Verse 1: ഇസ്രായേല്‍ രാജാവായയഹോവാഹാസിന്‍െറ പുത്രന്‍യഹോവാഷിന്‍െറ രണ്ടാംഭരണവര്‍ഷം യൂദാരാജാവായ യോവാഷിന്‍െറ പുത്രന്‍ അമസിയാ ഭരണമേറ്റു.
Verse 2: അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതുവര്‍ഷം ഭരിച്ചു. ജറുസലെമിലെയഹോവദിന്‍ ആയിരുന്നു അവന്‍െറ അമ്മ.
Verse 3: അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നന്‍മചെയ്‌തെങ്കിലും പിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല. അവന്‍ പിതാവായ യോവാഷിന്‍െറ പ്രവൃത്തികള്‍ പിന്‍തുടര്‍ന്നു; പൂജാഗിരികള്‍ നശിപ്പിച്ചില്ല.
Verse 4: ജനം അവയില്‍ ബലികളും ധൂപാര്‍ച്ചനയും തുടര്‍ന്നു.
Verse 5: രാജാധികാരം ഉറച്ചയുടനെ അവന്‍ തന്‍െറ പിതാവിനെ നിഗ്രഹി ച്ചഭൃത്യന്‍മാരെ വധിച്ചു.
Verse 6: എന്നാല്‍, അവന്‍ ആ ഘാതകരുടെ മക്കളെ കൊന്നില്ല. മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരുന്നതനുസരിച്ചാണ് ഇത്. അതില്‍ കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു: മക്കളുടെ തെറ്റിനു പിതാക്കന്‍മാരോ പിതാക്കന്‍മാരുടെ തെറ്റിനു മക്കളോ വധിക്കപ്പെടരുത്. വധിക്കപ്പെടുന്നത് ഓരോരുത്തരുടെയും പാപത്തിനു ശിക്‌ഷയായിട്ടായിരിക്കണം.
Verse 7: അവന്‍ പതിനായിരം ഏദോമ്യരെ ഉപ്പുതാഴ്‌വരയില്‍വച്ചു കൊല്ലുകയും മിന്നലാക്രമ ണത്തിലൂടെ സേലാ പിടിച്ചടക്കുകയും ചെയ്‌തു. അത് ഇന്നും യോക്‌തേല്‍ എന്ന് അറിയപ്പെടുന്നു.
Verse 8: അനന്തരം, അമസിയാ യേഹുവിന്‍െറ പൗത്രനുംയഹോവാസിന്‍െറ പുത്രനും ഇസ്രായേല്‍രാജാവുമായയഹോവാഷിനെ കൂടിക്കാഴ്‌ചയ്‌ക്കു ദൂതന്‍മാരെ അയച്ചു ക്‌ഷണിച്ചു.
Verse 9: ഇസ്രായേല്‍രാജാവായയഹോവാഷ് യൂദാരാജാവായ അമസിയായ്‌ക്ക് ഈ സന്‌ദേശമയച്ചു: ലബനോനിലെ ഒരുമുള്‍ച്ചെടി, ലബനോനിലെ കാരകിലിനോട് ഇങ്ങനെ പറഞ്ഞയച്ചു, നിന്‍െറ പുത്രിയെ എന്‍െറ പുത്രനു ഭാര്യയായി നല്‍കുക. ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് മുള്‍ച്ചെടിയെ ചവിട്ടിത്തേച്ചുകളഞ്ഞു. നീ ഏദോമിനെ തകര്‍ത്തു.
Verse 10: അതില്‍ നീ അഹങ്കരിക്കുന്നു. കിട്ടിയ പ്രശസ്‌തിയും കൊണ്ട് അടങ്ങിക്കഴിയുക. നിനക്കും യൂദായ്‌ക്കും എന്തിനു നാശം വിളിച്ചുവരുത്തുന്നു?
Verse 11: എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. അതിനാല്‍, ഇസ്രായേല്‍രാജാവായയഹോവാഷ്‌യുദ്‌ധത്തിനു പുറപ്പെട്ടു. യൂദായിലെ ബത്‌ഷേമെ ഷില്‍വച്ച് അവര്‍ ഏറ്റുമുട്ടി.
Verse 12: യൂദാ തോറ്റോടി.
Verse 13: ഇസ്രായേല്‍രാജാവായയഹോവാഷ് ബത്‌ഷേമെഷില്‍വച്ച് അഹസിയായുടെ പൗത്രനും യോവാഷിന്‍െറ പുത്രനും യൂദാരാജാവുമായ അമസിയായെ ബന്‌ധിച്ച് ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെംമതില്‍ എഫ്രായിം കവാടം മുതല്‍ കോണ്‍കവാടംവരെ നാനൂറു മുഴം ഇടിച്ചു തകര്‍ത്തു.
Verse 14: അവന്‍ ദേവാലയത്തിലെയും രാജഭണ്‍ഡാരത്തിലെയും സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ചു; തടവുകാരെയും സമരിയായിലേക്കു കൊണ്ടുപോയി.
