കിണറ്റിന്‍കരയില്‍വച്ചു വധിച്ചു. അവര്‍ നാല്‍പത്തിരണ്ടു പേരുണ്ടായിരുന്നു. ആരും അവശേഷിച്ചില്ല.
Verse 15: യേഹു അവിടെനിന്നു പുറപ്പെട്ടപ്പോള്‍, തന്നെ സന്‌ദര്‍ശിക്കാന്‍ വരുന്ന റക്കാബിന്‍െറ പുത്രന്‍യഹൊനാദാബിനെ കണ്ടു മംഗളമാശംസിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്കു നിന്നോടുള്ളതുപോലെ നിനക്ക് എന്നോടു വിശ്വസ്‌തതയുണ്ടോ?യഹൊനാദാബ് മറുപടി പറഞ്ഞു: ഉവ്വ്; യേഹു പ്രതിവചിച്ചു. അങ്ങനെയെങ്കില്‍ കൈ തരുക. അവന്‍ കൈകൊടുത്തു. ഉടനെ, യേഹു അവനെ തന്‍െറ രഥത്തില്‍ കയറ്റി.
Verse 16: അവന്‍ പറഞ്ഞു: എന്നോടു കൂടെ വന്ന് കര്‍ത്താവിനോടുള്ള എന്‍െറ ഭക്‌തിയുടെ തീവ്രത കാണുക. അങ്ങനെ അവര്‍യാത്ര തുടര്‍ന്നു.
Verse 17: അവന്‍ സമരിയായിലെത്തിയപ്പോള്‍ ആഹാബിന്‍െറ ഭവനത്തില്‍ അവശേഷിച്ചിരുന്നവരെ സംഹരിച്ചു. കര്‍ത്താവ് ഏലിയായിലൂടെ അരുളിച്ചെയ്‌തത് അങ്ങനെ നിറവേറി.
Verse 18: യേഹു ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ആഹാബ് ബാലിനെ കുറ ച്ചേസേവിച്ചിട്ടുള്ളു. എന്നാല്‍ യേഹു അവനെ അധികം സേവിക്കും.
Verse 19: അതിനാല്‍, ബാലിന്‍െറ പ്രവാചകന്‍മാരെയും ആരാധകന്‍മാരെയും പുരോഹിതന്‍മാരെയും ഒന്നൊഴിയാതെ എന്‍െറ അടുക്കല്‍ ഒരുമിച്ചുകൂട്ടുവിന്‍. ഞാന്‍ ബാലിന് ഒരു വലിയ ബലി സമര്‍പ്പിക്കും. വരാത്തവന്‍ വധിക്കപ്പെടും. ബാലിന്‍െറ ആരാധകന്‍മാരെ നശിപ്പിക്കാന്‍ യേഹു പ്രയോഗി ച്ചതന്ത്രമായിരുന്നു ഇത്.
Verse 20: യേഹു കല്‍പിച്ചു: ബാലിന് ഒരു തിരുനാള്‍ പ്രഖ്യാപിക്കുവിന്‍. അവര്‍ അതു വിളംബരം ചെയ്‌തു.
Verse 21: ഇസ്രായേലിലെങ്ങുംഅവന്‍ സന്‌ദേശ മയച്ചു. ബാലിന്‍െറ ആരാധകരെല്ലാം വന്നുചേര്‍ന്നു. ആരും വരാതിരുന്നില്ല. അവര്‍ ബാലിന്‍െറ ആലയത്തില്‍ പ്രവേശിച്ചു. ആലയം നിറഞ്ഞുകവിഞ്ഞു.
Verse 22: അവന്‍ ചമയപ്പുര വിചാരിപ്പുകാരനോടു പറഞ്ഞു. ബാലിന്‍െറ ആരാധകര്‍ക്ക് അങ്കികള്‍ കൊണ്ടുവരുവിന്‍. അവന്‍ അവ കൊണ്ടുവന്നു.
Verse 23: തുടര്‍ന്ന്‌യേഹു റക്കാബിന്‍െറ പുത്രനായയഹൊനാദാബുമൊത്ത് ബാലിന്‍െറ ആലയത്തില്‍ പ്രവേശിച്ചു. അവന്‍ ബാലിന്‍െറ ആരാധകരോടു പറഞ്ഞു: ഇവിടെ ബാലിന്‍െറ ആരാധക രല്ലാതെ കര്‍ത്താവിന്‍െറ ദാസന്‍മാര്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തുവിന്‍.
