Verse 1: കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.
Verse 2: വിദേശീയര്‍ പൊതുസ്‌ഥലത്തു സ്‌ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.
Verse 3: ദേവാലയം ശുദ്‌ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു പീഠം നിര്‍മിച്ചു; കല്ലുകളുരച്ച് തീകത്തിച്ച് ബലിയര്‍പ്പിക്കുകയും, കുന്തുരുക്കം പുകയ്‌ക്കുകയും വിളക്കു കൊളുത്തുകയും ചെയ്‌ത് തിരുസാന്നിധ്യയപ്പം പ്രതിഷ്‌ഠിച്ചു.
Verse 4: രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു അവിടെ ബലിയര്‍പ്പിച്ചിട്ട്. അവര്‍ സാഷ്‌ടാംഗം വീണ്, ഇത്തരം ദുരിതങ്ങള്‍ മേലില്‍ തങ്ങള്‍ക്കു വരുത്തരുതേ എന്നും, എപ്പോഴെങ്കിലും പാപംചെയ്‌താല്‍ ക്‌ഷമാപൂര്‍വം ശിക്‌ഷണം നല്‍കി രക്‌ഷിക്കണമേ എന്നും തങ്ങളെ ദൈവദൂഷകരും കിരാതരുമായ ജനതകള്‍ക്ക് ഏല്‍പിച്ചുകൊടുക്കരുതേ എന്നും കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
Verse 5: വിദേശീയര്‍ ദേവാലയം അശുദ്‌ധമാക്കിയ അതേദിവസം, അതായത്, കിസ്ലേവുമാസം ഇരുപത്തഞ്ചാംദിവസം ദേവാലയശുദ്‌ധീകരണം നടന്നു.
Verse 6: അവര്‍ അതു കൂടാരത്തിരുനാളിന്‍െറ മാതൃകയില്‍ ആനന്‌ദത്തോടും ആര്‍ഭാടത്തോടും കൂടെ എട്ടു ദിവസം ആചരിച്ചു. കൂടാരത്തിരുനാളുകളില്‍ ചെയ്‌തിരുന്നതു പോലെ, തങ്ങള്‍ മലകളിലും ഗുഹകളിലും വന്യമൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞത് അധികനാള്‍ മുന്‍പല്ലെന്ന് അവര്‍ അനുസ്‌മരിച്ചു.
Verse 7: തരുരോഹിണീചക്രങ്ങളാല്‍ അലംകൃതമായ ദണ്‍ഡുകളും മനോഹരമായ മരച്ചില്ലകളും ഈന്തപ്പനക്കൈകളും വഹിച്ചുകൊണ്ട് അവര്‍ വിശുദ്‌ധമന്‌ദരിത്തിന്‍െറ ശുദ്‌ധീകരണം വിജയിപ്പി ച്ചകര്‍ത്താവിനു കൃതജ്‌ഞതാസ്‌തോത്രങ്ങള്‍ അര്‍പ്പിച്ചു.
Verse 8: പിന്നീട്, ആണ്ടുതോറും യഹൂദജനം മുഴുവന്‍ ആദിനങ്ങള്‍ ആചരിക്കണമെന്ന്, അവര്‍ ജനഹിതമനുസരിച്ചു പൊതുനിയമം ഉണ്ടാക്കി.
Verse 9: എപ്പിഫാനസ് എന്ന് അറിയപ്പെടുന്ന അന്തിയോക്കസിന്‍െറ കഥ ഇങ്ങനെ അവ സാനിച്ചു.
Verse 10: അധര്‍മിയായ ആ മനുഷ്യന്‍െറ പുത്രനായ അന്തിയോക്കസ്‌യൂപ്പാത്തോറിന്‍െറ ഭരണ കാലത്ത് സംഭവി ച്ചകാര്യങ്ങളുംയുദ്‌ധക്കെ ടുതികളില്‍ മുഖ്യമായവയുടെ സംക്‌ഷിപ്‌ത മായ വിവരണവുമാണ് ഞങ്ങള്‍ ഇനി പറയുന്നത്.
