Verse 1: ഇസ്രായേല്‍രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യൂദാരാജാവായ ആഹാസിന്‍െറ മകന്‍ ഹെസക്കിയാ ഭരണമേറ്റു.
Verse 2: അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരിച്ചു. സഖറിയായുടെ മകള്‍ അബി ആയിരുന്നു അവന്‍െറ മാതാവ്.
Verse 3: പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു.
Verse 4: അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്‌തംഭങ്ങളും അഷേരാപ്രതിഷ്‌ഠകളും തകര്‍ക്കുകയും ചെയ്‌തു.മോശ ഉണ്ടാക്കിയ നെഹുഷ്‌താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്‍െറ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു.
Verse 5: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്‌തനായിരുന്നില്ല.
Verse 6: അവന്‍ കര്‍ത്താവിനോട് ഒട്ടിനിന്നു; അവിടുന്ന് മോശയ്‌ക്കു നല്‍കിയ കല്‍പനകള്‍ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്‌തു.
Verse 7: കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു അവന്‍െറ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി. അവന്‍ അസ്‌സീറിയാരാജാവിനെ എതിര്‍ത്തു; അവനെ സേവിച്ചില്ല.
Verse 8: അവന്‍ ഫിലിസ്‌ത്യരെ ഗാസായുടെ അതിര്‍ത്തിവരെയും, കാവല്‍ഗോപുരംമുതല്‍ സുരക്‌ഷിത നഗരംവരെയും നിഗ്രഹിച്ചു.
Verse 9: ഹെസക്കിയാരാജാവിന്‍െറ നാലാംഭരണവര്‍ഷം, അതായത,് ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവര്‍ഷം, അസ്‌സീറിയാരാജാവായ ഷല്‍മനേസര്‍ സമരിയായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.
Verse 10: മൂന്നു കൊല്ലത്തിനുശേഷം അവന്‍ അതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാംഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവായ ഹോസിയായുടെ ഒന്‍പതാം ഭരണവര്‍ഷം, സമരിയാ അവന്‍െറ അധീനതയിലായി.
Verse 11: അസ്‌സീറിയാരാജാവ് ഇസ്രായേല്‍ക്കാരെ അസ്‌സീറിയായിലേക്കു കൊണ്ടുപോയി. ഹാലാ, ഗോസാനിലെ ഹാബോര്‍നദീതീരം, മെദിയാനഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു.
Verse 12: കാരണം, അവര്‍ ദൈവമായ കര്‍ത്താവിന്‍െറ സ്വരം ശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും കര്‍ത്താവിന്‍െറ ദാസനായ മോശയുടെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്‌തു. അവര്‍ അവ ശ്രദ്‌ധിക്കുകയോ അനുസരിക്കുകയോ ചെയ്‌തില്ല.
Verse 13: ഹെസക്കിയാരാജാവിന്‍െറ പതിന്നാലാം ഭരണവര്‍ഷം അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്‌ഷിത നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കി.
Verse 14: അപ്പോള്‍ യൂദാരാജാവായ ഹെസക്കിയാ അസ്‌സീറിയാ രാജാവിനു ലാഖീഷിലേക്ക് ഈ സന്‌ദേശമയച്ചു: എനിക്കു തെറ്റുപറ്റി; അങ്ങ് പിന്‍മാറുക. അങ്ങ് ചുമത്തുന്ന എന്തും ഞാന്‍ തന്നുകൊള്ളാം. അസ്‌സീറിയാരാജാവ് യൂദാ രാജാവില്‍നിന്നു മുന്നൂറു താലന്ത് വെള്ളിയും മുപ്പതു താലന്തു സ്വര്‍ണവും ആവശ്യപ്പെട്ടു.
Verse 15: ദേവാലയത്തിലും രാജഭണ്‍ഡാരത്തിലും ഉണ്ടായിരുന്ന വെള്ളി ഹെസക്കിയാ അവന് നല്‍കി.
Verse 16: യൂദാ രാജാവായ ഹെസക്കിയാദേവാലയത്തിന്‍െറ കതകുകളും കട്ടിളക്കാലുകളും പൊതിഞ്ഞിരുന്ന സ്വര്‍ണമെടുത്ത് അസ്‌സീറിയാരാജാവിനു നല്‍കി.
