Verse 1: ഷെയാല്‍ത്തിയേലിന്‍െറ പുത്രന്‍ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതന്‍മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,
Verse 2: അമരിയാ, മല്ലൂക്, ഹത്തൂഷ്,
Verse 3: ഷെക്കാനിയാ, റഹും, മെറെമോത്ത്,
Verse 4: ഇദ്‌ദോ, ഗിന്നെത്തോയ്, അബിയാ,
Verse 5: മിയാമിന്‍, മാദിയാ, ബില്‍ഗാ,
Verse 6: ഷമായാ, യോയാറിബ്,യദായാ,
Verse 7: സല്ലു, ആമോക്, ഹില്‍ക്കിയാ,യദായാ.യഷുവയുടെ കാലത്തെ പുരോഹിതന്‍മാരുടെയും അവരുടെ സഹോദരന്‍മാരുടെയും നേതാക്കന്‍മാര്‍ ഇവരായിരുന്നു.
Verse 8: ലേവ്യര്‍:യഷുവ, ബിന്നൂയ്, കദ്‌മിയേല്‍, ഷറെബിയാ, യൂദാ എന്നിവരും സ്‌തോത്രഗീതത്തിന്‍െറ നേതൃത്വം വഹിച്ചിരുന്ന മത്താനിയായും ചാര്‍ച്ചക്കാരും.
Verse 9: അവരുടെ സഹോദരന്‍മാരായ ബക്‌ബുക്കിയായും ഉന്നോയുംഅവര്‍ക്ക് അഭിമുഖമായിനിന്നു ഗാനശുശ്രൂഷയില്‍ പങ്കുകൊണ്ടു.
Verse 10: യഷുവ യോയാക്കിമിന്‍െറയും യോയാക്കിം എലിയാഷിബിന്‍െറയും എലിയാഷിബ് യൊയാദായുടെയും
Verse 11: യൊയാദാ ജോനാഥാന്‍െറയും ജോനാഥാന്‍യദുവായുടെയും പിതാവായിരുന്നു.
Verse 12: യോയാക്കിമിന്‍െറ കാലത്തെ കുടുംബത്തലവന്‍മാരായ പുരോഹിതന്‍മാര്‍: സെറായാക്കുടുംബത്തില്‍ മെറായാ; ജറെമിയാക്കുടുംബത്തില്‍ ഹനനിയാ,
Verse 13: എസ്രാക്കുടുംബത്തില്‍ മെഷുല്ലാം, അമരിയാക്കുടുംബത്തില്‍യഹോഹനാന്‍,
Verse 14: മല്ലുക്കിക്കുടുംബത്തില്‍ ജോനാഥന്‍, ഷെബാനിയാക്കുടുംബത്തില്‍ ജോസഫ്.
Verse 15: ഹാറിംകുടുംബത്തില്‍ അദ്‌നാ, മെറായോത്‌കുടുംബത്തില്‍ ഹെല്‍ക്കായ്,
Verse 16: ഇദ്‌ദോക്കുടുംബത്തില്‍ സഖറിയാ, ഗിന്നഥോന്‍ കുടുംബത്തില്‍ മെഷുല്ലാം;
Verse 17: അബിയാക്കുടുംബത്തില്‍ സിക്രി; മിനിയാമിന്‍, മൊവാദിയാക്കുടുംബത്തില്‍ പില്‍ത്തായ്.
Verse 18: ബില്‍ഗാക്കുടുംബത്തില്‍ ഷമ്മുവാ, ഷമായാക്കുടുംബത്തില്‍യഹോനാഥാന്‍;
Verse 19: യൊയാബിക്കുടുംബത്തില്‍ മത്തെനായ്,യദായാക്കുടുംബത്തില്‍ ഉസി;
Verse 20: സല്ലായ്‌ക്കുടുംബത്തില്‍ കല്ലായ്, അമോക്‌കുടുംബത്തില്‍ ഏബെര്‍;
Verse 21: ഹില്‍ക്കിയാക്കുടുംബത്തില്‍ ഹ ഷാബിയാ;യദായാക്കുടുംബത്തില്‍ നെത്തനേല്‍.
Verse 22: എലിയാഷിബ്, യോയാദാ, യോഹ നാന്‍,യദുവാ എന്നിവരുടെ കാലത്ത് ലേവ്യരുടെയും പേര്‍ഷ്യാരാജാവായ ദാരിയൂസിന്‍െറ കാലംവരെ പുരോഹിതന്‍മാരുടെയും കുടുംബത്തലവന്‍മാരുടെയും പേരുവിവരംരേഖപ്പെടുത്തിയിരിക്കുന്നു.
