Verse 1: കാനാന്‍ദേശത്ത് ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്‍െറയും നൂനിന്‍െറ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു.
Verse 2: അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു താമസിക്കാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്കു മേച്ചില്‍സ്‌ഥലങ്ങളും തരണമെന്ന് കര്‍ത്താവുമോശവഴി അരുളിച്ചെയ്‌തിട്ടുണ്ട്.
Verse 3: കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് ഇസ്രായേല്‍ തങ്ങളുടെ അവകാശങ്ങളില്‍ നിന്നു താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചില്‍സ്‌ഥലങ്ങളും ലേവ്യര്‍ക്കു കൊടുത്തു.
Verse 4: കൊഹാത്തു കുടുംബങ്ങള്‍ക്കുവേണ്ടി നറുക്കിട്ടു. അതനുസരിച്ച് പുരോഹിതനായ അഹറോന്‍െറ സന്തതികള്‍ക്ക് യൂദായുടെയും ബഞ്ചമിന്‍െറയും ശിമയോന്‍െറയും ഗോത്രങ്ങളില്‍നിന്ന് പതിമ്മൂന്നു നഗരങ്ങള്‍ ലഭിച്ചു.
Verse 5: ശേഷിച്ചകൊഹാത്യര്‍ക്ക് എഫ്രായിമിന്‍െറ ഗോത്രത്തില്‍നിന്നും മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നും പത്തു പട്ടണങ്ങള്‍ നറുക്ക നുസരിച്ചു ലഭിച്ചു.
Verse 6: ഗര്‍ഷോന്‍ കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്‌താലി എന്നീഗോത്രങ്ങളില്‍ നിന്നും ബാഷാനില്‍ മനാസ് സെയുടെ അര്‍ധഗോത്രത്തില്‍നിന്നും പതിമ്മൂന്നു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു.
Verse 7: മെറാറികുടുംബങ്ങള്‍ക്ക് റൂബന്‍െറയും ഗാദിന്‍െറയും സെബുലൂണിന്‍െറയും ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ ലഭിച്ചു.
Verse 8: കര്‍ത്താവ് മോശവഴി കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും നറുക്കിട്ട്‌ലേവ്യര്‍ക്ക് കൊടുത്തു.
Verse 9: യൂദായുടെയും ശിമയോന്‍െറയും ഗോത്രങ്ങളില്‍ നിന്നു താഴെപ്പറയുന്ന പട്ടണങ്ങള്‍ അവര്‍ക്കു കൊടുത്തു.
Verse 10: അവ ലേവ്യഗോത്രത്തില്‍പ്പട്ട കൊഹാത്തുകുടുംബങ്ങളിലൊന്നായ അഹറോന്‍െറ സന്തതികള്‍ക്കാണ് കിട്ടിയത്. അവര്‍ക്കാണ് ആദ്യത്തെനറുക്കു വീണത്.
Verse 11: അവര്‍ക്കു യൂദായുടെ മലമ്പ്രദേശത്തുള്ള കിരിയാത്ത്‌അര്‍ബാ - ഹെബ്രാണ്‍ - ചുറ്റുമുള്ള മേച്ചില്‍സ്‌ഥലങ്ങളോടുകൂടി ലഭിച്ചു. അര്‍ബാ അനാക്കിന്‍െറ പിതാവാണ്.
Verse 12: എന്നാല്‍, പട്ടണത്തിലെ വയലുകളും അതിന്‍െറ ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് അവകാശമായി കൊടുത്തത്.
Verse 13: പുരോഹിതനായ അഹറോന്‍െറ സന്തതികള്‍ക്കു കൊടുത്ത സ്‌ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്: അഭയനഗരമായ ഹെബ്രാ ണ്‍, ലിബ്‌നാ,
Verse 14: യത്തീര്‍, എഷംതെമോവ,
Verse 15: ഹോലോണ്‍, ദബീര്‍,
Verse 16: ആയീന്‍, യൂത്ത, ബത്‌ഷമെഷ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും. അങ്ങനെ ആ രണ്ടു ഗോത്രങ്ങളില്‍ നിന്ന് ഒന്‍പതു പട്ടണങ്ങള്‍.
Verse 17: കൂടാതെ, ബഞ്ചമിന്‍ ഗോത്രത്തില്‍നിന്നു ഗിബെയോന്‍, ഗേബ,
Verse 18: അനാത്തോത്ത്, അല്‍മോന്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും.
Verse 19: പുരോഹിതനായ അഹറോന്‍െറ സന്തതികളുടെ അവകാശം, അങ്ങനെ, പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളുമായിരുന്നു.
Verse 20: ലേവിഗോത്രജരായ ഇതര കൊഹാത്തു കുടുംബങ്ങള്‍ക്ക് എഫ്രായിംഗോത്രത്തില്‍ നിന്നാണ് പട്ടണങ്ങള്‍ നല്‍കിയത്.
