Verse 1: ഇതാണു ഞാന്‍ വിവക്‌ഷിക്കുന്നത്: പിന്തുടര്‍ച്ചാവകാശി വസ്‌തുവിന്‍െറ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.
Verse 2: പിതാവ് നിശ്‌ചയി ച്ചകാലാവധിവരെ അവന്‍ രക്‌ഷാകര്‍ത്താക്കളുടെയും കാര്യസ്‌ഥന്‍മാരുടെയും സംരക്‌ഷണത്തിലായിരിക്കും.
Verse 3: നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്‌തികള്‍ക്ക് അടിമപ്പെട്ടിരുന്നു.
Verse 4: എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍െറ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു.
Verse 5: അങ്ങനെ, നമ്മെപുത്രന്‍മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്‌തരാക്കി.
Verse 6: നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്‌ബാ!-പിതാവേ! എന്നു വിളിക്കുന്നതന്‍െറ പുത്രന്‍െറ ആത്‌മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.
Verse 7: ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.
Verse 8: ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍യഥാര്‍ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു.
Verse 9: എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ഥങ്ങളുമായ ആ പ്രപഞ്ചശക്‌തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്‌ഛിക്കുന്നുവോ?
Verse 10: നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
Verse 11: നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.
Verse 12: സഹോദരരേ, ഞാന്‍ നിങ്ങളോട് അപേക്‌ഷിക്കുന്നു, നിങ്ങള്‍ എന്നെപ്പോലെ ആകുവിന്‍. ഞാന്‍ തന്നെയും നിങ്ങളെപ്പോലെയാണല്ലോ. നിങ്ങള്‍ എന്നോടുയാതൊരു തിന്‍മയും പ്രവര്‍ത്തിച്ചിട്ടില്ല.
Verse 13: ഞാന്‍ ആദ്യമേ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചത് എനിക്കു ശാരീരികാസ്വാസ്‌ഥ്യം ഉള്ള അവസരത്തിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
Verse 14: എന്‍െറ ശരീരസ്‌ഥിതി നിങ്ങള്‍ക്കൊരു പരീക്‌ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്‌ദിക്കുകയോ വെറുക്കുകയോ ചെയ്‌തില്ല. മറിച്ച്, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്‌തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.
Verse 15: നിങ്ങളുടെ ആ സന്തോഷം ഇന്ന് എവിടെ? സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്‌ന്നെടുത്തു തരുമായിരുന്നെന്ന് എനിക്കു ബോധ്യമുണ്ട്.
Verse 16: അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നുപറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായി എന്നോ?
Verse 17: അവര്‍ നിങ്ങളില്‍ താത്‌പര്യം കാണിക്കുന്നത് സദുദ്‌ദേശ്യത്തോടെയല്ല; മറിച്ച്, നിങ്ങള്‍ അവരില്‍ താത്‌പര്യം കാണിക്കേണ്ടതിന് നിങ്ങളെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്‌ഷ്യം.
Verse 18: നല്ല കാര്യത്തില്‍ താത്‌പര്യം കാണിക്കുന്നത് ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.
Verse 19: എന്‍െറ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
Verse 20: ഇപ്പോള്‍ നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കാനും എന്‍െറ സംസാരരീതിതന്നെ മാറ്റാനും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, നിങ്ങളെക്കുറിച്ച് ഞാന്‍ അസ്വസ്‌ഥനാണ്.
Verse 21: നിയമത്തിനു വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോടു പറയുവിന്‍, നിങ്ങള്‍ നിയമം അനുസരിക്കുകയില്ലേ?
Verse 22: എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു - ഒരുവന്‍ ദാസിയില്‍നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്.
Verse 23: ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്‌ദാനപ്രകാരവും ജനിച്ചു.
Verse 24: ആ ലങ്കാരികമായി പറഞ്ഞാല്‍ ഈ സ്‌ത്രീകള്‍ രണ്ട് ഉടമ്പടികളാണ്. ഒരുവള്‍ സീനായ്‌മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാര്‍.
Verse 25: ഹാഗാര്‍ അറേബ്യായിലെ സീനായ്‌മലയാണ്. അവള്‍ ഇന്നത്തെ ജറുസലെമിന്‍െറ പ്രതീകമത്ര. എന്തെന്നാല്‍, അവള്‍ തന്‍െറ മക്കളോടൊത്ത് ദാസ്യവൃത്തിചെയ്യുന്നു.
Verse 26: എന്നാല്‍, സ്വര്‍ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ.
Verse 27: എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്‌ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്തനീ ആനന്‌ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്‌തയ്‌ക്കാണുള്ളത്.
Verse 28: സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്‌ദാനത്തിന്‍െറ മക്കളാണ്.
Verse 29: എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്‌മാവിന്‍െറ ശക്‌തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.
Verse 30: വിശുദ്‌ധ ലിഖിതം എന്താണു പറയുന്നത്? ദാസിയെയും അവളുടെ പുത്രനെയും നിഷ്‌കാസനം ചെയ്യുവിന്‍; എന്തെന്നാല്‍, ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവ കാശിയാകാന്‍ പാടില്ല.
Verse 31: 31സഹോദരരേ, അതുകൊണ്ട് നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്.