Verse 1: യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍െറ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ പുത്രനെയും സ്‌നേഹിക്കുന്നു.
Verse 2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍െറ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
Verse 3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.
Verse 4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനി ച്ചഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം.
Verse 5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
Verse 6: ജലത്താലും രക്‌തത്താലും വന്നവന്‍ ഇവനാണ് വ യേശുക്രിസ്‌തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്‌തത്താലുമാണ് അവന്‍ വന്നത്. ആത്‌മാവാണ് സാക്‌ഷ്യം നല്‍കുന്നത്. ആത്‌മാവ് സത്യമാണ്.
Verse 7: മൂന്നു സാക്‌ഷികളാണുള്ളത്-ആത്‌മാവ്, ജലം, രക്‌തം-
Verse 8: ഇവ മൂന്നും ഒരേ സാക്‌ഷ്യം നല്‍കുന്നു.
Verse 9: മനുഷ്യരുടെ സാക്‌ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്‍െറ സാക്‌ഷ്യം അതിനെക്കാള്‍ ശ്രഷ്‌ഠമാണ്. ഇതാണു തന്‍െറ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്‌ഷ്യം.
Verse 10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്‌ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍െറ പുത്രനെക്കുറിച്ച് നല്‍കിയ സാക്‌ഷ്യം വിശ്വസിക്കായ്‌കകൊണ്ട് അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
Verse 11: ഇതാണ് ആ സാക്‌ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
Verse 12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.
Verse 13: ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്‍െറ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.
Verse 14: അവന്‍െറ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.
Verse 15: നമ്മുടെ അപേക്‌ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.
Verse 16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
Verse 17: എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
Verse 18: ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.
Verse 19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്‌ടന്‍െറ ശക്‌തിവലയത്തിലാണെന്നും നാം അറിയുന്നു.
Verse 20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും.
Verse 21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.