Verse 1: ഏറെക്കാലം കഴിയുന്നതിനുമുന്‍പ് തങ്ങളുടെ പിതാക്കന്‍മാരുടെ ആചാരങ്ങളിലും ദൈവത്തിന്‍െറ നിയമങ്ങളിലുംനിന്നു പിന്തിരിയാന്‍ യഹൂദരെ നിര്‍ബന്‌ധിക്കാന്‍ രാജാവ് പ്രതിനിധിസഭാംഗമായ ഒരു ആഥന്‍സുകാരനെ അയച്ചു.
Verse 2: ജറുസലെംദേവാലയ ത്തെ അശുദ്‌ധമാക്കി, അതിനെ ഒളിമ്പസിലെ സേവൂസിന്‍െറ ക്‌ഷേത്രമെന്നും, ഗരിസിംദേവാലയത്തെ, തദ്‌ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്‌ഷകനായ സേവൂസിന്‍െറ ക്‌ഷേത്രമെന്നും വിളിക്കാന്‍ നിര്‍ബന്‌ധിക്കണമെന്നും രാജാവ് അവനോടു നിര്‍ദേശിച്ചു.
Verse 3: തിന്‍മയുടെ കടന്നാക്രമണം കഠിന വും അത്യന്തം ക്രൂരവുമായിരുന്നു.
Verse 4: കാരണം, വിജാതീയര്‍ പരിശുദ്‌ധസ്‌ഥലങ്ങളില്‍ വച്ചു വേശ്യകളുമായി ഉല്ലസിക്കുകയും, മറ്റു സ്‌ത്രീകളുമായി സംഗമത്തിലേര്‍പ്പെടുകയും ചെയ്‌തു. അങ്ങനെ അവര്‍ ദേവാലയത്തെ മ്ലേച്ഛതകൊണ്ടു നിറച്ചു. കൂടാതെ, അനുചിതമായ ബലിവസ്‌തുക്കള്‍ അവര്‍ അകത്തു കൊണ്ടുവന്നു.
Verse 5: മ്ലേച്ഛവും നിഷിദ്‌ധവുമായ ബലിവസ്‌തുക്കള്‍കൊണ്ടു ബലിപീഠം നിറഞ്ഞു.
Verse 6: സാബത്തും പരമ്പരാഗതമായ ഉത്‌സവദിനങ്ങളും ആചരിക്കാനോ യഹൂദരെന്നു പരസ്യമായി പറയാന്‍ പോലുമോ ആര്‍ക്കും കഴിയാതെയായി.
Verse 7: രാജാവിന്‍െറ ജന്‍മദിനം മാസംതോറും ആഘോഷിക്കുമ്പോള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത് ബലിവസ്‌തുക്കള്‍ ഭക്‌ഷിക്കാന്‍ യഹൂദര്‍ കഠിനമായി നിര്‍ബന്‌ധിക്കപ്പെട്ടു. ദിയോനീസസിന്‍െറ ഉത്‌സ വത്തില്‍ ആ ദേവനെ ബഹുമാനിക്കാന്‍ വേണ്ടി ദലചക്രമണിഞ്ഞ് പ്രദക്‌ഷിണത്തില്‍ പങ്കെടുക്കാനും അവര്‍ നിര്‍ബന്‌ധിതരായി.
Verse 8: സമീപഗ്രീക്കുനഗരങ്ങളും യഹൂദരോട് അതേനയം അനുവര്‍ത്തിക്കണമെന്നും അവരെ ബലിയര്‍പ്പണങ്ങളില്‍ പങ്കെടുപ്പിക്കണമെന്നും ടോളമിയുടെ നിര്‍ദേശമനുസരിച്ച് ഒരു കല്‍പന പ്രസിദ്‌ധീകൃതമായി.
Verse 9: ഗ്രീക്ക് ആ ചാരങ്ങള്‍ സ്വീകരിക്കാത്തവരെ വധിക്കണമെന്നും ആ കല്‍പനയില്‍ ഉണ്ടായിരുന്നു. അവര്‍ക്കു സംഭവി ച്ചദുരിതം ഇതു വ്യക്‌തമാക്കുന്നു.
