Verse 1: യൂദാരാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്‍െറ ഇരുപത്തിമൂന്നാംഭരണവര്‍ഷം യേഹുവിന്‍െറ മകന്‍ യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്‍െറ ഭരണമേറ്റു. അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു.
Verse 2: അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും നെബാത്തിന്‍െറ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍ ചരിക്കുകയും ചെയ്‌തു.
Verse 3: കര്‍ത്താവിന്‍െറ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്‍െറയും പുത്രന്‍ ബന്‍ഹദാദിന്‍െറയും കൈകളില്‍ തുടര്‍ച്ചയായി ഏല്‍പിച്ചുകൊടുത്തു.
Verse 4: അപ്പോള്‍യഹോവാഹാസ് കര്‍ത്താവിനോടുയാചിച്ചു. അവിടുന്ന് കരുണ കാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രാഹിച്ചത് അവിടുന്നു കണ്ടു.
Verse 5: കര്‍ത്താവ് ഇസ്രായേലിന് ഒരു രക്‌ഷകനെ നല്‍കി; അവര്‍ സിറിയാക്കാരുടെ കൈയില്‍നിന്നു മോചനംനേടി. ഇസ്രായേല്‍ജനം മുന്‍ പിലത്തെപ്പോലെ സ്വഭവനങ്ങളില്‍ വസിച്ചു.
Verse 6: എങ്കിലും ഇസ്രായേല്‍, ജറോബോവാം തങ്ങളെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍ നിന്നു പിന്‍മാറാതെ അവയില്‍ മുഴുകി. സമരിയായില്‍ അഷേരാപ്രതിഷ്‌ഠനിലനിന്നു.
Verse 7: സിറിയാരാജാവ് നശിപ്പിച്ച് മെതിക്കളത്തിലെ ധൂളിപോലെയാക്കിയതിനാല്‍യഹോവാഹാസിന്‍െറ സൈന്യത്തില്‍ അന്‍പതിലേറെഅശ്വഭടന്‍മാരോ, പത്തിലധികം രഥങ്ങളോ, പതിനായിരത്തിനുമേല്‍ കാലാള്‍പ്പടയോ അവശേഷിച്ചില്ല.
Verse 8: യഹോവാഹാസിന്‍െറ മറ്റു പ്രവര്‍ത്തനങ്ങളും അവന്‍െറ ശക്‌തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 9: യഹോവാഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു; സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. അവന്‍െറ പുത്രന്‍യഹോവാഷ് രാജാവായി.
Verse 10: യൂദാരാജാവായ യോവാഷിന്‍െറ മുപ്പത്തേഴാംഭരണവര്‍ഷംയഹോവാഹാസിന്‍െറ മകന്‍ യഹോവാഷ് സമരിയായില്‍ ഇസ്രായേലിന്‍െറ രാജാവായി. അവന്‍ പതിനാറുകൊല്ലം ഭരിച്ചു.
Verse 11: അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്‍െറ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍ അവന്‍ ചരിച്ചു.
Verse 12: യഹോവാഷിന്‍െറ പ്രവര്‍ത്തനങ്ങളും യൂദാരാജാവായ അമസിയായോടു ചെയ്‌തയുദ്‌ധത്തില്‍ പ്രകടിപ്പി ച്ചശക്‌തിപ്രഭാവവും ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 13: യഹോവാഷ് പിതാക്കന്‍മാരോടുചേര്‍ന്നു. ജറോബോവാം സിംഹാസനാരൂഢനായി.യഹോവാഷ് സമരിയായില്‍ ഇസ്രായേല്‍രാജാക്കന്‍മാരോടൊപ്പം സംസ്‌കരിക്കപ്പെട്ടു.
Verse 14: എലീഷാ രോഗഗ്രസ്‌തനായി, മരണ ത്തോടടുത്തു. ഇസ്രായേല്‍രാജാവായയഹോവാഷ് അവന്‍െറ അടുത്തുവന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു: പിതാവേ, എന്‍െറ പിതാവേ, ഇസ്രായേലിന്‍െറ രഥങ്ങളും സാരഥികളും!
