Verse 1: ഇസ്രായേല്‍, നീ സന്തോഷിക്കേണ്ടാ. ജനതകളെപ്പോലെ ആഹ്‌ളാദിക്കേണ്ടാ. നീ നിന്‍െറ ദൈവത്തെ പരിത്യജിച്ച്, പരസംഗത്തില്‍ ഏര്‍പ്പെട്ടു. എല്ലാ മെതിക്കളത്തിലും നീ വേശ്യാവേതനം അഭിലഷിച്ചു.
Verse 2: മെതിക്കളവും മുന്തിരിച്ചക്കും അവരെ പോറ്റുകയില്ല; അവര്‍ക്കു പുതുവീഞ്ഞു ലഭിക്കുകയില്ല.
Verse 3: അവര്‍ കര്‍ത്താവിന്‍െറ ദേശത്തു വസിക്കുകയില്ല; എഫ്രായിം ഈജിപ്‌തിലേക്കു മടങ്ങും. അസ്‌സീറിയായില്‍വച്ച് അവര്‍ അശുദ്‌ധഭക്‌ഷണം കഴിക്കും.
Verse 4: അവര്‍ കര്‍ത്താവിനു വീഞ്ഞ് നൈവേദ്യമായി ഒഴുക്കുകയില്ല; തങ്ങളുടെ ബലികള്‍ കൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുകയുമില്ല. അവരുടെ ആഹാരം വിലാപകരുടേതുപോലെയായിരിക്കും. അതു ഭക്‌ഷിക്കുന്നവരെല്ലാവരുംമലിനരാക്കപ്പെടും. അവരുടെ ആഹാരം വിശപ്പടക്കാന്‍മാത്രമേ ഉണ്ടാവൂ. അതു കര്‍ത്താവിന്‍െറ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുകയില്ല.
Verse 5: നിശ്‌ചിത തിരുനാളിലും കര്‍ത്താവിന്‍െറ ഉത്‌സവദിനത്തിലും നിങ്ങള്‍ എന്തു ചെയ്യും?
Verse 6: നാശത്തില്‍നിന്ന് അവര്‍ ഓടിയകലുന്നു. ഈജിപ്‌ത് അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്‌കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കര സ്‌ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍ വളരും.
Verse 7: ശിക്‌ഷയുടെ ദിനങ്ങള്‍ വന്നു കഴിഞ്ഞു; പ്രതികാരത്തിന്‍െറ ദിനങ്ങള്‍ ആഗതമായി. ഇസ്രായേല്‍ അത് അനുഭവിച്ചറിയും. നിന്‍െറ വലിയ അപരാധവും വിദ്വേഷവും നിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്‌ഢിയായി; ആത്‌മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
Verse 8: എന്‍െറ ദൈവത്തിന്‍െറ ജനമായ എഫ്രായിമിന്‍െറ കാവല്‍ക്കാരനാണ് പ്രവാചകന്‍. എങ്കിലും അവന്‍െറ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
Verse 9: ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തം ദുഷിച്ചുപോയിരിക്കുന്നു. അവിടുന്ന് അവരുടെ അകൃത്യം ഓര്‍മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്‌ഷ നല്‍കും.
Verse 10: മരുഭൂമിയില്‍ മുന്തിരിയെന്നപോലെ ഞാന്‍ ഇസ്രായേലിനെ കണ്ടെണ്ടത്തി; അത്തിവൃക്‌ഷത്തിലെ ആദ്യകാലഫലംപോലെ, നിങ്ങളുടെ പിതാക്കന്‍മാരെ ഞാന്‍ കണ്ടു. എന്നാല്‍, ബാല്‍പെയോറില്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു പ്രതിഷ്‌ഠിച്ചു; അവര്‍ സ്‌നേഹിച്ചവസ്‌തുവിനെപ്പോലെ അവരും മ്‌ളേച്‌ഛരായിത്തീര്‍ന്നു.
Verse 11: എഫ്രായിമിന്‍െറ മഹത്വം പക്‌ഷിയെപ്പോലെ പറന്നകലും. അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ ഉണ്ടാവില്ല.
Verse 12: അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരും അവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താന രഹിതരാക്കും; ഞാന്‍ അവരില്‍ നിന്ന് അക ലുമ്പോള്‍ അവര്‍ക്കു ദുരിതം!
Verse 13: എഫ്രായി മിന്‍െറ സന്തതികളെ ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്‌ക്കപ്പെട്ടവരായി ഞാന്‍ കാണുന്നു. എഫ്രായിമിനു തന്‍െറ പുത്രന്‍മാരെ കൊലക്കളത്തിലേക്കു നയിക്കേണ്ടിവരും.
Verse 14: കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക - അങ്ങ് എന്തു കൊടുക്കും? അവര്‍ക്ക് അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ട സ്‌തനങ്ങളും കൊടുക്കുക.
Verse 15: അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെ വച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്‍െറ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും. ഞാന്‍ അവരെ മേലില്‍ സ്‌നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്‍മാര്‍ ധിക്കാരികളാണ്.
Verse 16: എഫ്രായിമിന് മുറിവേറ്റു; അവരുടെ വേരുകള്‍ ഉണങ്ങിപ്പോയി; അവര്‍ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവര്‍ക്കു മക്കളുണ്ടായാല്‍തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും.
Verse 17: എന്‍െറ ദൈവം അവരെ പുറംതള്ളും. കാരണം, അവര്‍ അവിടുത്തെ വാക്കു കേട്ടില്ല. അവര്‍ ജനതകളുടെ ഇടയില്‍ അലഞ്ഞുതിരിയും.