Verse 17: അസ്‌സീറിയാരാജാവ് ലാഖീഷില്‍നിന്ന് താര്‍ത്താന്‍, റബ്‌സാരിസ്, റബ്‌ഷക്കെ എന്നീസ്‌ഥാനികളെ സൈന്യസമേതം ഹെസക്കിയാക്ക് എതിരേ ജറുസലെമിലേക്ക് അയച്ചു. അവര്‍ ജറുസലെമില്‍ അലക്കുകാരന്‍െറ വയലിലേക്കുള്ള പെരുവഴിയിലൂടെ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
Verse 18: അവര്‍ രാജാവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊട്ടാരത്തിന്‍െറ മേല്‍നോട്ടക്കാരനും ഹില്‍ക്കിയായുടെ പുത്രനും ആയ എലിയാക്കിമും കാര്യസ്‌ഥനായ ഷെബ്‌നായും, ആസാഫിന്‍െറ മകനും രേഖസൂക്‌ഷിപ്പുകാരനുമായ യോവാഹും ഇറങ്ങിച്ചെന്നു.
Verse 19: റബ്‌ഷക്കെ അവരോടു പറഞ്ഞു: ഹെ സക്കിയായോടു പറയുക: അസ്‌സീറിയാമഹാരാജാവു ചോദിക്കുന്നു, നിനക്കിത്ര ധൈ ര്യം എവിടെനിന്ന്?
Verse 20: പൊള്ളവാക്കുകള്‍യുദ്‌ധതന്ത്രവും പരാക്രമവും ആണെന്നാണോ വിചാരം? എന്നെ എതിര്‍ക്കാന്‍ നിനക്ക് ആരാണു തുണ?
Verse 21: ചാരുന്നവന്‍െറ കൈയ് കുത്തിക്കീറുന്ന ഒടിഞ്ഞഞാങ്ങണ ആണ് നീ ആശ്രയിക്കുന്ന ഈജിപ്‌ത്. ഈജിപ്‌ത്‌രാജാവായ ഫറവോ, ആശ്രയിക്കുന്നവര്‍ക്കൊക്കെ അങ്ങനെതന്നെയാണ്.
Verse 22: എന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങള്‍ ആശ്രയിക്കുന്നത് എന്നു നിങ്ങള്‍ പറയുന്നെങ്കില്‍, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ, ഹെസക്കിയാ, ജറുസലെമിലെ ഈ ബലിപീഠത്തില്‍ ആരാധിക്കണമെന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ടു നശിപ്പിച്ചുകളഞ്ഞത്?
Verse 23: വരുവിന്‍, എന്‍െറ യജമാനനായ അസ്‌സീറിയാ രാജാവുമായി ഒരു പന്തയം വയ്‌ക്കുവിന്‍. ഞാന്‍ രണ്ടായിരം കുതിരകളെ തരാം. അവയില്‍ സവാരി ചെയ്യാന്‍ നിനക്ക് ആളുകളെ കിട്ടുമോ?
Verse 24: തേരിനും തേരാളിക്കും വേണ്ടി ഈജിപ്‌തിനെ ആശ്രയിക്കുന്ന നിനക്ക് എന്‍െറ യജമാനന്‍െറ സേവകന്‍മാരില്‍ ഏറ്റവും നിസ്‌സാരനായ ഒരു സേനാപതിയെ തോല്‍പിക്കാന്‍ കഴിയുമോ?
Verse 25: കര്‍ത്താവിനെക്കൂടാതെയാണോ ഈ സ്‌ഥലം നശിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നത്? ഈ ദേശത്തിനെ തിരേ ചെന്ന് അതിനെ നശിപ്പിക്കുക എന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു.
Verse 26: ഹില്‍ക്കിയായുടെ മകന്‍ എലിയാക്കിമും ഷെബ്‌നായും യോവാഹും റബ്‌ഷക്കെയോടു പറഞ്ഞു: ദയവായി അരമായ ഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്ക് അതു മനസ്‌സിലാകും. കോട്ടമേലുള്ളവര്‍ കേള്‍ക്കെ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.
Verse 27: എന്നാല്‍, റബ്‌ഷക്കെ അവനോടു പറഞ്ഞു: കോട്ടമേല്‍ ഇരിക്കുന്നവരും സ്വന്തം വിസര്‍ജനവസ്‌തുക്കള്‍ ഭുജിക്കാന്‍ നിങ്ങളോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരും ആയ ഇവരോടല്ലാതെ നിങ്ങളോടും നിങ്ങളുടെയജമാനനോടും മാത്രം സംസാരിക്കാനാണോ എന്‍െറ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?
