Verse 1: അവര്‍ എക്‌ബത്താനായില്‍ റഗുവേലിന്‍െറ ഭവനത്തിലെത്തി. സാറാ അവരെ കണ്ട് അഭിവാദനം ചെയ്‌തു. അവര്‍ പ്രത്യഭിവാദനം ചെയ്‌തു. അവള്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
Verse 2: റഗുവേല്‍ ഭാര്യ എദ്‌നായോടു പറഞ്ഞു: ഈയുവാവിന് എന്‍െറ പിതൃവ്യപുത്രന്‍ തോബിത്തിന്‍െറ നല്ല ഛായ.
Verse 3: റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? അവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്‌താലിവംശജരാണു ഞങ്ങള്‍.
Verse 4: ഉടനെ അവര്‍ ആരാഞ്ഞു: ഞങ്ങളുടെ സഹോദരന്‍ തോബിത്തിനെ നിങ്ങള്‍ അറിയുമോ? അറിയുമെന്ന് അവര്‍ പറഞ്ഞു: അവന്‍ ചോദിച്ചു: അവനു സുഖമല്ലേ?
Verse 5: അവര്‍ പറഞ്ഞു: അവന്‍ സുഖമായിരിക്കുന്നു. തോബിയാസ് തുടര്‍ന്നു: അവന്‍ എന്‍െറ പിതാവാണ്.
Verse 6: റഗുവേല്‍ ചാടി എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്‌തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു.
Verse 7: ഉത്തമനും കുലീനനുമായ തോബിത്തിന്‍െറ പുത്രന്‍ എന്നു പറഞ്ഞ് റഗുവേല്‍ തോബിയാസിനെ അനുഗ്രഹിച്ചു. തോബിത്തിനു കാഴ്‌ച നഷ്‌ടപ്പെട്ടിരിക്കുന്നു എന്നുകേട്ട് അവന്‍ ഹൃദയം നൊന്തുകരഞ്ഞു; ഭാര്യ എദ്‌നായും പുത്രി സാറായും ഒപ്പം കരഞ്ഞു.
Verse 8: അവര്‍ അതീവ സ്‌നേഹത്തോടെ അവരെ സ്വീകരിച്ചു. ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു മുട്ടാടിനെ കൊന്ന്, വിഭവസമൃദ്ധമായ ഭക്‌ഷണമുണ്ടാക്കി അവരെ സത്‌കരിച്ചു.
Verse 9: അനന്തരം, തോബിയാസ് റഫായേലിനോടു പറഞ്ഞു: സഹോദരന്‍ അസറിയാസ്,യാത്രയില്‍ നമ്മള്‍ സംസാരി ച്ചകാര്യങ്ങള്‍ പറഞ്ഞു തീരുമാനിക്കുക. ദൂതന്‍ അക്കാര്യം റഗുവേലിനെ അറിയിച്ചു. റഗുവേല്‍ തോബിയാസിനോടു പറഞ്ഞു: തിന്നും കുടിച്ചും ഉല്ലസിക്കുക.
Verse 10: എന്‍െറ മകളെ പരിഗ്രഹിക്കുന്നതു നിന്‍െറ അവകാശമാണ്. എന്നാല്‍, ഒരു കാര്യം എനിക്കു നിന്നോടു തുറന്നു പറയാനുണ്ട്.
Verse 11: എന്‍െറ പുത്രിയെ ഞാന്‍ ഏഴു ഭര്‍ത്താക്കന്‍മാര്‍ക്കു നല്‍കിയതാണ്. എന്നാല്‍ ഓരോരുത്തനും അവളെ സമീപി ച്ചരാത്രിയില്‍ത്തന്നെ മൃതിയടഞ്ഞു. എന്നാല്‍, ഇപ്പോള്‍ നീ ആഹ്ലാദിക്കുക. തോബിയാസ് പ്രതിവചിച്ചു: നീ ഇക്കാര്യത്തില്‍ ഉറപ്പുതരാതെ ഞാന്‍ ഒന്നും ഭക്‌ഷിക്കുകയില്ല.
Verse 12: റഗുവേല്‍ പറഞ്ഞു: ഇപ്പോള്‍ത്തന്നെ നിയമപ്രകാരം അവളെ സ്വീകരിച്ചുകൊള്ളുക. നീ അവളുടെ ബന്‌ധുവാണ്; അവള്‍ നിനക്കു സ്വന്തവും. കാരുണ്യവാനായ ദൈവം നിങ്ങള്‍ക്ക് ഇരുവര്‍ക്കും ശുഭം വരുത്തട്ടെ!
Verse 13: അവന്‍ പുത്രി സാറായെ കൈയ്‌ക്കുപിടിച്ച് തോബിയാസിനു ഭാര്യയായി നല്‍കിക്കൊണ്ടു പറഞ്ഞു: ഇതാ, ഇവളെ മോശയുടെ നിയമമനുസരിച്ചു സ്വീകരിച്ചുകൊള്ളുക. നിന്‍െറ പിതാവിന്‍െറ അടുത്തേക്ക് അവളെ കൊണ്ടുപോവുക. അവന്‍ അവരെ അനുഗ്രഹിച്ചു.
Verse 14: അവന്‍ ഭാര്യ എദ്‌നായെ വിളിച്ച്, ഒരു ചുരുള്‍ എടുത്ത്, അതില്‍ വിവാഹ വാഗ്‌ദാനം എഴുതി. അവര്‍ അതില്‍ തങ്ങളുടെ മുദ്രയും വച്ചു.
Verse 15: അനന്തരം, അവര്‍ ഭക്‌ഷണം കഴിച്ചു.
Verse 16: റഗുവേല്‍ തന്‍െറ ഭാര്യ എദ്‌നായെ വിളിച്ചുപറഞ്ഞു: അടുത്ത മുറി ഒരുക്കി അവളെ അങ്ങോട്ടു നയിക്കുക. അവള്‍ അങ്ങനെ ചെയ്‌തു.
Verse 17: സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മഅവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവ് നിന്‍െറ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ.