Verse 1: ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്‌ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു.
Verse 2: ഇനിയും അവകാശം ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു.
Verse 3: അതിനാല്‍, ജോഷ്വ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ എത്രനാള്‍ നിങ്ങള്‍ അലസരായിരിക്കും?
Verse 4: ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍. ഞാന്‍ അവരെ ആ ദേശത്തേക്ക് അയയ്‌ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്‌ദേശിക്കുന്ന ഭാഗത്തിന്‍െറ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു വരട്ടെ.
Verse 5: അവര്‍ അത് ഏഴു ഭാഗങ്ങളായി തിരിക്കണം. യൂദാ തെക്കുഭാഗത്തുള്ള തന്‍െറ ദേശത്ത് താമസം തുടരട്ടെ; ജോസഫിന്‍െറ കുടുംബം വടക്കുഭാഗത്തുള്ള തങ്ങളുടെ സ്‌ഥലത്തും.
Verse 6: നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍. ഞാന്‍ നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നറുക്കിട്ട് അതു നിങ്ങള്‍ക്കു നല്‍കാം.
Verse 7: ലേവ്യര്‍ക്ക് നിങ്ങളുടെയിടയില്‍ ഓഹരിയുണ്ടായിരിക്കുകയില്ല. കര്‍ത്താവിന്‍െറ പൗരോഹിത്യമാണ് അവരുടെ ഓഹരി. ജോര്‍ദാനു കിഴക്കു ഗാദിനും, റൂബനും, മനാസ്‌സെയുടെ അര്‍ധ ഗോത്രത്തിനും തങ്ങളുടെ അവകാശം ലഭിച്ചിട്ടുണ്ട്. ഇതു കര്‍ത്താവിന്‍െറ ദാസനായ മോശ അവര്‍ക്കു നല്‍കിയതാണ്. അവര്‍യാത്ര പുറപ്പെട്ടു.
Verse 8: ദേശത്തു ചുറ്റിസഞ്ചരിച്ച് വിവരം ശേഖരിച്ച് മടങ്ങി വരുവിന്‍. ഇവിടെ ഷീലോയില്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നറുക്കിടാം എന്ന് ജോഷ്വ പറഞ്ഞു.
Verse 9: അവര്‍ പോയി ചുറ്റിസഞ്ചരിച്ച് ദേശത്തെ ഏഴായി തിരിച്ച് പട്ടണങ്ങളടക്കം വിവരം രേഖപ്പെടുത്തി. അവര്‍ ഷീലോയില്‍ ജോഷ്വയുടെ അടുത്തു പാളയത്തില്‍ മടങ്ങിയെത്തി.
Verse 10: അപ്പോള്‍ജോഷ്വ അവര്‍ക്കുവേണ്ടി ഷീലോയില്‍ കര്‍ത്താവിന്‍െറ മുന്‍പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ ജനത്തിന് ആ ദേശംഗോത്രമനുസരിച്ച് വിഭജിച്ചുകൊടുത്തു.
Verse 11: ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു. യൂദാഗോത്രത്തിന്‍െറയും ജോസഫ് ഗോത്രത്തിന്‍െറയും മധ്യേ കിടക്കുന്ന പ്രദേശമാണ് അവര്‍ക്കു ലഭിച്ചത്.
Verse 12: അവരുടെ വടക്കേ അതിര്‍ത്തി ജോര്‍ദാനില്‍ തുടങ്ങി ജറീക്കോയുടെ പാര്‍ശ്വംവരെ ചെന്ന്, മലമ്പ്രദേശങ്ങളിലൂടെ പടിഞ്ഞാറോട്ടു കടന്ന്, ബേത്‌ആവന്‍മരുഭൂമിയില്‍ എത്തുന്നു.
Verse 13: അവിടെ നിന്നു ലൂസിന്‍െറ - ബഥേലിന്‍െറ - തെക്കുഭാഗത്തുകൂടെ കടന്നു താഴോട്ടു ബേത്ത്‌ഹോറോണിന്‍െറ തെക്കു കിടക്കുന്ന മലയിലൂടെ അത്താറോത്ത് ആദാറിലേക്ക് ഇറങ്ങുന്നു.
