Verse 1: ഇസ്രായേല്‍, നിന്‍െറ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്‍െറ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്.
Verse 2: കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
Verse 3: അസ്‌സീറിയായ്‌ക്കു ഞങ്ങളെ രക്‌ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേ ലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെണ്ടത്തുന്നു.
Verse 4: ഞാന്‍ അവരുടെ അവിശ്വസ്‌തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്‌നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍െറ കോപം അകന്നിരിക്കുന്നു.
Verse 5: ഇസ്രായേലിനു ഞാന്‍ തുഷാരബിന്‌ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്‌പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും.
Verse 6: അവന്‍െറ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്‍െറ മനോഹാരിതയും ലബനോന്‍െറ പരിമളവും ഉണ്ടായിരിക്കും.
Verse 7: അവര്‍ തിരിച്ചുവന്ന് എന്‍െറ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്‌പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
Verse 8: എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്‌ധം? നിനക്ക് ഉത്തര മരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരംപോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നത് ഞാനാണ്.
Verse 9: ജ്‌ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്‌സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍െറ വഴികള്‍ ഋജുവാണ്. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.