Verse 1: ഞാന്‍ വീണ്ടും കണ്ണുയര്‍ത്തി നോക്കി, അതാ, രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍നിന്ന് നാലു രഥങ്ങള്‍ വരുന്നു. പര്‍വതങ്ങള്‍ പിച്ചളകൊണ്ടുള്ളതായിരുന്നു.
Verse 2: ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകള്‍, രണ്ടാമത്തേ തിനു കറുത്തത്,
Verse 3: മൂന്നാമത്തേതിനു വെളുത്ത കുതിരകള്‍, നാലാമത്തേതിനു പുള്ളിക്കുതിരകള്‍.
Verse 4: പ്രഭോ, എന്താണിത്? എന്നോടു സംസാരി ച്ചദൂതനോടു ഞാന്‍ ചോദിച്ചു.
Verse 5: അവന്‍ പറഞ്ഞു: ഭൂമി മുഴുവന്‍െറയും നാഥന്‍െറ മുന്‍പില്‍നിന്നു വരുന്ന ഇവര്‍ ആകാശത്തിന്‍െറ നാലു വായുക്കളിലേക്കു പോകുന്നു.
Verse 6: കറുത്ത കുതിരകളെ പൂട്ടിയരഥം വടക്കുള്ള ദേശത്തേക്കും വെള്ളക്കുതിരകളെ പൂട്ടിയരഥം പടിഞ്ഞാറോട്ടും പുള്ളിക്കുതിര കളെ പൂട്ടിയരഥം തെക്കോട്ടും പുറപ്പെട്ടു.
Verse 7: കുതിരകള്‍ ഭൂമിയില്‍ ചുറ്റി സഞ്ചരിക്കാനുള്ള അക്‌ഷമയോടെ പുറത്തുവന്നു. നിങ്ങള്‍ പോയി ഭൂമി മുഴുവന്‍ ചുറ്റി സഞ്ചരിക്കുവിന്‍ എന്ന് അവന്‍ കല്‍പിച്ചു. അവ അങ്ങനെ ചെയ്‌തു.
Verse 8: അവന്‍ എന്നോടു വിളിച്ചു പറഞ്ഞു: വടക്കേ ദേശത്തേക്കു പോയവ അവിടെ എന്‍െറ കോപം ശമിപ്പിച്ചു
Verse 9: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു:
Verse 10: ബാബിലോണില്‍നിന്നു വന്ന പ്രവാസികളില്‍ ഹെല്‍ദായ്, തോബിയാ, എദായ എന്നിവരെ കൂട്ടി സെഫാനിയായുടെ പുത്രനായ ജോസിയായുടെ വീട്ടിലേക്കു നീ ഇന്നുതന്നെ പോവുക.
Verse 11: അവരില്‍നിന്നു വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കിയഹോസദാക്കിന്‍െറ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയുടെ ശിരസ്‌സില്‍ വയ്‌ക്കുക.
Verse 12: അവനോടു പറയുക.സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ശാഖ എന്ന നാമം വഹിക്കുന്നവന്‍. അവന്‍ തന്‍െറ സ്‌ഥാനത്തു വളരുകയും കര്‍ത്താ വിന്‍െറ ആലയം പണിയുകയും ചെയ്യും.
Verse 13: അവനായിരിക്കും കര്‍ത്താവിന്‍െറ ആലയം പണിയുന്നത്. അവന്‍ രാജകീയ പ്രതാപത്തോടെ സിംഹാസനത്തില്‍ വാഴും. അവന്‍െറ വലത്തുഭാഗത്ത് ഒരു പുരോഹിതനും ഉപവിഷ്‌ടനാകും. അവര്‍ക്കിടയില്‍ പൂര്‍ണ സമാധാനം പുലരും.
Verse 14: ഹെല്‍ദായ്, തോബിയാ,യദായ, സെഫാനിയായുടെ പുത്രന്‍ ജോസിയാ എന്നിവരെ അനുസ്‌മരിപ്പിക്കാന്‍ ആ കിരീടം കര്‍ത്താവിന്‍െറ ആലയത്തില്‍ സ്‌ഥിതിചെയ്യും.
Verse 15: വിദൂരത്തുനിന്ന് ആളുകള്‍ വന്ന് കര്‍ത്താവിന്‍െറ ആലയത്തിന്‍െറ പണിയില്‍ സഹായിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അങ്ങനെ നിങ്ങള്‍ അറിയും. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ കല്‍പന നിങ്ങള്‍ ശ്രദ്‌ധാപൂര്‍വം അനുസരിച്ചാല്‍ ഇതു സംഭവിക്കും.