Verse 1: ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്‌തില്ല.
Verse 2: കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്‌തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്‍െറ രാജാവിനോടുംയുദ്‌ധവീരന്‍മാരോടും കൂടെ നിന്‍െറ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.
Verse 3: നിങ്ങളുടെ യോദ്‌ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.
Verse 4: ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്‌ദാനപേടകത്തിന്‍െറ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം.
Verse 5: അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്‍െറ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക.
Verse 6: നൂനിന്‍െറ മകനായ ജോഷ്വ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: വാഗ്‌ദാനപേടകമെടുക്കുക. ഏഴു പുരോഹിതന്‍മാര്‍ കര്‍ത്താവിന്‍െറ പേടകത്തിന്‍െറ മുന്‍പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നില്‍ക്കട്ടെ.
Verse 7: അവന്‍ ജനത്തോടു പറഞ്ഞു: മുന്നോട്ടു പോകുവിന്‍; പട്ടണത്തിനുചുറ്റും നടക്കുവിന്‍; ആയുധധാരികള്‍ കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പില്‍ നടക്കട്ടെ.
Verse 8: ജോഷ്വ കല്‍പിച്ചതുപോലെ ഏഴു പുരോഹിതന്‍മാര്‍, ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് കര്‍ത്താവിന്‍െറ മുന്‍പില്‍ നടന്നു. കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
Verse 9: ആയുധധാരികള്‍ കാഹളം മുഴക്കുന്ന പുരോഹിതരുടെ മുന്‍പിലും ബാക്കിയുള്ളവര്‍ വാഗ്‌ദാനപേടകത്തിന്‍െറ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.
Verse 10: കല്‍പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്‌ദിക്കുകയോ അരുതെന്നും കല്‍പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വ ജനത്തോടു പറഞ്ഞു.
Verse 11: അങ്ങനെ കര്‍ത്താവിന്‍െറ പേടകം പട്ടണത്തിന് ഒരു പ്രാവശ്യം പ്രദക്‌ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രി കഴിച്ചു.
Verse 12: പിറ്റേദിവസം അതിരാവിലെ ജോഷ്വ ഉണര്‍ന്നു; പുരോഹിതന്‍മാര്‍ കര്‍ത്താവിന്‍െറ പേടകം എടുത്തു.
Verse 13: ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്‌ദാന പേടകത്തിന്‍െറ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.
Verse 14: രണ്ടാംദിവസ വും അവര്‍ പട്ടണത്തിനു പ്രദക്‌ഷിണം വയ്‌ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്‌തു. ആറു ദിവസം ഇങ്ങനെ ചെയ്‌തു.
Verse 15: ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന് ആദ്യത്തേതു പോലെ ഏഴു പ്രാവശ്യം അവര്‍ പ്രദക്‌ഷിണംവച്ചു. അന്നുമാത്രമേ ഏഴു പ്രാവശ്യം പ്രദക്‌ഷിണം വച്ചുള്ളു.
Verse 16: ഏഴാം പ്രാവശ്യം പുരോഹിതന്‍മാര്‍ കാഹളം മുഴക്കിയപ്പോള്‍ ജോഷ്വ ജനത്തോടു പറഞ്ഞു: അട്ട ഹസിക്കുവിന്‍. ഈ പട്ടണം കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു.
Verse 17: പട്ടണവും അതിലുള്ള സമസ്‌തവും കര്‍ത്താവിനു കാഴ്‌ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്‍മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ള വരും ജീവനോടെ ഇരിക്കട്ടെ.
Verse 18: നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്; അങ്ങനെ ചെയ്‌താല്‍ ഇസ്രായേല്‍ പാളയത്തിനു നാശവും അനര്‍ഥവും സംഭവിക്കും.
Verse 19: എന്നാല്‍, വെള്ളിയും സ്വര്‍ണ വും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മിത മായ പാത്രങ്ങള്‍ കര്‍ത്താവിനു വിശുദ്‌ധമാണ്; അവ കര്‍ത്താവിന്‍െറ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിക്കണം.
Verse 20: കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയുംചെയ്‌തു. അവര്‍ ഇരച്ചു കയറി പട്ടണം പിടി ച്ചെടുത്തു.
Verse 21: അതിലുള്ള സമസ്‌തവും അവര്‍ നിശ്‌ശേഷം നശിപ്പിച്ചു. പുരുഷന്‍മാരെയും സ്‌ത്രീകളെയും കുട്ടികളെയും വൃദ്‌ധന്‍മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി.
Verse 22: ദേശനിരീക്‌ഷണത്തിനു പോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളോടു സത്യം ചെയ്‌തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരുവിന്‍.
Verse 23: ആയുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്‌ധുജനങ്ങളെയുംകൊണ്ടുവന്ന് ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു.
Verse 24: പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്‌തവും അഗ്‌നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ കര്‍ത്താവിന്‍െറ ഭണ്‍ഡാഗാരത്തില്‍ നിക്‌ഷേപിച്ചു.
Verse 25: വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്‌തുവകകളെയും ജോഷ്വ സംരക്‌ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്‌ഷിക്കുന്നതിനു ജോഷ്വ അയ ച്ചദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്.
Verse 26: ജോഷ്വ അന്ന് അവരോടു ശപഥം ചെയ്‌തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്‌തന്‍. അതിന്‍െറ അടിസ്‌ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവന്‍െറ മൂത്ത മകനും, കവാടങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവന് അവന്‍െറ ഇളയ മകനും നഷ്‌ടപ്പെടും.
Verse 27: കര്‍ത്താവ് ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്‍െറ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.