Verse 1: ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്‌ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.
Verse 2: ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്‌ദിച്ചു.
Verse 3: ഇസ്രായേല്‍ജനവും പുരോഹിതന്‍മാര്‍, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്‍െറ ദാസന്‍മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്‌ഥലത്തു താമസിച്ചു.
Verse 4: ജറുസലെമില്‍ വസി ച്ചപ്രമുഖന്‍മാര്‍ യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന്‍ അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിന്‍െറയും മഹലലേല്‍ പേരെസിന്‍െറയും പുത്രന്‍മാര്‍.
Verse 5: ബാറൂക്കിന്‍െറ പുത്രന്‍മാസെയാ. ബാറൂക്ക് കൊല്‍ഹോസെയുടെയും അവന്‍ ഹസായായുടെയും ഹസായാ അദായായുടെയും അവന്‍ യോയാറിബിന്‍െറയും യോയാറിബ് ഷീലോന്യനായ സഖറിയായുടെയും പുത്രന്‍മാരായിരുന്നു.
Verse 6: പേരെസിന്‍െറ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്‍മാര്‍ ജറുസലെ മില്‍ പാര്‍ത്തു.
Verse 7: ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്, മെഷുല്ലാമിന്‍െറ പുത്രന്‍ സല്ലു. മെഷുല്ലാം യോബെദിന്‍െറയും യോബെദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്‍െറയും ഇത്തിയേല്‍യഷായായുടെയും പുത്രന്‍മാരായിരുന്നു.
Verse 8: സല്ലുവിനോടൊപ്പം അടുത്ത ചാര്‍ച്ചക്കാരായ ഗബ്‌ബായ്, സല്ലായ് എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടു പേര്‍.
Verse 9: സിക്രിയുടെ പുത്രന്‍ ജോയേല്‍ ആണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന്‍ യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്‍.
Verse 10: പുരോഹിതന്‍മാരില്‍ യോയാറിബിന്‍െറ പുത്രന്‍യദായാ,യാക്കീന്‍,
Verse 11: ഹില്‍ക്കിയായുടെ പുത്രന്‍ സെറായാം ഹില്‍ക്കിയ മെഷുല്ലാമിന്‍െറയും, മെഷുല്ലാം സാദോക്കിന്‍െറയും, സാദോക്ക് മെറായോത്തിന്‍െറയും മെ റായോത്ത് ദേവാലയഭരണാധികാരിയായ അഹിത്തൂബിന്‍െറയും പുത്രന്‍മാരായിരുന്നു.
Verse 12: ദേവാലയത്തില്‍ ജോലി ചെയ്‌തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍.യറോഹാമിന്‍െറ പുത്രന്‍ അദായാ.യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിന്‍െറയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്‍മാരായിരുന്നു.
Verse 13: അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്‍മാര്‍ ഇരുനൂറ്റിനാല്‍പത്തിരണ്ട്. അസറേലിന്‍െറ പുത്രന്‍ അമഷെസായ്. അസറേല്‍ അഹ്‌സായിയുടെയും അഹ്‌സായി മെഷില്ലെമോത്തിന്‍െറയും മെഷില്ലെമോത്ത് ഇമ്മറിന്‍െറയും പുത്രന്‍മാരായിരുന്നു.
Verse 14: അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടുപേര്‍; അവരുടെ നേതാവ് ഹഗെദോലിന്‍െറ പുത്രന്‍ സബ്‌ദിയേലായിരുന്നു.
Verse 15: ലേവ്യരില്‍നിന്നു ഹാഷൂബിന്‍െറ പുത്രന്‍ ഷെമായാ; ഹാഷൂബ് അസ്രിക്കാമിന്‍െറയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്‍മാരായിരുന്നു.
Verse 16: ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു.
Verse 17: സ്‌തോത്രപ്രാര്‍ഥനയ്‌ക്കു നേതൃത്വം വഹിച്ചിരുന്നത് ആസാഫിന്‍െറ പുത്രനായ സബ്‌ദിയുടെ പുത്രന്‍മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന്‍ ബക്‌ബുക്കിയാ.യദുഥൂനിന്‍െറ പുത്രനായ ഗലാലിന്‍െറ പുത്രന്‍ ഷമ്മുവായുടെ പുത്രനായ അബ്‌ദാ.
Verse 18: വിശുദ്‌ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്.
Verse 19: വാതില്‍കാവല്‍ക്കാരായ അക്കൂബും തല്‍മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍.
Verse 20: ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു.
Verse 21: എന്നാല്‍, ദേവാലയ ശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്‌പായും അവരുടെ മേല്‍നോട്ടം വഹിച്ചു.
Verse 22: ബാനിയുടെ പുത്രനായ ഉസിയാണ് ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടം വഹിച്ചത്. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്‍െറ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്‍മാരായിരുന്നു.
Verse 23: ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ ഓരോ ഗണത്തിനും രാജാവു നിശ്‌ചയിച്ചുകൊടുത്തു.
Verse 24: യൂദായുടെ പുത്രനായ സേറായുടെ പുത്രന്‍ മെഷെസാബേ ലിന്‍െറ പുത്രനായ പെത്താഹിയാ ജനത്തെ സംബന്‌ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്‍െറ ഉപദേഷ്‌ടാവായിരുന്നു.
Verse 25: യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്‌അര്‍ബ, ദിബോണ്‍,യക്കാബ്‌സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍;
Verse 26: യഷുവ, മൊളാദാ, ബത്‌പെലേത്,
Verse 27: ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിന്‍െറ ഗ്രാമങ്ങള്‍;
Verse 28: സിക്‌ലാഗ്, മെക്കോനാ, അതിന്‍െറ ഗ്രാമങ്ങള്‍;
Verse 29: എന്‍റ ിമ്മോന്‍, സോറാ,യാര്‍മുത്,
Verse 30: സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിന്‍െറ വയലുകള്‍, അസേക്കാ, അതിന്‍െറ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാമുതല്‍ ഹിന്നോം താഴ്‌വരവരെ വാസമുറപ്പിച്ചു.
Verse 31: ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്‌മാഷ്, അയ്യാ, ബഥേല്‍, അതിന്‍െറ ഗ്രാമങ്ങള്‍
Verse 32: അനാത്തോത്, നോബ്, അനാനിയാ,
Verse 33: ഹാസോര്‍, റാമാ, ഗിത്തായിം,
Verse 34: ഹദീദ്, സെബോയിം, നെബല്ലാത്,
Verse 35: ലോദ്, ശില്‍പികളുടെ താഴ്‌വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു.
Verse 36: യൂദായിലെ ചില ലേവ്യഗണങ്ങള്‍ ബഞ്ചമിനോടു ചേര്‍ന്നു.