Verse 1: ലബനോനേ, നിന്‍െറ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്‍െറ ദേവദാരുക്കളെ വിഴുങ്ങട്ടെ.
Verse 2: സരളവൃക്‌ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്‌ട വൃക്‌ഷങ്ങള്‍ നശിച്ചു. ബാഷാനിലെ കരുവേലകമേ, വിലപിക്കുക. നിബിഡവനങ്ങള്‍ വെട്ടിവീഴ്‌ത്തിയിരിക്കുന്നു.
Verse 3: ഇതാ, ഇടയന്‍മാര്‍ നിലവിളിക്കുന്നു; അവരുടെ മഹത്വം അപഹരിക്കപ്പെട്ടു. ഇതാ, സിംഹങ്ങള്‍ ഗര്‍ജിക്കുന്നു; ജോര്‍ദാന്‍ വനം ശൂന്യമായിരിക്കുന്നു.
Verse 4: എന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: കൊലയ്‌ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക.
Verse 5: വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു, അവര്‍ ശിക്‌ഷിക്കപ്പെടുന്നില്ല. അവയെ വില്‍ക്കുന്നവര്‍ പറയുന്നു, കര്‍ത്താവ് വാഴ്‌ത്തപ്പെടട്ടെ, ഞാന്‍ ധനികനായി. സ്വന്തം ഇടയന്‍മാര്‍ക്കുപോലും അവയോടു കരുണയില്ല.
Verse 6: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേല്‍ ഇനി എനിക്കു കരുണ തോന്നുകയില്ല. ഞാന്‍ അവരെ ഓരോരുത്തരെയും താന്താങ്ങളുടെ ഇടയന്‍െറയും രാജാവിന്‍െറയും പിടിയില്‍ അകപ്പെടാന്‍ ഇടയാക്കും. അവര്‍ ഭൂമിയെ ഞെരിക്കും. അവരുടെ കൈയില്‍നിന്നു ഞാന്‍ ആരെയും രക്‌ഷിക്കുകയില്ല.
Verse 7: ഞാന്‍ ആടു വ്യാപാരികള്‍ക്കുവേണ്ടി കൊലയ്‌ക്കു വിധിക്കപ്പെട്ടിരുന്ന ആടുകളുടെ ഇടയനായി. ഞാന്‍ രണ്ടു വടി എടുത്തു. ഒന്നിനു കൃപയെന്നും രണ്ടാമത്തേതിന് ഐക്യം എന്നുംപേരിട്ടു. ഞാന്‍ ആടുകളെ മേയിച്ചു.
Verse 8: ഒരു മാസത്തിനുള്ളില്‍ ഞാന്‍ മൂന്ന് ഇടയന്‍മാരെ ഓടിച്ചു. ഞാന്‍ അവയെക്കൊണ്ടു മടത്തു. അവയ്‌ക്ക് എന്നോടും വെറുപ്പായി.
Verse 9: ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയനായിരിക്കുകയില്ല. മരിക്കാനുള്ളതു മരിക്കട്ടെ; നശിക്കാനുള്ളതു നശിക്കട്ടെ. ശേഷിക്കുന്നവ പരസ്‌പരം വിഴുങ്ങട്ടെ.
Verse 10: ഞാന്‍ കൃപ എന്ന വടി എടുത്തൊടിച്ചു. അങ്ങനെ സകല ജനതകളുമായി ചെയ്‌ത എന്‍െറ ഉടമ്പടി ഞാന്‍ അസാധുവാക്കി.
Verse 11: അന്നുതന്നെ അത് അസാധുവായി. എന്നെ ശ്രദ്‌ധിച്ചുകൊണ്ടിരുന്ന ആടുവ്യാപാരികള്‍ ഇത് കര്‍ത്താവിന്‍െറ വചനമാണെന്ന് അറിഞ്ഞു.
Verse 12: ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ക്കുയുക്‌തമെന്നു തോന്നുന്നെങ്കില്‍ കൂലിതരുക. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ സൂക്‌ഷിച്ചുകൊള്ളുക. അവര്‍ എന്‍െറ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.
Verse 13: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: അത് ഭണ്‍ഡാരത്തില്‍ നിക്‌ഷേപിക്കുക - അവര്‍ എനിക്കു മതി ച്ചനല്ല വില! ഞാന്‍ ആ മുപ്പതുഷെക്കല്‍ വെള്ളി കര്‍ത്താവിന്‍െറ ആലയത്തിലെ ഭണ്‍ഡാരത്തില്‍ ഇട്ടു.
Verse 14: പിന്നെ, ഞാന്‍ ഐക്യം എന്ന വടി ഒടിച്ചു; ഞാന്‍ ഇസ്രായേലും യൂദായും തമ്മിലുള്ള സാഹോദര്യം അവസാനിപ്പിച്ചു.
Verse 15: കര്‍ത്താവ് എന്നോട് കല്‍പിച്ചു: നീ ഇനി നീചനായ ഒരു ഇടയന്‍െറ വേഷം എടുക്കുക.
Verse 16: ഞാന്‍ ദേശത്തേക്ക് ഒരു ഇടയനെ അയയ്‌ക്കും. അവന്‍ നശിക്കുന്നവയെരക്‌ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു.
Verse 17: ആട്ടിന്‍കൂട്ടത്തെ ഉപേക്‌ഷിച്ചു കളയുന്ന എന്‍െറ നീചനായ ഇടയനു ദുരിതം! വാള്‍ അവന്‍െറ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവന്‍െറ കൈ പൂര്‍ണമായും ശോഷിച്ചു പോകട്ടെ. അവന്‍െറ വലത്തുകണ്ണ് തീര്‍ത്തും അന്‌ധമാകട്ടെ.