Verse 1: താന്‍ പുനര്‍ജീവിപ്പി ച്ചകുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കര്‍ത്താവ് ഈ നാട്ടില്‍ ക്‌ഷാമം വരുത്തും; അത് ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.
Verse 2: അവള്‍ ദൈവപുരുഷന്‍െറ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്‌ത്യരുടെ നാട്ടില്‍ പോയി ഏഴുകൊല്ലം താമസിച്ചു.
Verse 3: അതിനുശേഷം അവള്‍ മടങ്ങിവന്ന് രാജാവിനോടു തന്‍െറ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്‌ഷിച്ചു.
Verse 4: എലീഷാ ചെയ്‌ത വന്‍കാര്യങ്ങള്‍ അവന്‍െറ ഭൃത്യന്‍ ഗഹസിയോടു രാജാവ് ചോദിച്ചറിയുകയായിരുന്നു.
Verse 5: എലീഷാ മരിച്ചവനെ ജീവിപ്പി ച്ചകാര്യം അവന്‍ രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെ ജീവന്‍ വീണ്ടുകിട്ടിയ കുട്ടിയുടെ അമ്മരാജാവിന്‍െറ അടുത്തുവന്നു തന്‍െറ വീടും ഭൂമിയും ആവശ്യപ്പെട്ടു. ഉടനെ ഗഹസി, രാജാവേ, ഇവളുടെ മകനെയാണ് എലീഷാ പുനര്‍ജീവിപ്പിച്ചത് എന്നുപറഞ്ഞു.
Verse 6: രാജാവ് ചോദിച്ചപ്പോള്‍ അവള്‍ വിവരം പറഞ്ഞു. അവളുടെ വസ്‌തുവകകളും നാടുവിട്ടപ്പോള്‍മുതല്‍ ഇന്നുവരെയുള്ള അവയുടെ ആദായവും അവള്‍ക്കു തിരികെക്കൊടുക്കാന്‍ രാജാവ് ഒരു സേവകനെ നിയോഗിച്ചു.
Verse 7: അക്കാലത്ത് എലീഷാ ദമാസ്‌ക്കസില്‍ എത്തി. സിറിയാരാജാവായ ബന്‍ഹദാദ് രോഗഗ്രസ്‌തനായിരുന്നു. ദൈവപുരുഷന്‍ വന്നെന്ന് അറിഞ്ഞ്
Verse 8: രാജാവ് ഹസായേലിനോടു പറഞ്ഞു: നീ ഒരു സമ്മാനവുമായി ചെന്ന് ഞാന്‍ രോഗവിമുക്‌തനാകുമോ എന്നു കര്‍ത്താവിനോട് ആരായാന്‍ ദൈവപുരുഷനോട് അഭ്യര്‍ഥിക്കുക.
Verse 9: അവന്‍ ദൈവപുരുഷനെ കാണാന്‍ ചെന്നു. ദമാസ്‌ക്കസില്‍ നിന്ന് നാല്‍പത് ഒട്ടകച്ചുമടു സാധനങ്ങള്‍ സമ്മാനമായി എടുത്തിരുന്നു. അവന്‍ വന്ന് എലീഷായോടു പറഞ്ഞു: നിന്‍െറ മകന്‍ സിറിയാ രാജാവായ ബന്‍ഹദാദ് താന്‍ രോഗവിമുക്‌തനാകുമോ എന്നറിയാന്‍ എന്നെ നിന്‍െറ അടുത്ത് അയച്ചിരിക്കുന്നു.
Verse 10: എലീഷാ പറഞ്ഞു: തീര്‍ച്ചയായും രോഗവിമുക്‌ത നാകുമെന്നു പോയി അറിയിക്കുക. എന്നാല്‍, അവന്‍ നിശ്‌ചയമായും മരിക്കുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
Verse 11: അവന്‍ അസ്വസ്‌ഥനാകുവോളം എലീഷാ കണ്ണിമയ്‌ക്കാതെ അവനെ നോക്കിനിന്നു; പിന്നെ കരഞ്ഞു.
Verse 12: ഹസായേല്‍ ചോദിച്ചു: പ്രഭോ, എന്തിനാണ് അങ്ങ് കരയുന്നത്? അവന്‍ പറഞ്ഞു: നീ ഇസ്രായേല്‍ജനത്തോടു ചെയ്യാനിരിക്കുന്ന ക്രൂരത ഓര്‍ത്തിട്ടുതന്നെ. നീ അവരുടെ കോട്ടകള്‍ക്കു തീ വയ്‌ക്കുകയും അവരുടെയുവാക്കന്‍മാരെ വാളിനിരയാക്കുകയും അവരുടെ പൈതങ്ങളെ അടിച്ചുകൊല്ലുകയും ഗര്‍ഭിണികളുടെ ഉദരം പിളര്‍ക്കുകയും ചെയ്യും.
