Verse 1: ബാബിലോണ്‍ രാജാവായ ബല്‍ഷാസറിന്‍െറ ഒന്നാം ഭരണവര്‍ഷം, ദാനിയേലിന് ഉറക്കത്തില്‍ ഒരു സ്വപ്‌നവും ചില ദര്‍ശനങ്ങളും ഉണ്ടായി. അവന്‍ സ്വപ്‌നം എഴുതിയിടുകയും അതിന്‍െറ സംഗ്രഹം അറിയിക്കുകയും ചെയ്‌തു.
Verse 2: ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു.
Verse 3: നാലു വലിയ മൃഗങ്ങള്‍ കടലില്‍ നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു.
Verse 4: സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകന്‍െറ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്‌ഷിച്ചുകൊണ്ടിരിക്കേ, അതിന്‍െറ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തു നിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലില്‍ നിര്‍ത്തി. മനുഷ്യന്‍െറ മനസ്‌സും അതിനു നല്‍കപ്പെട്ടു.
Verse 5: ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്‍െറ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്‌ടംപോലെ മാംസം തിന്നുകൊള്ളുക.
Verse 6: അതിനുശേഷം, ഞാന്‍ നോക്കിയപ്പോള്‍, ഇതാ, മുതുകത്തു പക്‌ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു.
Verse 7: ഇതിനുശേഷം നിശാദര്‍ശനത്തില്‍, ഇതാ, ഘോരനും ഭയങ്കരനും അതിശക്‌തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളതു കാലുകൊണ്ട് ചവിട്ടിയരയ്‌ക്കുകയും ചെയ്‌തു. മുന്‍പേ വന്ന മൃഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തനായിരുന്ന അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു.
Verse 8: ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ് അവയുടെ ഇടയില്‍ മുളച്ചു വരുന്നു; അതിന്‍െറ വരവോടെ ആദ്യത്തേ തില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍ മനുഷ്യന്‍േറ തുപോലുള്ള കണ്ണുകളും വന്‍പു പറയുന്ന ഒരു വായും.
Verse 9: ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപ വിഷ്‌ടനായി. അവന്‍െറ വസ്‌ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്‍െറ സിംഹാസനം; അതിന്‍െറ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്‌നി.
Verse 10: അവന്‍െറ മുന്‍പില്‍നിന്ന് അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവന്‍െറ മുന്‍പില്‍നിന്നു.ന്യായാധിപസഭന്യായവിധിക്ക് ഉപവിഷ്‌ടമായി. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു.
Verse 11: കൊ മ്പിന്‍െറ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്‍െറ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്‌നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്‌തു.
Verse 12: മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്‌സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.
Verse 13: നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്‍െറ മുന്‍പില്‍ ആനയിച്ചു.
Verse 14: എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്‍കി. അവന്‍െറ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്‍െറ രാജത്വം അനശ്വരമാണ്.
Verse 15: ഞാന്‍, ദാനിയേല്‍, ഉത്‌കണ്‌ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി.
Verse 16: ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്, ഇതിന്‍െറ യെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്‍െറ വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞുതന്നു.
Verse 17: ഭൂമിയില്‍നിന്ന് ഉയര്‍ന്നുവരുന്ന നാലു രാജാക്കന്‍മാരാണ് ഈ നാലു മഹാമൃഗങ്ങള്‍.
Verse 18: എന്നാല്‍, അത്യുന്നതന്‍െറ പരിശുദ്‌ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്‌തു.
Verse 19: മറ്റുള്ളവരില്‍നിന്നു വ്യത്യസ്‌തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്‌ക്കുകയും ചെയ്‌തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
Verse 20: അതിന്‍െറ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്‌ത്തിയതും കണ്ണുകളും വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്‌ധി ച്ചസത്യം അറിയുന്നതിന് ഞാന്‍ ആഗ്രഹിച്ചു.
Verse 21: പുരാതനനായവന്‍ വന്ന്
Verse 22: അത്യുന്നതന്‍െറ പരിശുദ്‌ധര്‍ക്കുവേണ്ടിന്യായവിധി നടത്തുന്നതുവരെ, പരിശുദ്‌ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
Verse 23: അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലുംനിന്ന് അത് വ്യത്യസ്‌തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും.
Verse 24: ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്‍മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്‍െറ മുന്‍ഗാമികളില്‍നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്‍മാരെ താഴെയിറക്കും.
Verse 25: അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്‍െറ പരിശുദ്‌ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്‍െറ പകുതിയും വരെ അവര്‍ അവന്‍െറ കൈകളില്‍ ഏല്‍പിക്കപ്പെടും.
Verse 26: എന്നാല്‍,ന്യായാധിപസഭ വിധിപ്രസ്‌താവിക്കാന്‍ ഉപവിഷ്‌ടമാവുകയും അവന്‍െറ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ.
Verse 27: ആകാശത്തിന്‍ കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്‍െറ പരിശുദ്‌ധന്‍മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
Verse 28: ഇത്രയുമാണ് ദര്‍ശനത്തിന്‍െറ വിശദീകരണം. ഞാന്‍, ദാനിയേല്‍, എന്‍െറ വിചാരങ്ങള്‍ നിമിത്തം പരിഭ്രാന്തനായി. ഞാന്‍ വിവര്‍ണനായി, എല്ലാം ഞാന്‍ മനസ്‌സില്‍ സൂക്‌ഷിച്ചു.