Verse 11: ഇവന്‍ രാജാവായ ഉടനെ, ലിസിയാസ് എന്നൊരുവനെ ദക്‌ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചു.
Verse 12: മക്രാണ്‍ എന്നു വിളിക്കപ്പെടുന്ന ടോളമി യഹൂദര്‍ക്ക് അനുഭവിക്കേണ്ടിവന്നയാതനകള്‍ ഓര്‍ത്ത്, അവരോടു നീതി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍പനായി, അവരുമായി സമാധാനപരമായ ബന്‌ധങ്ങള്‍ സ്‌ഥാപിക്കാന്‍ ഉദ്യമിച്ചു.
Verse 13: തത്‌ഫലമായി രാജമിത്രങ്ങള്‍ അവനെയൂപ്പാത്തോറിന്‍െറ മുന്‍ പില്‍ കുറ്റപ്പെടുത്തി; ഫിലോമെത്തോര്‍ ഏല്‍പിച്ചിരുന്ന സൈപ്രസ് വിട്ട് അന്തിയോക്കസ് എപ്പിഫാനെസിന്‍െറ പക്‌ഷം ചേര്‍ന്നതുകൊണ്ട് തന്നെ എല്ലാവരും രാജദ്രാഹിയെന്നു വിളിക്കുന്നതു അവന്‍ കേട്ടു. തന്‍െറ സ്‌ഥാനത്തിനുചേര്‍ന്ന ആദരം ആര്‍ജിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അവന്‍ വിഷം കഴിച്ചു ജീവിതം അവസാനിപ്പിച്ചു.
Verse 14: ഗോര്‍ജിയാസ് അവിടത്തെ ഭരണാധിപനായപ്പോള്‍ ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ച് യഹൂദരോടുയുദ്‌ധം നടത്തിക്കൊണ്ടിരുന്നു.
Verse 15: പ്രധാനമായ കോട്ടകള്‍ കൈയടക്കിയ ഇദുമേയരും യഹൂദരെ അലട്ടി; അവര്‍ ജറുസലെമില്‍നിന്നു ബഹിഷ്‌കൃതരാകുന്ന വരെ സ്വാഗതം ചെയ്യുകയുംയുദ്‌ധം തുടരാന്‍ ശ്രമിക്കുകയും ചെയ്‌തു.
Verse 16: മക്കബേയൂസും അനുചരന്‍മാരും പരസ്യപ്രാര്‍ഥന നടത്തി, തങ്ങളോടൊപ്പംയുദ്‌ധംചെയ്യണമെന്ന് ദൈവത്തോടുയാചിച്ചുകൊണ്ട് ഇദുമേയരുടെ കോട്ടകളിലേക്കു പാഞ്ഞുചെന്നു.
Verse 17: ശക്‌തിയോടെ ആക്രമിച്ച് ആ സ്‌ഥലങ്ങള്‍ കൈവശപ്പെടുത്തുകയും, കോട്ടകളില്‍ നിന്നു പോരാടിയവരെ തുരത്തുകയും നേരിട്ടെതിര്‍ത്തവരെ വധിക്കുകയും ചെയ്‌തു. ഇരുപതിനായിരത്തില്‍ കുറയാത്ത പടയാളികള്‍ കൊല്ലപ്പെട്ടു.
Verse 18: ഉപരോധം ചെറുക്കാന്‍ സജ്‌ജമാക്കിയിരുന്ന രണ്ടു ബലിഷ്‌ഠഗോപുരങ്ങളിലായി ഒന്‍പ തിനായിരത്തില്‍പരം ആളുകള്‍ അഭയംപ്രാപിച്ചു.
Verse 19: മക്കബേയൂസ് അവരെ ആക്രമിക്കുന്നതിനു മതിയായ ഒരു സേനയോടുകൂടെ ശിമയോനെയും ജോസഫിനെയും, ഒപ്പം സക്കേവൂസിനെയും അവന്‍െറ ആളുകളെയും, അവിടെ നിര്‍ത്തി; തന്‍െറ സാന്നിധ്യം അത്യന്താപേക്‌ഷിതമായ സ്‌ഥലങ്ങളിലേക്ക് അവന്‍ പുറപ്പെട്ടു.
