Verse 1: ഇസ്രായേല്‍ ജനമേ, ഈജിപ്‌തില്‍ നിന്നു കര്‍ത്താവ് മോചിപ്പി ച്ചഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍:
Verse 2: ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്‌ഷിക്കും.
Verse 3: ആലോചിച്ചുറയ്‌ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ?
Verse 4: ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്ന് അലറുമോ?
Verse 5: കെണിയൊരുക്കാതെ പക്‌ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ?
Verse 6: പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവ് അയയ്‌ക്കാതെ പട്ടണത്തില്‍ അനര്‍ഥം ഉണ്ടാകുമോ?
Verse 7: ദൈവമായ കര്‍ത്താവ് തന്‍െറ ദാസരായ പ്രവാചകന്‍മാര്‍ക്കു തന്‍െറ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.
Verse 8: സിംഹം ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?
Verse 9: അസ്‌സീറിയായിലെയും ഈജിപ്‌തിലെയും ശക്‌തിദുര്‍ഗങ്ങളില്‍ പ്രഖ്യാപിക്കുക: സമരിയായിലെ മലകളില്‍ ഒരുമിച്ചുകൂടുവിന്‍. അവളിലെ കലഹങ്ങളും മര്‍ദനങ്ങളും കാണുവിന്‍.
Verse 10: കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയും കൊണ്ട് തങ്ങളുടെകോട്ടകള്‍ നിറയ്‌ക്കുന്നവര്‍ക്കു നീതി പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല.
Verse 11: അതിനാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളുടെ ദേശം വളയും. നിങ്ങളുടെ പ്രതിരോധങ്ങള്‍ തകര്‍ത്ത് കോട്ടകള്‍ കൊള്ളയടിക്കും.
Verse 12: കര്‍ത്താവ് അരുളിച്ചെയ്യുന്നു: സിംഹത്തിന്‍െറ വായില്‍ നിന്ന് ഇടയന്‍ ആടിന്‍െറ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്‍െറ ഒരു മൂലയും കിടക്കയുടെ ഒരറ്റവും കൊണ്ടു രക്‌ഷപെടും.
Verse 13: ദൈവമായ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട് യാക്കോബിന്‍െറ ഭവനത്തിനെതിരേ സാക്‌ഷ്യപ്പെടുത്തുവിന്‍.
Verse 14: ഇസ്രായേലിനെ അവന്‍െറ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്‌ഷിക്കുമ്പോള്‍ ബഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ത്തു കളയും. ബലിപീഠങ്ങളുടെ വളര്‍കോണ്‍ ഞാന്‍ ഛേദിക്കും. അവനിലംപതിക്കും.
Verse 15: അവന്‍െറ ഹേമന്തവസതികളും ഗ്രീഷ്‌മഭവനങ്ങളും ഞാന്‍ നശിപ്പിക്കും; ദന്തനിര്‍മിതമായ ഭവനങ്ങള്‍ തകര്‍ന്നുപോകും; മഹാസൗധങ്ങള്‍ നാമാവശേഷമാകും - കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.