Verse 1: ഹെസക്കിയാ രോഗബാധിതനായി മരണത്തോടടുത്തു. ആമോസിന്‍െറ പുത്രന്‍ ഏശയ്യാപ്രവാചകന്‍ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.
Verse 2: ഹെ സക്കിയാ ചുവരിലേക്കു മുഖം തിരിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:
Verse 3: കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്‌തമായും ആത്‌മാര്‍ഥമായും ആണ് അങ്ങയുടെ മുന്‍പില്‍ നന്‍മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.
Verse 4: കൊട്ടാരത്തിന്‍െറ അങ്കണം വിടുന്നതിനു മുന്‍പുതന്നെ ഏശയ്യായ്‌ക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
Verse 5: നീ മടങ്ങിച്ചെന്ന് എന്‍െറ ജനത്തിന്‍െറ രാജാവായ ഹെസക്കിയായോട് അവന്‍െറ പിതാവായ ദാവീദിന്‍െറ ദൈവമായ കര്‍ത്താവ് ഇപ്രകാരം അറിയിക്കുന്നു എന്നു പറയുക: ഞാന്‍ നിന്‍െറ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാംദിവസം നീ കര്‍ത്താവിന്‍െറ ആലയത്തിലേക്കുപോകും.
Verse 6: ഞാന്‍ നിന്‍െറ ആയുസ്‌സു പതി നഞ്ചു വര്‍ഷംകൂടി നീട്ടും. അസ്‌സീറിയാരാജാവിന്‍െറ കൈകളില്‍നിന്നു നിന്നെയും ഈ നഗരത്തെയും ഞാന്‍ രക്‌ഷിക്കും. എന്നെയും എന്‍െറ ദാസനായ ദാവീദിനെയുംപ്രതി ഈ നഗരത്തെ ഞാന്‍ സംരക്‌ഷിക്കും.
Verse 7: ഏശയ്യാ പറഞ്ഞു: അത്തിപ്പഴംകൊണ്ട് ഉണ്ടാക്കിയ ഒരട കൊണ്ടുവരിക. വ്രണം സുഖപ്പെടേണ്ട തിന് അതു വ്രണത്തിന്‍െറ മേല്‍ വച്ചുകെ ട്ടുക.
Verse 8: ഹെസക്കിയാ ഏശയ്യായോടു ചോദിച്ചു: കര്‍ത്താവ് എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ പോവുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം?
Verse 9: ഏശയ്യാ പറഞ്ഞു: കര്‍ത്താവ് വാഗ്‌ദാനം നിറവേറ്റുമെന്നതിന് അവിടുന്ന് നല്‍കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തടി മുന്‍പോട്ടു പോകണമോ പിറകോട്ടു പോകണമോ?
Verse 10: ഹെസക്കിയാ പറഞ്ഞു: നിഴല്‍ പത്തടി മുന്‍പോട്ടു പോവുക എളുപ്പമാണ്. അതിനാല്‍ പുറകോട്ടു പോകട്ടെ!
Verse 11: അപ്പോള്‍ ഏശയ്യാപ്രവാചകന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന് ആഹാസിന്‍െറ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു മാറ്റി.
Verse 12: ഹെസക്കിയാ രോഗബാധിതനായെന്നു കേട്ട് ബാബിലോണ്‍രാജാവും ബലാദാന്‍െറ പുത്രനുമായ മെറോദാക്‌ബലാദാന്‍, കത്തുകളും സമ്മാനവുമായി ദൂതന്‍മാരെ അയച്ചു.
Verse 13: ഹെസക്കിയാ അവരെ സ്വാഗതം ചെയ്‌തു. തന്‍െറ ഭണ്‍ഡാരപ്പുരയും കലവറകളിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും സുഗന്‌ധദ്രവ്യങ്ങളും വിശിഷ്‌ടതൈലങ്ങളും ആയുധശേഖരവും അവരെ കാണിച്ചു. അവരെ കാണിക്കാത്തതായി തന്‍െറ ഭവനത്തിലോ രാജ്യത്തോ ഒന്നും ഉണ്ടായിരുന്നില്ല.
Verse 14: അപ്പോള്‍ ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിന്‍െറ അടുത്തുവന്നു ചോദിച്ചു: ഈ ആളുകള്‍ എന്താണു പറഞ്ഞത്? അവര്‍ എവിടെനിന്നാണു വന്നത്? ഹെസക്കിയാ പ്രതിവചിച്ചു: അവര്‍ വിദൂരദേശമായ ബാബിലോണില്‍നിന്നു വന്നിരിക്കുന്നു.
Verse 15: ഏശയ്യാ ചോദിച്ചു: നിന്‍െറ ഭവനത്തില്‍ എന്തെല്ലാമാണ് അവര്‍ കണ്ടത്? ഹെസക്കിയാ മറുപടി പറഞ്ഞു: എന്‍െറ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. അവരെ കാണിക്കാത്തതായി എന്‍െറ കലവറകളില്‍ ഒന്നുമില്ല.
Verse 16: അപ്പോള്‍ ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക.
Verse 17: നിന്‍െറ ഭവനത്തിലുള്ളതും നിന്‍െറ പിതാക്കന്‍മാര്‍ ഇന്നോളം ശേഖരിച്ചതും എല്ലാം ബാബിലോണിലേക്കു കടത്തുന്ന ദിനങ്ങള്‍ ആസന്നമായിരിക്കുന്നു; ഒന്നും ശേഷിക്കുകില്ല.
Verse 18: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്‍െറ പുത്രന്‍മാരില്‍ ചിലരെയും കൊണ്ടുപോകും. ബാബിലോണ്‍ രാജാവിന്‍െറ കൊട്ടാരത്തില്‍ അവര്‍ അന്തഃപുരസേവകന്‍മാരായിരിക്കും.
Verse 19: ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ പറഞ്ഞകര്‍ത്താവിന്‍െറ വചനം നല്ലതുതന്നെ. തന്‍െറ ജീവിതകാലത്തു സുരക്‌ഷിതത്വവും സമാധാനവും ഉണ്ടായിരിക്കുമല്ലോ എന്ന് അവന്‍ വിചാരിച്ചു.
Verse 20: ഹെസക്കിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്‌തി പ്രാഭ വവും അവന്‍ എങ്ങനെയാണ് കുളവും തോടും നിര്‍മിച്ച് ജലം നഗരത്തിലേക്ക് കൊണ്ടുവന്നതെന്നും യൂദാ രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 21: ഹെസക്കിയാ പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍മനാസ്‌സെ ഭരണമേറ്റു.