Verse 15: എലീഷാ പറഞ്ഞു: അമ്പും വില്ലും എടുക്കുക. അവന്‍ എടുത്തു.
Verse 16: എലീഷാ തുടര്‍ന്നു: വില്ലു കുലയ്‌ക്കുക. അവന്‍ വില്ലു കുലച്ചു. രാജാവിന്‍െറ കൈകളിന്‍മേല്‍ കൈകള്‍ വച്ചുകൊണ്ട് എലീഷാ പറഞ്ഞു:
Verse 17: കിഴക്കോട്ടുള്ള കിളിവാതില്‍ തുറക്കുക. അവന്‍ തുറന്നു. എലീഷാ പറഞ്ഞു: എയ്യുക. അവന്‍ എയ്‌തു. അപ്പോള്‍ എലീഷാ പറഞ്ഞു: കര്‍ത്താവിന്‍െറ വിജയാസ്‌ത്രം! സിറിയായ്‌ക്കെതിരായുള്ള വിജയാസ്‌ത്രം! അഫേക്കില്‍വച്ചു സിറിയയുമായിയുദ്‌ധം ചെയ്‌ത് നീ അവരെ നശിപ്പിക്കും.
Verse 18: അവന്‍ തുടര്‍ന്നു: അമ്പുകളെടുക്കുക. അവന്‍ എടുത്തു. അവന്‍ രാജാവിനോടു പറഞ്ഞു: അമ്പുകള്‍ നിലത്ത് അടിക്കുക. അവന്‍ മൂന്നു പ്രാവശ്യം അടിച്ചുനിര്‍ത്തി.
Verse 19: ദൈവപുരുഷന്‍ കുപിതനായി പറഞ്ഞു: നീ അഞ്ചോ ആറോ പ്രാവശ്യം അടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ സിറിയായെ നീ നിശ്‌ശേഷം നശിപ്പിക്കുമായിരുന്നു. ഇനി മൂന്നു പ്രാവശ്യമേ നീ സിറിയായെ തോല്‍പിക്കുകയുള്ളു.
Verse 20: എലീഷാ മരിച്ചു. അവര്‍ അവനെ സംസ്‌കരിച്ചു. വസന്തകാലത്ത് മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.
Verse 21: ഒരുവനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്‌ഥികളെ സ്‌പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു.
Verse 22: യഹോവാഹാസിന്‍െറ കാലം മുഴുവന്‍ സിറിയാ രാജാവായ ഹസായേല്‍ ഇസ്രായേലിനെ പീഡിപ്പിച്ചു.
Verse 23: അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടിയനുസരിച്ച് കര്‍ത്താവ് ഇസ്രായേലിനെ കരുണയോടെ കടാക്‌ഷിച്ചു. അവരെ നശിപ്പിച്ചില്ല. അവിടുത്തെ മുമ്പില്‍നിന്ന് അവരെ ഇന്നോളം തള്ളിക്കളഞ്ഞിട്ടുമില്ല.
Verse 24: സിറിയാരാജാവായ ഹസായേല്‍ മരിച്ചപ്പോള്‍, പുത്രന്‍ ബന്‍ഹദാദ് രാജാവായി.
Verse 25: തന്‍െറ പിതാവില്‍നിന്ന് ഹസായേലിന്‍െറ പുത്രനായ ബന്‍ഹദാദ്‌യുദ്‌ധത്തില്‍ പിടിച്ചെടുത്തനഗരങ്ങള്‍യഹോവാഹാസിന്‍െറ മകന്‍ യഹോവാഷ് വീണ്ടെടുത്തു.യഹോവാഷ് മൂന്നു പ്രാവശ്യം ബന്‍ഹദാദിനെ തോല്‍പിച്ച് ഇസ്രായേല്‍ നഗരങ്ങള്‍ വീണ്ടെടുത്തു.