Verse 1: നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്‌ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്‍െറ കടമയല്ലേ?
Verse 2: നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്‌ധുവാണല്ലോ.
Verse 3: മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്‌ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്‍െറ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെതിരിച്ചറിയാന്‍ ഇടയാകരുത്.
Verse 4: അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്‌ഥലം നോക്കിവയ്‌ക്കുക, പിന്നീടു നീ ചെന്ന് അവന്‍െറ കാലില്‍ നിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. നീ ചെയ്യേണ്ടതെന്തെന്ന് അവന്‍ പറഞ്ഞുതരും.
Verse 5: അമ്മപറഞ്ഞതുപോലെ ഞാന്‍ ചെയ്യാം എന്ന് അവള്‍ പറഞ്ഞു.
Verse 6: അവള്‍ മെതിക്കളത്തില്‍ ചെന്ന് അമ്മായിയമ്മപറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു.
Verse 7: ഭക്‌ഷിച്ചും പാനംചെയ്‌തും സന്തുഷ്‌ടനായപ്പോള്‍ ബോവാസ് ധാന്യക്കൂമ്പാരത്തിന്‍െറ അരികില്‍ കിടന്നുറങ്ങി. അപ്പോള്‍ അവള്‍ സാവധാനം ചെന്ന് അവന്‍െറ കാലില്‍നിന്നു പുതപ്പുമാറ്റി അവിടെ കിടന്നു.
Verse 8: അര്‍ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. കാല്‍ക്കല്‍ ഒരു സ്‌ത്രീ കിടക്കുന്നു!
Verse 9: നീ ആരാണ്? അവന്‍ ചോദിച്ചു; ഞാന്‍ നിന്‍െറ ദാസിയായ റൂത്ത് ആണ് എന്ന് അവള്‍ പറഞ്ഞു. അങ്ങ് എന്‍െറ അടുത്ത ബന്‌ധുവാകയാല്‍ അങ്ങയുടെ വസ്‌ത്രം ഈ ദാസിയുടെമേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക.
Verse 10: അവന്‍ മറുപടിപറഞ്ഞു: മകളേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഒൗദാര്യം ആദ്യത്തേതിലും വലുതാണ്.യുവാക്കന്‍മാരെ - ധനികരോ ദരിദ്രരോ ആകട്ടെ - തേടാതെ നീ എന്‍െറ അടുക്കല്‍ വന്നല്ലോ.
Verse 11: മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നിനക്കു ചെയ്‌തുതരാം. നീ ഒരു ഉത്തമസ്‌ത്രീയാണെന്നു നഗ രത്തിലെ എന്‍െറ പരിചയക്കാര്‍ക്കെല്ലാം അറിയാം.
Verse 12: ഞാന്‍ നിന്‍െറ അടുത്ത ബന്‌ധുവാണെന്നതു വാസ്‌തവം തന്നെ. എന്നാല്‍, എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്.
Verse 13: ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്‌ധുവിന്‍െറ ചുമതല അവന്‍ നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്‌താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്‌ധുവിന്‍െറ കടമ കര്‍ത്താവാണേ, ഞാന്‍ നിര്‍വഹിക്കും. പ്രഭാതംവരെ നീ ഇവിടെ കിടന്നുകൊള്ളുക.
Verse 14: അവള്‍ അവന്‍െറ കാല്‍ക്കല്‍ കിടന്നു. അതിരാവിലെ ആളറിയുന്നതിനു മുമ്പേഅവള്‍ എഴുന്നേറ്റു. ബോവാസ് പറഞ്ഞു: മെതിക്കളത്തില്‍ ഒരു സ്‌ത്രീ വന്നെന്ന് ആരും അറിയരുത്.
Verse 15: നിന്‍െറ മേലങ്കി വിരിച്ചു പിടിക്കുക. അവന്‍ ആറ് അളവ് ബാര്‍ലി അതിലിട്ട് അവളുടെ തലയില്‍ വച്ചുകൊടുത്തു. അവള്‍ നഗരത്തിലേക്കുപോയി.
Verse 16: വീട്ടില്‍ എത്തിയപ്പോള്‍ അമ്മായിയമ്മചോദിച്ചു: മകളേ, എന്തുണ്ടായി? അവന്‍ ചെയ്‌തതെല്ലാം അവള്‍ വിവരിച്ചു പറഞ്ഞു.
Verse 17: അമ്മായിയമ്മയുടെ അടുത്തേക്ക് വെറുംകയ്യോടെ പോകേണ്ടാ എന്നുപറഞ്ഞ് ഈ ആറളവ് ബാര്‍ലി അവന്‍ എനിക്കു തന്നു.
Verse 18: നവോമി പറഞ്ഞു: മകളേ, കാര്യങ്ങള്‍ എങ്ങനെയാകും എന്നു കാത്തിരുന്നു കാണാം. കാര്യം തീരുമാനിക്കുന്നതുവരെ അവന്‍ അടങ്ങിയിരിക്കുകയില്ല. ഇന്നുതന്നെതീരുമാനമാകും.