Verse 28: റബ്‌ഷക്കെ നിവര്‍ന്നുനിന്ന് ഉച്ചത്തില്‍ ഹെബ്രായഭാഷയില്‍ വിളിച്ചു പറഞ്ഞു: അസ്‌സീറിയാമഹാരാജാവിന്‍െറ വാക്കുകള്‍ ശ്രവിക്കുവിന്‍. രാജാവ് പറയുന്നു,
Verse 29: ഹെസെക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. എന്‍െറ കൈയില്‍നിന്നു നിങ്ങളെ രക്‌ഷിക്കാന്‍ അവനു കഴിവില്ല. കര്‍ത്താവ് നമ്മെനിശ്‌ചയമായും രക്‌ഷിക്കും,
Verse 30: അസ്‌സീറിയാരാജാവിന്‍െറ കൈകളില്‍ നഗരം വിട്ടുകൊടുക്കുകയില്ല എന്നുപറഞ്ഞ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ!
Verse 31: അവനെ ശ്രദ്‌ധിക്കരുത്, എന്തെന്നാല്‍, അസ്‌സീറിയാരാജാവു പറയുന്നു: നിങ്ങള്‍ സഖ്യം ചെയ്‌ത് എന്നോടു ചേരുവിന്‍. അപ്പോള്‍ നിങ്ങള്‍ സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്‌ഷത്തില്‍നിന്നും ഭക്‌ഷിക്കുകയും സ്വന്തം ജലസംഭരണിയില്‍നിന്നു കുടിക്കുകയും ചെയ്യും.
Verse 32: അനന്തരം, ഞാന്‍ നിങ്ങളെ ഈ നാടിനു സദൃശമായ ഒരു നാട്ടിലേക്ക്, ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോപ്പുകളും ഒലിവും തേനുമുള്ള ഒരു നാട്ടിലേക്കു കൊണ്ടുപോകും; നിങ്ങള്‍ മരിക്കുകയില്ല, ജീവിക്കും. കര്‍ത്താവ് നമ്മെരക്‌ഷിക്കുമെന്ന് പറഞ്ഞ് നിങ്ങളെ വഴിതെറ്റിക്കുന്ന ഹെസക്കിയായെ ശ്രദ്‌ധിക്കരുത്.
Verse 33: അസ്‌സീറിയാരാജാവിന്‍െറ കൈകളില്‍നിന്ന് ഏതെങ്കിലും ദേവന്‍മാര്‍ തങ്ങളുടെ ജനതകളെ രക്‌ഷിച്ചിട്ടുണ്ടോ?
Verse 34: ഹമാത്തിന്‍െറയും അര്‍പാദിന്‍െറയുംദേവന്‍മാര്‍ എവിടെ? സെഫാര്‍വയിം, ഹേനാ, ഇവ്വ എന്നിവയുടെ ദേവന്‍മാര്‍ എവിടെ? അവര്‍ സമരിയായെ എന്‍െറ കൈയില്‍നിന്നു രക്‌ഷിച്ചോ?
Verse 35: ഒരു ദേവനും തന്‍െറ രാജ്യത്തെ എന്‍െറ കൈകളില്‍നിന്നു രക്‌ഷിക്കാന്‍ കഴിയാതിരിക്കേ, ജറുസലെമിനെ രക്‌ഷിക്കാന്‍ കര്‍ത്താവിനു കഴിയുമോ?
Verse 36: അവനോടു മറുപടി പറയരുത് എന്ന് രാജാവ് കല്‍പിച്ചിരുന്നതിനാല്‍ , ജനം ഒര ക്‌ഷരവും മിണ്ടാതെ നിശ്‌ശബ്‌ദരായിരുന്നു.
Verse 37: അപ്പോള്‍ കൊട്ടാരവിചാരിപ്പുകാരനും ഹില്‍ക്കിയായുടെ മകനുമായ എലിയാക്കിമും, കാര്യസ്‌ഥന്‍ ഷെബ്‌നായും ആസാഫിന്‍െറ പുത്രനും രേഖസൂക്‌ഷിപ്പുകാരനുമായ യോവാഹും വസ്‌ത്രം കീറി ഹെസക്കിയായുടെ അടുത്തുവന്ന്, റബ്‌ഷക്കെ പറഞ്ഞത് അറിയിച്ചു.