Verse 1: അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്‍െറ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്‍െറ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ.
Verse 2: ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്‌ധഗ്രന്‌ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ:
Verse 3: കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്‍െറ ജീവനെയും തേടുന്നു.
Verse 4: എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്‍െറ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്.
Verse 5: അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്.
Verse 6: അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.
Verse 7: അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
Verse 8: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ദൈവം അവര്‍ക്കു നിദ്രാലസമായ ആത്‌മാവും കാഴ്‌ചയില്ലാത്ത കണ്ണുകളും കേള്‍വിയില്ലാത്ത ചെവികളുമാണ് ഇന്നേവരെ നല്‍കിയത്.
Verse 9: അതുപോലെതന്നെ, ദാവീദ് പറയുന്നു: അവരുടെ വിരുന്ന് അവര്‍ക്കുകെണിയും കുരുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ!
Verse 10: അവരുടെ കണ്ണുകള്‍ കാഴ്‌ചനശിച്ച് ഇരുണ്ടുപോകട്ടെ! അവരുടെ നട്ടെല്ല് എപ്പോഴും വളഞ്ഞിരിക്കട്ടെ!
Verse 11: ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതീയര്‍ക്കു രക്‌ഷ ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി.
Verse 12: അവരുടെ പാപം ലോകത്തിന്‍െറ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!
Verse 13: വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്‌ക്ക് എന്‍െറ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു.
Verse 14: അതുവഴി എന്‍െറ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്‌ഷിക്കാനും എനിക്ക് ഇടയാകുമല്ലോ.
Verse 15: എന്തുകൊണ്ടെന്നാല്‍, അവരുടെ തിര സ്‌കാരം ലോകത്തിന്‍െറ അനുരഞ്‌ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
Verse 16: ധാന്യമാവില്‍നിന്ന് ആദ്യഫലമായി സമര്‍പ്പിക്കപ്പെട്ടതു പരിശുദ്‌ധമെങ്കില്‍ അതുമുഴുവന്‍ പരിശുദ്‌ധമാണ്. വേരു പരിശുദ്‌ധമെങ്കില്‍ ശാഖകളും അങ്ങനെതന്നെ.
Verse 17: ഒലിവുമരത്തിന്‍െറ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്‍െറ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേ രില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍
Verse 18: നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക.
Verse 19: എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം.
Verse 20: അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക.
Verse 21: എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്‌ഷിണ്യം കാണിക്കാത്തനിലയ്‌ക്ക് നിന്നോടും കാണിക്കുകയില്ല.
Verse 22: അതുകൊണ്ട് ദൈവത്തിന്‍െറ കാരുണ്യവും കാഠിന്യവും നിന്‍െറ ശ്രദ്‌ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്‍െറ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.
Verse 23: തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്‌ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും.
Verse 24: വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്‌ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്‌തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്‌തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്‌തം.
Verse 25: സഹോദരരേ, ജ്‌ഞാനികളാണെന്ന് അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.
Verse 26: അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്‌ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും.
Verse 27: ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്‍െറ ഉടമ്പടിയായിരിക്കും.
Verse 28: സുവിശേഷം സംബന്‌ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്‍െറ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്‌ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്.
Verse 29: എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
Verse 30: ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.
Verse 31: അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭി ച്ചകൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.
Verse 32: എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
Verse 33: ഹാ! ദൈവത്തിന്‍െറ സമ്പത്തിന്‍െറയും ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!
Verse 34: എന്തെന്നാല്‍, ദൈവത്തിന്‍െറ മനസ്‌സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്‌ടാവായതാര്?
Verse 35: തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്?
Verse 36: എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്, അവിടു ന്നുവഴി, അവിടുന്നിലേക്ക്. അവിടുത്തേ ക്ക് എന്നേക്കും മഹത്വമുണ്‍ായിരിക്കട്ടെ. ആമേന്‍.