Verse 1: ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്‌ക്കുന്ന വ്യാജോപദേഷ്‌ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.
Verse 2: പലരും അവരുടെ ദുഷി ച്ചമാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്‍െറ മാര്‍ഗം നിന്‌ദിക്കപ്പെടും.
Verse 3: അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്‌ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു.
Verse 4: പാപം ചെയ്‌ത ദൂതന്‍മാരെ ദൈവം വെ റുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
Verse 5: ദുഷ്‌ടരുടെമേല്‍ ജലപ്രളയം അയച്ചപ്പോള്‍ പഴയ ലോകത്തോട് അവിടുന്നു കാരുണ്യം കാണിച്ചില്ല. എന്നാല്‍, നീതിയുടെ മുന്നോടിയായ നോഹയെ മറ്റ് ഏഴുപേരോടുകൂടി അവിടുന്നു കാത്തുരക്‌ഷിച്ചു.
Verse 6: സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന് അവയിലെ ജനങ്ങളെ ശിക്‌ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്‍കി.
Verse 7: ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹി ച്ചനീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു.
Verse 8: അവരുടെ മധ്യേ ജീവി ച്ചആ നീതിമാന്‍ അവരുടെ ദുഷ്‌പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്‌തു. അത് അവന്‍െറ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു.
Verse 9: ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന് എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു-
Verse 10: പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.
Verse 11: ബലത്തിലും ശക്‌തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്‍െറ സന്നിധിയില്‍ അവര്‍ക്ക് എതിരായി അവമാനകര മായ വിധിപറയുന്നില്ല.
Verse 12: കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്‌ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്‌ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാ ശം തന്നെ അവര്‍ക്കും വന്നുകൂടും.
Verse 13: അവര്‍ക്കു തിന്‍മയ്‌ക്കു തിന്‍മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്‌സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്‌ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്‌ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്.
Verse 14: വ്യഭിചാരാസക്‌തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചല മനസ്‌കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ള വരും ശാപത്തിന്‍െറ സന്തതികളുമാണ്.
Verse 15: നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്‍മചെയ്‌തു. ബേവോറിന്‍െറ പുത്രനായ ബാലാമിന്‍െറ മാര്‍ഗമാണ് അവര്‍ പിന്തുടര്‍ന്നത്. അവനാകട്ടെ, തിന്‍മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്.
Verse 16: അവന്‍െറ തെറ്റിനുള്ള ശാസനം അവനു ലഭിച്ചു. ഒരു ഊമക്കഴുത മനുഷ്യസ്വരത്തില്‍ സംസാരിച്ചുകൊണ്ട് ആ പ്രവാചകന്‍െറ ഭ്രാന്തിന് അറുതിവരുത്തി.
Verse 17: അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്‌ധകാരത്തിന്‍െറ അധോലോകം കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു.
Verse 18: എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്‌ടിച്ചു രക്‌ഷപ്രാപിച്ചവരെ, വ്യര്‍ഥമായ വാഗ്‌ധോരണി കൊണ്ടു വിഷയാസക്‌തമായ ദുര്‍വിചാരങ്ങളിലേക്ക് അവര്‍ പ്രലോഭിപ്പിക്കുന്നു.
Verse 19: മറ്റുള്ളവര്‍ക്കു സ്വാതന്ത്യ്രം വാഗ്‌ദാനം ചെയ്യുന്ന അവര്‍ തന്നെ നാശത്തിന്‍െറ അടിമകളാണ്. കാരണം, ഏതിനാല്‍ ഒരുവന്‍ തോല്‍പിക്കപ്പെടുന്നുവോ അതിന്‍െറ അടിമയാണവന്‍.
Verse 20: നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍െറ മാലിന്യങ്ങളില്‍നിന്നു രക്‌ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
Verse 21: കാരണം, തങ്ങള്‍ക്കു ലഭിച്ചവിശു ദ്‌ധകല്‍പനയെക്കുറിച്ച് അറിഞ്ഞിട്ട് അതില്‍ നിന്നു പിന്‍മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത് നീതിയുടെ വഴിയെക്കുറിച്ച് അറിയാതിരിക്കുകയായിരുന്നു.
Verse 22: നായ് ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളി ച്ചപന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്.