Verse 1: സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്‌ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.
Verse 2: കര്‍ത്താവായ യേശുവിന്‍െറ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ നങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.
Verse 3: നിങ്ങളുടെ വിശുദ്‌ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;
Verse 4: നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്‌ധിയിലും മാന്യതയിലും കാത്തുസൂക്‌ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;
Verse 5: ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;
Verse 6: ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്‌ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്.
Verse 7: അശുദ്‌ധിയിലേക്കല്ല, വിശുദ്‌ധിയിലേക്കാണ് ദൈവം നമ്മെവിളിച്ചിരിക്കുന്നത്.
Verse 8: അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്‌ധാത്‌മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.
Verse 9: സഹോദരസ്‌നേഹത്തെ സംബന്‌ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല. കാരണം, പരസ്‌പരം സ്‌നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.
Verse 10: തീര്‍ച്ചയായും, മക്കെദോനിയമുഴുവനിലുമുള്ള സഹോദരരോടു നിങ്ങള്‍ സ്‌നേഹപൂര്‍വം വര്‍ത്തിക്കുന്നുണ്ട്. എങ്കിലും സഹോദരരേ, ഞങ്ങള്‍ ഉപദേശിക്കുന്നു, സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്‌ധിപ്പെടുവിന്‍.
Verse 11: ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്‌ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട് അധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെനിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.
Verse 12: ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല.
Verse 13: സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Verse 14: യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
Verse 15: കര്‍ത്താവിന്‍െറ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്‍െറ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
Verse 16: എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍െറ ശബ്‌ദം ഉയരുകയും ദൈവത്തിന്‍െറ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
Verse 17: അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.
Verse 18: അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്‌പരം ആശ്വസിപ്പിക്കുവിന്‍.