Verse 1: കാഹളം അധരങ്ങളോടടുപ്പിക്കുക. കര്‍ത്താവിന്‍െറ ആലയത്തിനു മുകളില്‍ കഴുകന്‍ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ എന്‍െറ ഉടമ്പടി ലംഘിച്ചു; എന്‍െറ നിയമം അനുസരിച്ചില്ല.
Verse 2: അവര്‍ എന്നോടു കരഞ്ഞപേക്‌ഷിക്കുന്നു: എന്‍െറ ദൈവമേ, ഇസ്രായേലായ ഞങ്ങള്‍ക്ക് അങ്ങയെ അറിയാം.
Verse 3: ഇസ്രായേല്‍ നന്‍മയെ തിരസ്‌കരിച്ചു. ശത്രു അവരെ അനുധാവനം ചെയ്യും.
Verse 4: അവര്‍ രാജാക്കന്‍മാരെ വാഴിച്ചു; എന്നാല്‍, എന്‍െറ ആഗ്രഹമനുസരിച്ചല്ല അവര്‍ അധികാരികളെ നിയമിച്ചത്, എന്‍െറ അറിവുകൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വര്‍ണവുംകൊണ്ട് അവര്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചു. അത് അവരെ നാശത്തിലെത്തിച്ചു.
Verse 5: സമരിയാ, നിന്‍െറ കാളക്കുട്ടിയെ ഞാന്‍ തട്ടിത്തെറിപ്പിച്ചു; എന്‍െറ കോപം അവര്‍ക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്‌ധീകരിക്കാന്‍ ഇനിയും അവര്‍ എത്ര വൈകും?
Verse 6: അത് ഇസ്രായേലിലെ ഒരു ശില്‍പി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാന്‍ തകര്‍ക്കും.
Verse 7: അവര്‍ കാറ്റു വിതയ്‌ക്കുന്നു; കൊടുങ്കാറ്റ് കൊയ്യും. വളര്‍ന്നുനില്‍ക്കുന്ന ചെടികളില്‍ കതിരില്ല; അതു ധാന്യം നല്‍കുകയില്ല. നല്‍കിയാല്‍ തന്നെ അത് അന്യര്‍ വിഴുങ്ങും.
Verse 8: ഇസ്രായേല്‍ വിഴുങ്ങപ്പെട്ടിരിക്കുന്നു. അവര്‍ ജനതകള്‍ക്കിടയില്‍ ഉപയോഗശൂന്യമായ പാത്രംപോലെയായിക്കഴിഞ്ഞു.
Verse 9: കൂട്ടംവിട്ടലയുന്ന കാട്ടുകഴുതയെപ്പോലെ അവര്‍ അസ്‌സീറിയായിലേക്കു പോയിരിക്കുന്നു. എഫ്രായിം കാമുകന്‍മാരെ കൂലിക്കെടുത്തിരിക്കുന്നു.
Verse 10: അവര്‍ ജനതകളുടെയിടയില്‍ കൂലി കൊടുത്തു സഖ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ അവരെ വേഗം ഒന്നിച്ചുകൂട്ടും. രാജാക്കന്‍മാരെയും പ്രഭുക്കന്‍മാരെയും അഭിഷേ കം ചെയ്യുന്നതില്‍ നിന്ന് കുറച്ചു കാലത്തേക്ക് അവര്‍ വിരമിക്കും.
Verse 11: എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. അത് അവനു പാപം ചെയ്യാനുള്ള പീഠങ്ങളായി.
Verse 12: ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍തന്നെയും അവന് അവ അപരിചിതമായി തോന്നുമായിരുന്നു.
Verse 13: അവര്‍ ബലികള്‍ ഇഷ്‌ടപ്പെടുന്നു. അവര്‍ മാംസം അര്‍പ്പിക്കുന്നു; അതു ഭക്‌ഷിക്കുന്നു. എന്നാല്‍, കര്‍ത്താവ് അവരില്‍ സംപ്രീതനാവുകയില്ല. അവിടുന്ന് അവരുടെ അകൃത്യങ്ങള്‍ ഓര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്‌ഷിക്കും. അവര്‍ ഈജിപ്‌തിലേക്കു മടങ്ങും.
Verse 14: ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യൂദാ സുരക്‌ഷിതനഗരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്നാല്‍, അവന്‍െറ നഗരങ്ങളിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും; അത് അവന്‍െറ ശക്‌തിദുര്‍ഗങ്ങള്‍ വിഴുങ്ങിക്ക ളയും.