Verse 10: ഉദാഹരണത്തിന്, തങ്ങളുടെ കുട്ടികളെ പരിച്‌ഛേദനം ചെയ്‌ത രണ്ടു സ്‌ത്രീകള്‍ പിടിക്കപ്പെട്ടു. ശിശുക്കളെ കഴുത്തില്‍ കെട്ടിത്തൂക്കി അവരെ പരസ്യമായി നഗരത്തിലൂടെ നടത്തി; അവസാനം മതിലില്‍നിന്നു തലകുത്തനെ താഴോട്ടെറിഞ്ഞു.
Verse 11: രഹസ്യമായി സാബത്ത് ആചരിക്കാന്‍ അടുത്തുള്ള ഗുഹകളില്‍ ചിലര്‍ ഒരുമിച്ചുകൂടി. അവരെ ആരോ ഫിലിപ്പിന് ഒറ്റിക്കൊടുക്കുകയും തത് ഫലമായി കൂട്ടത്തോടെ ദഹിപ്പിക്കപ്പെടുകയും ചെയ്‌തു. ഭക്‌തിയും വിശുദ്‌ധദിനത്തോടുള്ള ആദരവും നിമിത്തം എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ ഒരുമ്പെട്ടില്ല.
Verse 12: ഈ ഗ്രന്‌ഥം വായിക്കുന്നവര്‍, വിപത്തുകളില്‍ ഭഗ്‌നാശരാകരുതെന്നും ഇത്തരം അനര്‍ഥങ്ങള്‍ നാശത്തിനല്ല, നമ്മുടെ ജനതയുടെ ശിക്‌ഷണത്തിനാണ് ഉദ്‌ദേശിക്കപ്പെട്ടിരുന്നതെന്നു മനസ്‌സിലാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
Verse 13: അധര്‍മികളെ ദീര്‍ഘകാലത്തേക്കു തന്നിഷ്‌ടത്തിനുവിടാതെ തത്‌ക്‌ഷണം ശിക്‌ഷിക്കുന്നതുയഥാര്‍ഥത്തില്‍ വലിയ കാരുണ്യത്തിന്‍െറ ലക്‌ഷണമാണ്.
Verse 14: ഇതര ജനതകളെ ശിക്‌ഷിക്കുന്ന കാര്യത്തില്‍, അവര്‍ തങ്ങളുടെ പാപങ്ങളുടെ തികവിലെത്തുന്നതുവരെ കര്‍ത്താവ് ക്‌ഷമയോടെ കാത്തിരിക്കുന്നു. എന്നാല്‍, നമ്മോട് അവിടുന്ന് ഇപ്രകാരമല്ല വര്‍ത്തിക്കുന്നത്.
Verse 15: നമ്മള്‍ പാപപാരമ്യത്തില്‍ എത്തി പ്രതികാരത്തിനു പാത്രമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
Verse 16: അവിടുന്ന് തന്‍െറ കാരുണ്യം ഒരിക്കലും നമ്മില്‍നിന്നു പിന്‍വലിക്കുന്നില്ല. വിപത്തുകള്‍കൊണ്ടു നമുക്കു ശിക്‌ഷണം നല്‍കുന്നെങ്കിലും അവിടുന്ന് സ്വജനത്തെ കൈവിടുന്നില്ല.
Verse 17: ഞങ്ങള്‍ ഈ പറഞ്ഞത് ഓര്‍മയിലിരിക്കട്ടെ. കഥ ചുരുക്കേണ്ടതുണ്ട്.
Verse 18: ഉന്നതസ്‌ഥാനിയായ ഒരു നിയമജ്‌ഞ നും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിന്‍െറ വായ് പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു.
Verse 19: അവമാനിതനായി ജീവിക്കുന്നതിനെക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ നിശ്‌ചയി ച്ചഅവന്‍ അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു.
Verse 20: ജീവനോടുള്ള സ്വാഭാവിക സ്‌നേഹംപോലും മറന്ന്, നിഷിദ്‌ധവസ്‌തുക്കള്‍ രുചിക്കാന്‍പോലും വിസമ്മതിക്കുന്ന ധീരന്‍മാര്‍ ഇങ്ങനെയാണു ചെയ്യേണ്ടത്.