Verse 14: വീണ്ടും അതു പടിഞ്ഞാറു ഭാഗത്തു തിരിഞ്ഞു തെക്കോട്ടുപോയി, ബേത്‌ഹോറോമിനെതിരേ കിടക്കുന്ന മലയില്‍നിന്നു യൂദാഗോത്രത്തിന്‍െറ പട്ടണമായ കിരിയാത്‌ബാലില്‍ - കിരിയാത്‌യെയാറിമില്‍ - വന്നു നില്‍ക്കുന്നു. അവരുടെ പടിഞ്ഞാറേഅതിര്‍ത്തിയാണിത്.
Verse 15: തെക്കുഭാഗം കിരിയാത്‌യെയാറിമിന്‍െറ പ്രാന്തങ്ങളില്‍ ആരംഭിക്കുന്നു. അവിടെനിന്ന് അത് എഫ്രാണില്‍ നെഫ്‌തോവനീരുറവ വരെ ചെല്ലുന്നു.
Verse 16: അനന്തരം, അത് താഴോട്ട് റഫായിം താഴ്‌വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോമിന്‍െറ മകന്‍െറ താഴ്‌വരയ്‌ക്കു അഭിമുഖമായി നില്‍ക്കുന്ന പര്‍വതത്തിന്‍െറ അതിര്‍ത്തിവരെയും എത്തുന്നു. വീണ്ടും ഹിന്നോംതാഴ്‌വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിന്‍െറ തെക്കു ഭാഗത്തുകൂടെ താഴെ എന്‍റോഗെലില്‍ എത്തുന്നു.
Verse 17: പിന്നീടതു വടക്കോട്ടു തിരിഞ്ഞു എന്‍ഷമെഷില്‍ ചെന്ന് അദുമ്മിം കയറ്റത്തിനെതിരേ കിടക്കുന്ന ഗലിലോത്തിലെത്തി, താഴേക്കിറങ്ങി റൂബന്‍െറ മകനായ ബോഹന്‍െറ ശിലവരെ എത്തുന്നു.
Verse 18: വീണ്ടും ബത്‌അരാബായ്‌ക്കു വടക്കോട്ടു കടന്നു താഴേക്കിറങ്ങി അരാബായിലെത്തുന്നു.
Verse 19: ബത്‌ഹോഗ്‌ലായുടെ വടക്കു ഭാഗത്തുകൂടി ജോര്‍ദാന്‍െറ തെക്കേ അറ്റത്തുള്ള ഉപ്പുകടലിന്‍െറ വടക്കേ അറ്റത്തു കിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു. ഇതാണ് തെക്കേ അതിര്‍ത്തി.
Verse 20: കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ ആണ്. ബഞ്ചമിന്‍ഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭി ച്ചഅവകാശത്തിന്‍െറ അതിര്‍ത്തികളാണിവ.
Verse 21: കുടംബക്രമമനുസരിച്ച് ബഞ്ചമിന്‍ ഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്: ജറീക്കോ, ബത്‌ഹോഗ്‌ല, എമെക്ക്‌കെസീസ്,
Verse 22: ബത്‌അരാബാ, സെമറായിം, ബഥേല്‍,
Verse 23: ആറാവിം, പാരാ, ഓഫ്‌റാ,
Verse 24: കേഫാര്‍അമ്മോനി, ഓഫ്‌നി, ഗേബാ എന്നീ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും,
Verse 25: ഗിബെയോന്‍, റാമാ, ബേരോത്,
Verse 26: മിസ്‌പെ, കെഫീരാ, മോസ,
Verse 27: റക്കെം, ഇര്‍പ്പേല്‍, തരാല,
Verse 28: സേലാ, ഹായെലെഫ്, ജബൂസ് വ ജറുസലെം വേഗിബെയാ, കിരിയാത്‌യെയാറിം എന്നീ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ബഞ്ചമിന്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് ലഭി ച്ചഓഹരിയാണിത്.