Verse 15: യഹോവാഷിന്‍െറ മറ്റു പ്രവര്‍ത്തനങ്ങളും ശക്‌തിപ്രാഭ വവും യൂദാരാജാവായ അമസിയായോടു ചെയ്‌തയുദ്‌ധവും ഇസ്രായേല്‍രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 16: യഹോവാഷ് പിതാക്കന്‍മാരോടു ചേര്‍ന്നു. ഇസ്രായേല്‍ രാജാക്കന്‍മാരോടൊപ്പം സമരിയായില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ജറോബോവാം ഭരണമേറ്റു.
Verse 17: യൂദാരാജാവായ യോവാഷിന്‍െറ പുത്രന്‍ അമസിയാ, ഇസ്രായേല്‍രാജാവായയഹോവാഹാസിന്‍െറ പുത്രന്‍യഹോവാഷിന്‍െറ മരണത്തിനുശേഷം പതിനഞ്ചുകൊല്ലം ജീവിച്ചു.
Verse 18: അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 19: ജറുസലെ മില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതറിഞ്ഞ് അവന്‍ ലാഖിഷിലേക്കു പലായനം ചെയ്‌തു. അവര്‍ അവനെ അനുധാവനം ചെയ്‌ത്,
Verse 20: ലാഖിഷില്‍വച്ചു വധിച്ചു. അവര്‍ അവനെ കുതിരപ്പുറത്തുകൊണ്ടുവന്ന് ദാവീദിന്‍െറ നഗരമായ ജറുസലെമില്‍ പിതാക്കന്‍മാരോടൊപ്പം സംസ്‌കരിച്ചു.
Verse 21: അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്‌സുള്ള അസറിയാരാജകുമാരനെ പിതാവായ അമസിയായുടെ സ്‌ഥാനത്ത് അവരോധിച്ചു.
Verse 22: പിതാവിന്‍െറ മരണത്തിനുശേഷം അസറിയാ ഏലാത്ത് വീണ്ടെടുത്തു പുതുക്കിപ്പണിതു.
Verse 23: യൂദാരാജാവായ യോവാഷിന്‍െറ പുത്രന്‍ അമസിയായുടെ പതിനഞ്ചാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായയഹോവാഷിന്‍െറ പുത്രന്‍ ജറോബോവാം സമരിയായില്‍ ഭരണം തുടങ്ങി. അവന്‍ നാല്‍പത്തൊന്നു വര്‍ഷം ഭരിച്ചു.
Verse 24: അവന്‍ കര്‍ത്താവിന്‍െറ ദൃഷ്‌ടിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു. നെബാത്തിന്‍െറ പുത്രനായ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപങ്ങളില്‍ നിന്ന് അവന്‍ പിന്തിരിഞ്ഞില്ല.
Verse 25: അവന്‍ ഇസ്രായേലിന്‍െറ അതിര്‍ത്തി, ഹമാത്ത്‌കവാടംമുതല്‍ അരാബാക്കടല്‍വരെ പുനഃസ്‌ഥാപിച്ചു. ഇത് അമിത്തായിയുടെ പുത്രനും ഗത്‌ഹേ ഫറില്‍നിന്നുള്ള പ്രവാചകനും കര്‍ത്താവിന്‍െറ ദാസനുമായ യോനാ വഴി ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തത് അനുസരിച്ചാകുന്നു.
Verse 26: ഇസ്രായേലിന്‍െറ ദുരിതം കഠിനമാണെന്നു കര്‍ത്താവ് കണ്ടു. സ്വതന്ത്രനോ അടിമയോ ആയി ആരും അവശേഷിച്ചില്ല; ഇസ്രായേലിനെ സഹായിക്കാന്‍ ആരുമില്ലായിരുന്നു.
Verse 27: ഇസ്രായേലിന്‍െറ നാമം ഭൂമിയില്‍നിന്നു തുടച്ചുമാറ്റുമെന്നു കര്‍ത്താവ് പറഞ്ഞിരുന്നില്ല. അതിനാല്‍, അവിടുന്ന്‌യഹോവാഷിന്‍െറ പുത്രനായ ജറോബോവാമിന്‍െറ കരങ്ങളാല്‍ ഇസ്രായേ ലിനെ രക്‌ഷിച്ചു.
Verse 28: ജറോബോവാമിന്‍െറ മറ്റു പ്രവര്‍ത്തനങ്ങളും ശക്‌തിപ്രാഭവവുംയുദ്‌ധങ്ങളും ദമാസ്‌ക്കസിനെയും ഹമാത്തിനെയും യൂദായുടെ അധീനതയില്‍നിന്നു വീണ്ടെടുത്ത് ഇസ്രായേലിനോടു ചേര്‍ത്തതും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 29: ജറോബോവാം ഇസ്രായേല്‍രാജാക്കന്‍മാരായ തന്‍െറ പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ സഖറിയാ ഭരണമേറ്റു.