Verse 1: മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്.
Verse 2: മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.
Verse 3: അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം.
Verse 4: അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം.
Verse 5: സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും?
Verse 6: അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും.
Verse 7: കൂടാതെ, അവന്‍ സഭയ്‌ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം.
Verse 8: അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്‌ഛയുള്ളവരോ ആയിരിക്കരുത്.
Verse 9: അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം.
Verse 10: ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ.
Verse 11: അപ്രകാരംതന്നെ അവരുടെ സ്‌ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാകാര്യങ്ങളിലും വിശ്വസ്‌തരുമായിരിക്കണം.
Verse 12: ഡിക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം.
Verse 13: എന്തെന്നാല്‍, സ്‌തുത്യര്‍ഹമായി ശുശ്രൂഷചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനം നേടുകയും യേശുക്രിസതുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച്, ആത്മധൈര്യം സമ്പാദിക്കുകയും ചെയ്യും.
Verse 14: നിന്റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
Verse 15: ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്,
Verse 16: നമ്മുടെ മതത്തിന്റെ രഹസ്യം ശ്രഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്‌തു.