Verse 21: അവര്‍ക്കു ലഭി ച്ചസ്‌ഥലങ്ങള്‍ ഇവയാണ്: എഫ്രായിമിന്‍െറ മലമ്പ്രദേശത്തുള്ള അഭയ നഗരമായ ഷെക്കെം, ഗേസര്‍,
Verse 22: കിബ്‌സായിം, ബത്‌ഹോറോണ്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്‌ഥലങ്ങളും.
Verse 23: ദാന്‍ഗോത്രത്തില്‍നിന്ന് എല്‍തെക്കേ, ഗിബ്‌ബേഥോന്‍,
Verse 24: അയ്യാലോന്‍, ഗത്ത് റിമ്മോ ണ്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും,
Verse 25: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു താനാക്, ഗത്ത്‌റിമ്മോണ്‍ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്‌ഥലങ്ങളും -
Verse 26: അങ്ങനെ ശേഷി ച്ചകൊഹാത്തു കുടുംബങ്ങള്‍ക്ക് പത്തു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Verse 27: ലേവിഗോത്രത്തില്‍പ്പെട്ട ഗര്‍ഷോന്‍കുടുംബങ്ങള്‍ക്കു മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ബാഷാനിലുള്ള അഭയനഗ രമായ ഗോലാന്‍, ബേഷ്‌തെര എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Verse 28: ഇസാക്കര്‍ഗോത്രത്തില്‍നിന്നു കിഷിയോന്‍, ദബേറാത്ത്,
Verse 29: യാര്‍മുത്, എന്‍ഗന്നിം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Verse 30: ആഷേര്‍ ഗോത്രത്തില്‍നിന്നു മിഷാല്‍, അബ്‌ദോന്‍,
Verse 31: ഹെല്‌ക്കത്, റഹോബ് എന്നീ നാലുപട്ടണങ്ങളും അവയുടെ മേച്ചില്‍ സ്‌ഥലങ്ങളും ലഭിച്ചു.
Verse 32: നഫ്‌താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലുള്ള അഭയനഗരമായ കേദേഷ്, ഹമ്മോത്ത്‌ദോര്‍, കര്‍ത്താന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Verse 33: അങ്ങനെ ഗര്‍ഷോന്‍കുടുംബങ്ങള്‍ക്ക് ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്‌ഥലങ്ങളുമുണ്ടായിരുന്നു.
Verse 34: ലേവ്യരില്‍ ശേഷി ച്ചമെറാറികുടുംബങ്ങള്‍ക്ക് സെബുലൂണ്‍ ഗോത്രത്തില്‍നിന്നു യൊക്‌നെയാം, കര്‍ത്താ,
Verse 35: ദിംന, നഹലാല്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും നല്‍കി.
Verse 36: റൂബന്‍ഗോത്രത്തില്‍നിന്നു ബേസെര്‍, യാഹാസ്,
Verse 37: കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും നല്‍കി.
Verse 38: ഗാദ്‌ഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗിലയാദിലെ റാമോത്ത്, മഹനായിം,
Verse 39: ഹെഷ്‌ബോണ്‍, യാസെര്‍ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും നല്‍കി.
Verse 40: അങ്ങനെ, ശേഷി ച്ചലേവിഗോത്രജരായ മെറാറികുടുംബങ്ങള്‍ക്ക് ആകെ പന്ത്രണ്ടു പട്ടണങ്ങളാണ് ലഭിച്ചത്.
Verse 41: ഇസ്രായേല്‍ജനത്തിന്‍െറ അവകാശഭൂമിയില്‍ ലേവ്യര്‍ക്കു നാല്‍പത്തിയെട്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളുമാണുണ്ടായിരുന്നത്.
Verse 42: ഓരോ പട്ടണത്തിനു ചുറ്റും മേച്ചില്‍സ്‌ഥലവുമുണ്ടായിരുന്നു.
Verse 43: ഇസ്രായേലിനു നല്‍കുമെന്ന് പിതാക്കന്‍മാരോട് കര്‍ത്താവ് വാഗ്‌ദാനംചെയ്‌ത ദേശം അങ്ങനെ അവര്‍ക്കു നല്‍കി. അവര്‍ അതു കൈവശമാക്കി, അവിടെ വാസമുറപ്പിച്ചു.
Verse 44: കര്‍ത്താവ് അവരുടെ പിതാക്കന്‍മാരോടു വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ എല്ലാ അതിര്‍ത്തികളിലും അവര്‍ക്കു സ്വസ്‌ഥത നല്‍കി. ശത്രുക്കളില്‍ ആര്‍ക്കും അവരെ എതിര്‍ക്കാന്‍ സാധിച്ചില്ല. കാരണം, എല്ലാ ശത്രുക്കളെയും കര്‍ത്താവ് അവരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുത്തു.
Verse 45: ഇസ്രായേല്‍ ഭവനത്തോട് കര്‍ത്താവു ചെയ്‌ത വാഗ്‌ദാനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം നിറവേറി.