Verse 24: അനന്തരം, യേഹു കാഴ്‌ചകളും ദഹനബലികളും അര്‍പ്പിക്കുന്നതിന് ഒരുങ്ങി. അവന്‍ എണ്‍പതുപേരെ പുറത്തു നിര്‍ത്തിയിരുന്നു. അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: ഞാന്‍ ഏല്‍പിച്ചുതരുന്ന ആരെയെങ്കിലും രക്‌ഷപെ ടാന്‍ അനുവദിക്കുന്നവന്‍ തന്‍െറ ജീവന്‍ നല്‍കേണ്ടിവരും.
Verse 25: ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞയുടനെ യേഹു അംഗരക്‌ഷകന്‍മാരോടും സേവ കന്‍മാരോടും പറഞ്ഞു: ഉള്ളില്‍ക്കടന്ന് അവരെ വധിക്കുക. ആരും രക്‌ഷപെടരുത്. അവര്‍ അവരെ വാളിനിരയാക്കി വെളിയിലെറിഞ്ഞതിനുശേഷം
Verse 26: ബാല്‍ഗൃഹത്തിന്‍െറ ഉള്‍മുറിയില്‍ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന സ്‌തംഭം പുറത്തുകൊണ്ടുവന്ന് അഗ്‌നിക്കിരയാക്കി.
Verse 27: അങ്ങനെ ബാലിന്‍െറ ആലയവും സ്‌തംഭവും നശിപ്പിച്ച് അത് ഒരു വിസര്‍ജന സ്‌ഥലമാക്കി മാറ്റി.
Verse 28: അത് ഇന്നും അങ്ങനെതന്നെ. അങ്ങനെ യേഹു ബാലിനെ ഇസ്രായേലില്‍നിന്നു നിര്‍മാര്‍ജനം ചെയ്‌തു.
Verse 29: എന്നാല്‍, യേഹു നെബാത്തിന്‍െറ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍നിന്നു പിന്‍മാറിയില്ല. ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വര്‍ണക്കാളക്കുട്ടികളെ അവന്‍ ആരാധിച്ചു.
Verse 30: കര്‍ത്താവ് യേഹുവിനോടു പറഞ്ഞു: നീ എന്‍െറ ദൃഷ്‌ടിയില്‍ നന്‍മ പ്രവര്‍ത്തിക്കുകയും എന്‍െറ ഇംഗിതമനുസരിച്ച് ആഹാബിന്‍െറ ഭവനത്തോടു വര്‍ത്തിക്കുകയും ചെയ്‌തതിനാല്‍, നിന്‍െറ പുത്രന്‍മാര്‍ നാലു തല മുറവരെ ഇസ്രായേലിന്‍െറ സിംഹാസനത്തില്‍ വാഴും.
Verse 31: എന്നാല്‍, യേഹു പൂര്‍ണഹൃദയത്തോടെ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നിയമത്തില്‍ വ്യാപരിക്കാന്‍ ശ്രദ്‌ധിച്ചില്ല. ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍നിന്ന് അവന്‍ പിന്‍മാറിയില്ല.
Verse 32: അക്കാലത്ത് കര്‍ത്താവ് ഇസ്രായേലിന്‍െറ ഭാഗങ്ങളെ വിച്‌ഛേദിച്ചു തുടങ്ങി. ഹസായേല്‍ ഇസ്രായേലിനെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരാജയപ്പെടുത്തി.
Verse 33: കിഴക്ക് ജോര്‍ദാന്‍മുതല്‍ ഗിലയാദ് ദേശം മുഴുവനും ഗാദിന്‍െറയും റൂബന്‍െറയും മനാസ്‌സെയുടെയും പ്രദേശങ്ങളും അര്‍ണോന്‍െറ താഴ്‌വ രയ്‌ക്കു സമീപമുള്ള അരോവര്‍ മുതല്‍, ഗിലയാദും ബാഷാനുംവരെയും അവന്‍ കീഴടക്കി.
Verse 34: യേഹുവിന്‍െറ മറ്റു പ്രവര്‍ത്തനങ്ങളും അവന്‍െറ ശക്‌തിപ്രഭാവവും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ.
Verse 35: യേഹു തന്‍െറ പിതാക്കന്‍മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്‍െറ പുത്രന്‍യഹോവാഹാസ് ഭരണമേറ്റു.
Verse 36: യേഹു സമരിയായില്‍ ഇസ്രായേലിനെ ഭരിച്ചത് ഇരുപത്തെട്ടു വര്‍ഷമാണ്.