Verse 21: നിഷിദ്‌ധമായ ആ ബലിയുടെ ഭാരവാഹികള്‍, അവനോടുള്ള ദീര്‍ഘകാല പരിചയംകൊണ്ട് അവനു ഭക്‌ഷിക്കാന്‍ അ നുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്‌ഞാപി ച്ചബലിവിരുന്നിന്‍െറ മാംസം എന്ന ഭാവേന അതു ഭക്‌ഷിക്കാന്‍ അവനെ രഹസ്യമായി നിര്‍ബന്‌ധിച്ചു.
Verse 22: അവന്‍ അങ്ങനെചെയ്‌ത് മരണത്തില്‍നിന്നു രക്‌ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവര്‍ പ്രതീക്‌ഷിച്ചു.
Verse 23: തന്‍െറ വാര്‍ധക്യത്തിന്‍െറ അന്തസ്‌സിനും നര ച്ചമുടിയുടെ മഹത്വത്തിനും ബാല്യം മുതല്‍ നയി ച്ചഉത്തമജീവിതത്തിനും വിശുദ്‌ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവന്‍ ദൃഢനിശ്‌ചയം ചെയ്‌തുകൊണ്ട്, തന്നെ പാതാളത്തിലേക്ക് അയച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു.
Verse 24: അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാംവയസ്‌സില്‍ മതം മാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും.
Verse 25: ഒരു ചെറിയ നിമിഷംകൂടി ജീവിക്കാന്‍വേണ്ടി എന്‍െറ ഈ അഭിനയംമൂലം ഞാന്‍ അവരെ വഴിതെറ്റിക്കുകയും എന്‍െറ വാര്‍ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയുംചെയ്യും.
Verse 26: തത്‌കാലത്തേക്ക് മനുഷ്യശിക്‌ഷയില്‍നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സര്‍വശക്‌തന്‍െറ കരങ്ങളില്‍നിന്ന്, ജീവിച്ചാലും മരിച്ചാലും രക്‌ഷപെടാന്‍ കഴിയുകയില്ല.
Verse 27: അതിനാല്‍, പൗരുഷത്തോടെ ഞാന്‍ എന്‍െറ ജീവന്‍ അര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എന്‍െറ വാര്‍ധക്യത്തിനു യോഗ്യനെന്നു തെളിയും.
Verse 28: സംപൂജ്യവും വിശുദ്‌ധവുമായ നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്‌സാലെ ശ്രഷ്‌ഠമരണം വരിക്കേണ്ടതെന്നുള്ളതിന്‌യുവാക്കള്‍ക്കു മഹത്തായ ഒരു മാതൃകയായിരിക്കും അത്. ഇതു പറഞ്ഞിട്ട് അവന്‍ പീഡനയന്ത്രത്തിന്‍െറ അടുത്തേക്കു ചെന്നു.
Verse 29: അല്‍പംമുന്‍പു തന്നോടു സന്‍മനസ്‌സോടെ വര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദുഷ്‌ടരായി മാറി. അവരുടെ നോട്ടത്തില്‍ അവന്‍െറ വാക്ക് തനിഭ്രാന്തായിരുന്നു.
Verse 30: മര്‍ദനമേറ്റു മരിക്കാറായപ്പോള്‍ അവന്‍ ഞരങ്ങി: മരണത്തില്‍നിന്നു രക്‌ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തില്‍ ഉത്‌കടമായ ശരീരവേദനയുണ്ടെങ്കിലും കര്‍ത്താവിനോടുള്ള ഭക്‌തിയാല്‍ ഇവ സഹിക്കുന്നതില്‍ എന്‍െറ ആത്‌മാവ് സന്തോഷിക്കുന്നു എന്ന് അവിടുത്തേക്ക്, തന്‍െറ പരിശുദ്‌ധജ്‌ഞാനത്താല്‍, വ്യക്‌തമായി അറിയാം.
Verse 31: ഇങ്ങനെ അവന്‍ മരിച്ചു;യുവാക്കള്‍ക്കു മാത്രമല്ല, തന്‍െറ ജനത്തിനു മുഴുവനും, തന്‍െറ മരണത്താല്‍ ശ്രഷ്‌ഠതയുടെ മാതൃകയും ധീരതയുടെ സ്‌മാരകവും നല്‍കി.