Verse 13: ഹസായേല്‍ ചോദിച്ചു: നിസ്‌സാരനായ ഈ ദാസന് ഇത്രയെല്ലാം ചെയ്യാന്‍ കഴിയുമോ? എലീഷാ പ്രതിവചിച്ചു: നീ സിറിയായില്‍ രാജാവാകുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
Verse 14: അനന്തരം, അവന്‍ തന്‍െറ യജമാനന്‍െറ അടുത്തേക്കു മടങ്ങി.യജമാനന്‍ ചോദിച്ചു: എലീഷാ എന്തുപറഞ്ഞു? അവന്‍ മറുപടി പറഞ്ഞു: അങ്ങ് നിശ്‌ചയമായും സുഖം പ്രാപിക്കുമെന്നു പറഞ്ഞു.
Verse 15: പിറ്റേദിവസം അവന്‍ ഒരു പുതപ്പെടുത്തു വെള്ളത്തില്‍ മുക്കി രാജാവിന്‍െറ മുഖത്തിട്ടു. അങ്ങനെ അവന്‍ മരിച്ചു; ഹസായേല്‍ രാജാവായി.
Verse 16: ഇസ്രായേല്‍രാജാവായ ആഹാബിന്‍െറ പുത്രന്‍ യോറാമിന്‍െറ അഞ്ചാംഭരണവര്‍ഷം യൂദാരാജാവായയഹോഷാഫാത്തിന്‍െറ പുത്രന്‍യഹോറാം ഭരണമേറ്റു.
Verse 17: അപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ എട്ടുകൊല്ലം ജറുസലെമില്‍ ഭരിച്ചു.
Verse 18: ആഹാബിന്‍െറ ഭവനം ചെയ്‌തതുപോലെതന്നെ അവന്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ വഴികളില്‍ നടന്നു. കാരണം, ആഹാബിന്‍െറ പുത്രിയായിരുന്നു അവന്‍െറ ഭാര്യ. അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
Verse 19: എങ്കിലും കര്‍ത്താവ് തന്‍െറ ദാസനായ ദാവീദിനെപ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്‍െറ പുത്രന്‍മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന് അവിടുന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു.
Verse 20: അവന്‍െറ കാലത്ത് ഏദോം യൂദായുടെ കീഴില്‍നിന്നു ഭിന്നിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
Verse 21: അപ്പോള്‍,യഹോറാം രഥങ്ങളോടുകൂടി സയീറിലേക്കു കടന്നു. രാത്രിയില്‍ അവനും രഥസൈന്യാധിപന്‍മാരും തങ്ങളെ വളഞ്ഞഏദോമ്യരെ ആക്രമിച്ചു. യൂദാസൈന്യം തോറ്റു പിന്‍വാങ്ങി.
Verse 22: അങ്ങനെ ഏദോം യൂദായുടെ ഭരണത്തില്‍ നിന്ന് ഇന്നോളം വിട്ടുനില്‍ക്കുന്നു. ലിബ്‌നായും കലഹിച്ചു.
Verse 23: യഹോറാമിന്‍െറ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിന വൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 24: യഹോറാം മരിച്ചു; പിതാക്കന്‍മാരോടൊപ്പം ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു, പുത്രന്‍ അഹസിയാ ഭരണമേറ്റു.
Verse 25: ഇസ്രായേല്‍രാജാവായ ആഹാബിന്‍െറ പുത്രന്‍ യോറാമിന്‍െറ പന്ത്രണ്ടാംവര്‍ഷം യൂദാരാജാവായയഹോറാമിന്‍െറ പുത്രന്‍ അഹസിയാ വാഴ്‌ചയാരംഭിച്ചു.
Verse 26: അപ്പോള്‍, അഹസിയായ്‌ക്ക് ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവന്‍െറ അമ്മ. അവള്‍ ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.
Verse 27: അഹസിയാ ആഹാബിന്‍െറ വഴികളില്‍ നടന്നു. ആഹാബിന്‍െറ ഭവനം ചെയ്‌തിരുന്നതുപോലെ കര്‍ത്താവിന്‍െറ മുന്‍പില്‍ അവനും തിന്‍മചെയ്‌തു. കാരണം, ആഹാബിന്‍െറ ഭവനത്തോട് അവന്‍ വിവാഹംവഴി ബന്‌ധപ്പെട്ടിരുന്നു.
Verse 28: അവന്‍ സിറിയാരാജാവായ ഹസായേലിനെതിരേയുദ്‌ധംചെയ്യാന്‍ ആഹാബിന്‍െറ പുത്രന്‍ യോറാമിനോടു കൂടെ റാമോത് വേഗിലയാദില്‍ പോയി. അവിടെവച്ചു സിറിയാക്കാര്‍ യോറാമിനെ മുറിവേല്‍പിച്ചു.
Verse 29: സിറിയാരാജാവായ ഹസായേലിനെതിരേയുദ്‌ധം ചെയ്യുമ്പോള്‍ റാമായില്‍വച്ചു സിറിയാക്കാര്‍ ഏല്‍പി ച്ചമുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാംരാജാവ് ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്‍െറ പുത്രന്‍ അഹസിയാ അവനെ സന്‌ദര്‍ശിക്കുന്നതിനു ജസ്രലില്‍ചെന്നു.