Verse 23: എലിയാഷിബിന്‍െറ പുത്രന്‍ യോഹനാന്‍െറ കാലംവരെ ദിനവൃത്താന്തഗ്രന്‌ഥത്തില്‍ ലേവിക്കുടുംബത്തലവന്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Verse 24: ഹഷാബിയാ, ഷറെബിയാ, കദ്‌മിയേലിന്‍െറ പുത്രന്‍യഷുവ എന്നിവര്‍ തങ്ങള്‍ക്ക് അഭിമുഖമായി നിന്ന് സഹോദരന്‍മാരോടൊത്ത് ദൈവപുരുഷനായ ദാവീദിന്‍െറ കല്‍പനയനുസരിച്ചുള്ള സ്‌തുതിയും കൃതജ്‌ഞതയുംയാമംതോറും ദൈവത്തിന് അര്‍പ്പിച്ചു.
Verse 25: മത്താനിയാ, ബക്‌ബുക്കിയാ, ഒബാദിയാ, മെഷുല്ലാം, തല്‍മോന്‍, അക്കൂബ് എന്നിവരായിരുന്നു പടിവാതില്‍ക്കലുള്ള കലവറകളുടെ സംരക്‌ഷകരും കാവല്‍ക്കാരും.
Verse 26: ഇവര്‍ യോസദാക്കിന്‍െറ പുത്രന്‍യഷുവയുടെ പുത്രന്‍ യോയാക്കിമിന്‍െറയും, ദേശാധിപനായ നെഹെമിയായുടെയും നിയമജ്‌ഞ നും പുരോഹിതനുമായ എസ്രായുടെയും സമ കാലികരായിരുന്നു.
Verse 27: ജറുസലെംമതിലിന്‍െറ പ്രതിഷ്‌ഠാകര്‍മം കൈത്താളം, വീണ, കിന്നരം എന്നിവയോടുകൂടെ സ്‌തോത്രഗാനങ്ങള്‍ ആലപിച്ച് ആഘോഷിക്കാന്‍ എല്ലായിടങ്ങളിലുംനിന്നു ലേവ്യരെ വരുത്തി.
Verse 28: നെത്തൊഫാത്യരുടെ ഗ്രാമങ്ങളില്‍നിന്നും
Verse 29: ജറുസലെമിന്‍െറ പ്രാന്തങ്ങളില്‍നിന്നും ബത്‌ഗില്‍ഗാല്‍, ഗേ ബാ, അസ്‌മാവെത്ത് എന്നിവിടങ്ങളില്‍നിന്നും ഗായകര്‍ വന്നുചേര്‍ന്നു. അവര്‍ ജറുസലെമിനു ചുറ്റും ഗ്രാമങ്ങള്‍ നിര്‍മിച്ചു.
Verse 30: പുരോഹിതന്‍മാരും ലേവ്യരും തങ്ങളെത്തന്നെയും ജനത്തെയും കവാടങ്ങള്‍, മതില്‍ എന്നിവയെയും ശുദ്‌ധീകരിച്ചു.
Verse 31: അനന്തരം, ഞാന്‍ യൂദായിലെ പ്രഭുക്കന്‍മാരെ മതിലിന്‍െറ മുകളിലേക്കാനയിക്കുകയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ ഘോഷയാത്രനടത്തുന്നതിനു രണ്ടു വലിയ ഗായകഗണങ്ങളെ നിയോഗിക്കുകയും ചെയ്‌തു. ഒരു ഗണം മതിലിനു മുകളിലൂടെ വലത്തോട്ടു ചവറ്റുവാതില്‍വരെ പോയി.
Verse 32: അവരുടെ പിന്നാലെ ഹോഷായായും യൂദാപ്രഭുക്കളില്‍ പകുതിയും
Verse 33: അസറിയാ, എസ്രാ, മെഷുല്ലാം,
Verse 34: യൂദാ, ബഞ്ചമിന്‍, ഷമായാ, ജറെമിയാ എന്നിവരും
Verse 35: കാഹളമൂതിക്കൊണ്ടു പുരോഹിതപ്രമുഖന്‍മാരില്‍ ചിലരും നടന്നു. ജോനാഥാന്‍െറ പുത്രന്‍ സഖറിയായും - ജോനാഥാന്‍ ഷെമായായുടെയും ഷെമായാ, മത്താനിയായുടെയും മത്താനിയാ മിക്കായായുടെയും മിക്കായാ സക്കൂറിന്‍െറയും സക്കൂര്‍ ആസാഫിന്‍െറയും പുത്രന്‍മാരായിരുന്നു.
Verse 36: അവന്‍െറ സഹോദരന്‍മാരായ ഷെമായാ, അസറേല്‍, മിലാലായ്, ഗിലാലായ്, മായ്, നെത്തനേല്‍, യൂദാ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദിന്‍െറ വാദ്യോപകരണങ്ങള്‍ വഹിച്ചുകൊണ്ടു നടന്നു. നിയമജ്‌ഞനായ എസ്രാ അവരുടെ മുന്‍പില്‍ നടന്നു.