Verse 20: എന്നാല്‍, ശിമയോനോടുകൂടെ ഉണ്ടായിരുന്ന പണക്കൊതിയന്‍മാരായ ആളുകള്‍ക്കു ഗോപുരങ്ങളിലുണ്ടായിരുന്ന ചിലര്‍ കൈക്കൂലി കൊടുക്കുകയും എഴുപതിനായിരം ദ്രാക്‌മാ കൈപ്പറ്റി അവരില്‍ ചിലര്‍ രക്‌ഷപെടുന്നതിന് അവര്‍ അനുവദിക്കുകയും ചെയ്‌തു.
Verse 21: ഈ വാര്‍ത്ത മക്കബേയൂസിന്‍െറ അടുത്തെത്തി. അവന്‍ ജനനേതാക്കളെ വിളിച്ചുകൂട്ടി. ആദുരാഗ്രഹികള്‍ തങ്ങളുടെ സഹോദരന്‍മാരെ വിറ്റു എന്നും അവര്‍ക്കെതിരേ ശത്രുക്കളെ സ്വതന്ത്രരാക്കി വിട്ടു എന്നും കുറ്റപ്പെടുത്തി.
Verse 22: അനന്തരം, അവന്‍ ആ ദ്രാഹികളെ വധിക്കുകയും വേഗം ഇരുഗോപുരങ്ങളും പിടിച്ചടക്കുകയും ചെയ്‌തു.
Verse 23: താന്‍ ഏറ്റെടുത്തയുദ്‌ധങ്ങളിലെല്ലാം വിജയം വരി ച്ചമക്കബേയൂസ് ഇരുഗോപുരങ്ങളിലുമായി ഇരുപതിനായിരത്തില്‍പരം ആളുകളെ വധിച്ചു.
Verse 24: യഹൂദര്‍ മുന്‍പ് തോല്‍പിച്ചോടി ച്ചതിമോത്തേയോസ് വലിയൊരു കൂലിപ്പടയെയും ഏഷ്യയില്‍നിന്ന് വലിയൊരു കുതിരപ്പടയെയും ശേഖരിച്ചു,യൂദയാ പിടിച്ചടക്കാന്‍ വേണ്ടി പടനീക്കി.
Verse 25: അപ്പോള്‍ മക്കബേയൂസും അനുയായികളും ശിരസ്‌സില്‍ പൂഴിവിതറി അരയില്‍ ചാക്കു ചുറ്റി ദൈവത്തോടുയാചിച്ചു.
Verse 26: ബലിപീഠത്തിന്‍െറ മുന്‍പിലുള്ള സോപാനത്തില്‍ സാഷ്‌ടാംഗംവീണ്, നിയമങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളോടു ദയ കാണിക്കണമെന്നും, തങ്ങളുടെ ശത്രുക്കള്‍ക്കു ശത്രുവും എതിരാളികള്‍ക്ക് എതിരാളിയും ആയിരിക്കണമെന്നുംഅവര്‍ അവിടുത്തോടു പ്രാര്‍ഥിച്ചു.
Verse 27: അനന്തരം, എഴുന്നേറ്റ് ആയുധങ്ങള്‍ ധരിച്ച് നഗരത്തില്‍നിന്നു കുറെദൂരം മുന്‍പോട്ടു നീങ്ങി; ശത്രുസങ്കേതം സമീപിച്ചപ്പോള്‍ നിന്നു.
Verse 28: പ്രഭാതമായതോടെ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി - തങ്ങളുടെ വിജയത്തിന്‍െറ ഉറപ്പ് തങ്ങളുടെ പരാക്രമം മാത്രമല്ല, കര്‍ത്താവിലുള്ള ആശ്രയവും ആണെന്നു വിചാരിക്കുന്ന ഒരുകൂട്ടര്‍; തങ്ങളുടെ ക്രോധാവേശത്തെ പടനായകനാക്കിയ മറ്റൊരു കൂട്ടര്‍!
