Verse 1: നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്‍െറ ചെകിട്ടത്തടിക്കുന്നു.
Verse 2: ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
Verse 3: അതിനാല്‍, ഈ റ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്‍െറ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
Verse 4: കര്‍ത്താവിന്‍െറ ശക്‌തിയോടെ തന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മഹത്വത്തോടെ, അവന്‍ വന്ന് തന്‍െറ ആടുകളെ മേയ്‌ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്‌ഷിതരായി വസിക്കും.
Verse 5: അവന്‍ നമ്മുടെ സമാധാനമായിരിക്കും. അസ്‌സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാല്‍കുത്തുകയും ചെയ്യുമ്പോള്‍ നാം അവനെതിരേ ഏഴ്‌ഇടയന്‍മാരെയും എട്ടു പ്രഭുക്കന്‍മാരെയും അണിനിരത്തും.
Verse 6: അസ്‌സീറിയായെ വാള്‍കൊണ്ടും നിമ്രാദ്‌ദേശത്തെ ഊരിയ ഖഡ്‌ഗം കൊണ്ടും അവര്‍ ഭരിക്കും. അസ്‌സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നമ്മെരക്‌ഷിക്കും.
Verse 7: അന്നു യാക്കോബിന്‍െറ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ അനേകം ജനതകളുടെ ഇടയില്‍ കര്‍ത്താവ് വര്‍ഷിക്കുന്നതുഷാരംപോലെയും പുല്‍ത്തലപ്പുകളിലെ മഴത്തുള്ളിപോലെയും ആയിരിക്കും. അതു മനുഷ്യര്‍ക്കുവേണ്ടി തങ്ങിനില്‍ക്കുയോ മനുഷ്യ മക്കള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയോ ചെയ്യുന്നില്ല.
Verse 8: യാക്കോബിന്‍െറ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആ ട്ടിന്‍പറ്റത്തില്‍യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്‌ഷിക്കാനാരും ഉണ്ടാവുകയില്ല.
Verse 9: പ്രതിയോഗികളുടെ മീതേ നിന്‍െറ കരം ഉയര്‍ന്നുനില്‍ക്കും. നിന്‍െറ സര്‍വ ശത്രുക്കളും വിച്‌ഛേദിക്കപ്പെടും.
Verse 10: കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നിന്‍െറ കുതിരകളെ ഞാന്‍ സംഹരിക്കും; നിന്‍െറ രഥങ്ങള്‍ നശിപ്പിക്കും.
Verse 11: നിന്‍െറ ദേശത്തെനഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും; നിന്‍െറ ശക്‌തിദുര്‍ഗങ്ങള്‍ ഞാന്‍ തകര്‍ക്കും.
Verse 12: ആഭിചാരവൃത്തികളെല്ലാം നിന്നില്‍നിന്നു ഞാന്‍ നീക്കംചെയ്യും. നിനക്ക് ഇനിമേലില്‍ പ്രശ്‌നം വയ്‌ക്കുന്നവരുണ്ടാവുകയില്ല.
Verse 13: നിന്‍െറ വിഗ്രഹങ്ങളും സ്‌തംഭങ്ങളും ഞാന്‍ എടുത്തുകളയും. നിന്‍െറ തന്നെ കരവേലകള്‍ക്കു മുന്‍പില്‍ ഇനിമേല്‍ നീ പ്രണമിക്കുകയില്ല.
Verse 14: നിന്‍െറ അഷേരാപ്രതിഷ്‌ഠകളെ ഞാന്‍ നിര്‍മൂലനം ചെയ്യും. നിന്‍െറ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും.
Verse 15: എന്നെ അനുസരിക്കാത്ത ജനതകളോടു ഞാന്‍ ക്രോധത്തോടെ പ്രതികാരം ചെയ്യും.