Verse 37: ഈ സംഘം ഉറവവാതില്‍ കടന്നു ദാവീദിന്‍െറ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്‍െറ കൊട്ടാരത്തിന്‍െറ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി.
Verse 38: കൃതജ്‌ഞതാസ്‌തോത്രമാലപിച്ചുകൊണ്ടു മറ്റേ സംഘം ഇടത്തു വശത്തേക്കു നീങ്ങുമ്പോള്‍, ഞാന്‍ പകുതി ജനത്തോടൊത്ത് മതിലിലൂടെ ചൂളഗോപുരം കടന്ന് വിശാലമതില്‍ വരെ അവരെ അനുഗമിച്ചു.
Verse 39: അവര്‍ എഫ്രായിംകവാടവും പ്രാചീനകവാടവും മത്‌സ്യകവാടവും ഹനാനേല്‍ഗോപുരവും ശതഗോപുരവും അജകവാടവും പിന്നിട്ട് കാവല്‍പ്പുരയ്‌ക്കടുത്തുള്ള കവാടത്തിങ്കല്‍ എത്തിനിന്നു.
Verse 40: കൃതജ്‌ഞതാസ്‌തോത്രമാലപിച്ചുകൊണ്ടിരുന്ന രണ്ടു ഗണങ്ങളും ഞാനും നേതാക്കന്‍മാരില്‍ പകുതിയും
Verse 41: കാഹളമൂതിക്കൊണ്ടു പുരോഹിതന്‍മാരായ എലിയാക്കിം, മാസെയാ, മിനായാമിന്‍, മിക്കായാ, എലിയോവേനായ്, സഖറിയാ, ഹനാനിയാ എന്നിവരും
Verse 42: പിന്നാലെ മാസെയാ, ഷമായാ, എലെയാസര്‍, ഉസി,യഹോഹനാന്‍, മല്‍ക്കിയാ, ഏലാം, ഏസര്‍ എന്നിവരും ദേവാല യത്തില്‍ എത്തി. എസ്രാഹിയായുടെ നേതൃത്വത്തില്‍ ഗായകര്‍ ഗാനമാലപിച്ചു.
Verse 43: അന്ന് അവര്‍ അനേകം ബലികളര്‍പ്പിക്കുകയും ആനന്‌ദിക്കുകയും ചെയ്‌തു. വലിയ ആഹ്ലാദത്തിന് ദൈവം അവര്‍ക്ക് ഇടനല്‍കി. സ്‌ത്രീകളും കുട്ടികളും അതില്‍ പങ്കുചേര്‍ന്നു. ജറുസലെമിന്‍െറ ആഹ്ലാദത്തിമിര്‍പ്പുകള്‍ അകലെ കേള്‍ക്കാമായിരുന്നു.
Verse 44: പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും പട്ടണങ്ങളോടു ചേര്‍ന്നുള്ള വയലുകളില്‍ നിന്നു നിയമപ്രകാരം ലഭിക്കേണ്ട സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും സംഭരിച്ച് കലവറകളില്‍ സൂക്‌ഷിക്കാന്‍ ആളുകളെ അന്നു നിയോഗിച്ചു. ദേവാലയശുശ്രൂഷകരായ പുരോഹിതന്‍മാരിലും ലേവ്യരിലും യൂദാജനം സംപ്രീതരായിരുന്നു.
Verse 45: അവര്‍ ദൈവത്തിന്‍െറ ശുശ്രൂഷയും ശുദ്‌ധീകരണശുശ്രൂഷയും അനുഷ്‌ഠിച്ചിരുന്നു. ദാവീദിന്‍െറയും പുത്രന്‍ സോളമന്‍െറയും അനുശാസനമനുസരിച്ച് ഗായകന്‍മാരും വാതില്‍ക്കാവല്‍ക്കാരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു.
Verse 46: പണ്ടു ദാവീദിന്‍െറയും ആസാഫിന്‍െറയും കാലത്ത് ഗായകന്‍മാര്‍ക്കു നേതാവുണ്ടായിരുന്നു. സ്‌തുതിയുടെയും കൃതജ്‌ഞ തയുടെയും ഗാനങ്ങള്‍ ദൈവസന്നിധിയില്‍ അവര്‍ ആലപിച്ചിരുന്നു.
Verse 47: സെറുബാബേ ലിന്‍െറയും നെഹെമിയായുടെയും കാലത്ത് ഇസ്രായേല്‍ജനം ഗായകന്‍മാര്‍ക്കും വാതില്‍കാവല്‍ക്കാര്‍ക്കും ദിവസേന വിഹിതം നല്‍കിയിരുന്നു. ലേവ്യര്‍ക്കും വിഹിതം കൊടുത്തിരുന്നു. ലേവ്യര്‍ അഹറോന്‍െറ പുത്രന്‍മാര്‍ക്കുള്ള ഓഹരി നീക്കിവയ്‌ക്കുകയുംചെയ്‌തിരുന്നു.