Verse 29: യൂദ്‌ധം മുറുകിയപ്പോള്‍ സ്വര്‍ണക്കടിഞ്ഞാണിട്ട കുതിരകളുടെ പുറത്ത് തേജസ്വികളായ അഞ്ചു പേര്‍ ആകാശത്തു നിന്നു വരുന്നത് ശത്രുക്കള്‍ കണ്ടു. അവരാണ് യഹൂദരെ നയിച്ചത്.
Verse 30: അവര്‍ മക്കബേയൂസിനു മുറിവേല്‍ക്കാതിരിക്കാന്‍ ചുറ്റും നിന്ന് തങ്ങളുടെ പരിചകളും ആയുധങ്ങളും കൊണ്ട് അവനെ സംരക്‌ഷിച്ചു. അവര്‍ ശത്രുവിന്‍െറ മേല്‍ അസ്‌ത്രങ്ങളും ഇടിവാളുകളും അയച്ച് അവരെ അന്‌ധാളിപ്പിച്ച്, അന്‌ധതയിലാഴ്‌ത്തി, ചിതറിക്കുകയും വധിക്കുകയും ചെയ്‌തു.
Verse 31: അറുനൂറു കുതിരപ്പടയാളികള്‍ക്കു പുറമേ, ഇരുപതിനായിരത്തിയഞ്ഞൂറു പേര്‍ വധിക്കപ്പെട്ടു.
Verse 32: കേരയാസിന്‍െറ കീഴിലുള്ള സുശക്‌ത കാവല്‍സേനയോടുകൂടിയ ഗസറാ എന്ന കോട്ടയിലേക്ക് തിമോത്തേയോസ് പലായനം ചെയ്‌തു.
Verse 33: മക്കബേയൂസും അനുയായികളും സന്തുഷ്‌ടരായി. അവര്‍ അതിനെ നാലുദിവസം ഉപരോധിച്ചു.
Verse 34: ഉള്ളിലുണ്ടായിരുന്നവര്‍ കോട്ടയുടെ ഉറപ്പില്‍ ആശ്രയിച്ചിരുന്നതിനാല്‍ കഠിനമായി ദൈവദൂഷണം പറയുകയും അസഭ്യവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്‌തു.
Verse 35: എന്നാല്‍ അഞ്ചാംദിവസം പ്രഭാതത്തില്‍ മക്കബേയൂസിന്‍െറ സൈന്യത്തിലെ ഇരുപതുയുവാക്കന്‍മാര്‍ ആ ദൈവദൂഷണം കേട്ട്, കോപം ജ്വലിച്ച്, മതിലിലൂടെ ഇരച്ചുകയറി, കണ്ടവരെയെല്ലാം നിര്‍ദയം അരിഞ്ഞുവീഴ്‌ത്തി.
Verse 36: ഇതുപോലെ മതില്‍ കയറിയ മറ്റു ചിലര്‍ എതിര്‍ത്തുനിന്ന ആ ദൈവദൂഷകരെ പിന്നില്‍നിന്ന് ആക്രമിച്ചു. ഗോപുരങ്ങള്‍ക്കു തീ വച്ചു; തീ കൊളുത്തി അവരെ ജീവനോടെ ദഹിപ്പിച്ചു. ചിലര്‍ കവാടങ്ങള്‍ തകര്‍ത്ത് ബാക്കി സൈന്യത്തെ അകത്തു കടത്തുകയും, നഗരം കൈവശപ്പെടുത്തുകയും ചെയ്‌തു.
Verse 37: ഒരു ജലസംഭരണിയില്‍ ഒളിച്ചിരുന്നതിമോത്തേയോസിനെയും അവന്‍െറ സഹോദരന്‍ കേരയാസിനെയും അപ്പോളോഫാനസിനെയും അവര്‍ വധിച്ചു.
Verse 38: അനന്തരം അവര്‍ ഇസ്രായേലിനോടു വലിയ ദയ കാണിക്കുകയും തങ്ങള്‍ക്കു വിജയം നല്‍കുകയും ചെയ്യുന്ന കര്‍ത്താവിനെ കൃതജ്‌ഞതാസ്‌തോത്രങ്ങളോടെ വാഴ്‌ത്തി.