Verse 1: സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ഥമായില്ലെന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.
Verse 2: നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയും ചെയ്‌തു. എങ്കിലും, കഠോര മായ ക്ലേശങ്ങളുടെമധ്യേ ദൈവത്തിന്‍െറ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു പ്രദാനം ചെയ്‌തു.
Verse 3: ഞങ്ങളുടെ ഉപദേശം അബദ്‌ധത്തില്‍നിന്നോ അശുദ്‌ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്‌ഭവിച്ചതല്ല.
Verse 4: സുവിശേഷം ഭരമേല്‍ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്നദൈവത്തെ പ്രീതിപ്പെടുത്താനാണ്.
Verse 5: നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളില്‍ ഒരിക്കലും മുഖസ്‌തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്‍െറ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്‌ഷി.
Verse 6: ക്രിസ്‌തുവിന്‍െറ അപ്പസ്‌തോലന്‍മാരെന്ന നിലയില്‍ മേന്‍മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റു മനുഷ്യരില്‍നിന്നോ മഹത്വം അന്വേഷിച്ചില്ല.
Verse 7: ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി.
Verse 8: നിങ്ങളോടുള്ള അതീവതാത്‌പര്യം നിമിത്തം ദൈവത്തിന്‍െറ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്‌ക്കാന്‍ ഞങ്ങള്‍ സന്നദ്‌ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്‌സല്യഭാജനങ്ങളായിരുന്നു.
Verse 9: സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. ദൈവത്തിന്‍െറ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ കല്‍ അധ്വാനിച്ചു.
Verse 10: വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്‌ഷികളാണ്.
Verse 11: പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഉപദേശിക്കുകയും പ്രാത്‌സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്‌തുവെന്ന കാര്യം നിങ്ങള്‍ക്ക റിയാമല്ലോ.
Verse 12: അത് തന്‍െറ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്.
Verse 13: ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവി ച്ചദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്‍െറ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്‌ദി പറയുന്നു.
Verse 14: സഹോദരരേ, നിങ്ങള്‍യൂദയായില്‍ യേശുക്രിസ്‌തുവിന്‍െറ നാമത്തിലുള്ള ദൈവത്തിന്‍െറ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു.
Verse 15: യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്‍മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.
Verse 16: വിജാതീയരുടെ രക്‌ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ തടസ്‌സപ്പെടുത്തിക്കൊണ്ട് അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അള വു പൂര്‍ത്തിയാക്കുന്നു. ഇതാ, അവസാനംദൈവത്തിന്‍െറ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.
Verse 17: സഹോദരരേ, ആത്‌മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാന്‍ അതീവ താത്‌പര്യത്തോടും ആകാംക്‌ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
Verse 18: അതിനാല്‍, നിങ്ങളെ സ ന്‌ദര്‍ശിക്കാന്‍ ഞങ്ങള്‍വപൗലോസായ ഞാന്‍ പല പ്രാവശ്യം വ ആഗ്രഹിച്ചു. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്‌സപ്പെടുത്തി. കര്‍ത്താവായ യേശുവിന്‍െറ പ്രത്യാഗമനത്തില്‍
Verse 19: അവിടുത്തെ സന്നിധിയില്‍ ഞങ്ങളുടെപ്രത്യാശയും ആനന്ദവും അഭിമാനത്തിന്‍െറ കിരീടവും എന്താണ്? അതു നിങ്ങള്‍ തന്നെയല്ലേ?
Verse 20: എന്തെന്നാല്‍, നിങ്ങളാണു ഞങ്ങളുടെ മഹത്വവും ആനന്‌ദവും.