Verse 1: ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ്‌യൗവനകാലത്ത് സ്രഷ്‌ടാവിനെ സ്‌മരിക്കുക.
Verse 2: സൂര്യനും പ്രകാശവും, ചന്‌ദ്രനും നക്‌ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്‌ടി കഴിഞ്ഞ് മറഞ്ഞമേഘങ്ങള്‍ വീണ്ടും വരും.
Verse 3: വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്‌തന്‍മാര്‍ കൂനിപ്പോവുകയും, അരയ്‌ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്‌ധരാവുകയും ചെയ്യും;
Verse 4: തെരുവിലെ വാതിലുകള്‍ അടയ്‌ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്‌ദം മന്‌ദീഭവിക്കും; പക്‌ഷിയുടെ ശബ്‌ദം കേട്ട് മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്‌ദം താഴും.
Verse 5: ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാം വൃക്‌ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യന്‍ തന്‍െറ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും.
Verse 6: വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും;
Verse 7: ധൂളി അതിന്‍െറ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തന്‍െറ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.
Verse 8: സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്‌തവും മിഥ്യ.
Verse 9: സഭാപ്രസംഗകന്‍ ജ്‌ഞാനിയായിരുന്നു, കൂടാതെ അവന്‍ ആപ്‌തവചനങ്ങള്‍ വിവേചിച്ചു പഠിക്കുകയും ക്രമത്തിലടുക്കുകയും ചെയ്‌തുകൊണ്ട് ജനങ്ങള്‍ക്ക് അറിവു പകര്‍ന്നു.
Verse 10: ഇമ്പമുള്ള വാക്കുകള്‍ കണ്ടുപിടിക്കാന്‍ സഭാപ്രസംഗകന്‍ ശ്രമിച്ചിട്ടുണ്ട്, സത്യവച സ്‌സുകള്‍ സത്യസന്‌ധമായി രേഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
Verse 11: ജ്‌ഞാനിയുടെ വാക്കുകള്‍ ഇടയന്‍െറ വടിപോലെയാണ്. ഇടയന്‍െറ സമാഹരിക്കപ്പെട്ട സൂക്‌തങ്ങള്‍ തറഞ്ഞുകയറിയ ആണികള്‍പോലെയാണ്.
Verse 12: മകനേ, ഇതിലപ്പുറമുള്ള സകലതിലും നീ മുന്‍കരുതലുള്ളവനായിരിക്കണം. നിരവധി ഗ്രന്‌ഥങ്ങള്‍ നിര്‍മിക്കുക എന്നുവച്ചാല്‍ അ തിന് അവസാനമുണ്ടാവുകയില്ല, അധ്യയനം അധികമായാല്‍ അതു ശരീരത്തെ തളര്‍ത്തും.
Verse 13: പരിസമാപ്‌തി ഇതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്‍െറ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.
Verse 14: നല്ലതോ ചീത്തയോ ആയ ഏതു നിഗൂഢപ്രവൃത്തിയും ദൈവം നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരും.