Daniel - Chapter 9

Verse 1: അഹസ്വേരൂസിന്‍െറ മകനും, ജനനം കൊണ്ടു മേദിയക്കാരനും, കല്‍ദായരുടെ ദേശത്തു രാജാവുമായിരുന്ന ദാരിയൂസിന്‍െറ ഒന്നാം ഭരണവര്‍ഷം.

Verse 2: അവന്‍െറ വാഴ്‌ചയുടെ ഒന്നാം വര്‍ഷം ദാനിയേലായ ഞാന്‍, ജറെ മിയാ പ്രവാചകന്‌ കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാടനുസരിച്ച്‌ ജറുസലെം നിര്‍ജനമായിക്കിടക്കേണ്ട എഴുപതു വര്‍ഷങ്ങളെക്കുറിച്ച്‌, വിശുദ്‌ധലിഖിതങ്ങളില്‍ വായിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്‌തു.

Verse 3: അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്‌, ചാരംപൂശി, ഉപവസിച്ച്‌, ദൈവമായ കര്‍ത്താവിനോടു തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു.

Verse 4: ദൈവമായ കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ഥിക്കുകയും ഏറ്റുപറയുകയും ചെയ്‌തു: കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങയുടെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ,

Verse 5: ഞങ്ങള്‍ അങ്ങയുടെ കല്‍പനകളിലും ചട്ടങ്ങളിലുംനിന്ന്‌ അകന്ന്‌, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്‌ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്‌തു.

Verse 6: ഞങ്ങളുടെ രാജാക്കന്‍മാരോടും പ്രഭുക്കന്‍മാരോടും പിതാക്കന്‍മാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തില്‍ സംസാരി ച്ചഅങ്ങയുടെ ദാസന്‍മാരായ പ്രവാചകരുടെ വാക്കു ഞങ്ങള്‍ ചെവിക്കൊണ്ടില്ല.

Verse 7: കര്‍ത്താവേ, നീതി അങ്ങയുടേതാണ്‌. എന്നാല്‍, ഞങ്ങളുടെ മുഖത്ത്‌ അങ്ങേക്കെതിരേ ചെയ്‌ത വഞ്ചനനിമിത്തം, അങ്ങ്‌ വിവിധ ദേശങ്ങളില്‍ ചിതറിച്ചു കളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്‌ഥരും ദൂരസ്‌ഥരുമായ ഇസ്രായേല്‍ ജനത്തിന്‍െറയും മുഖത്ത്‌, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്‌ജയാണ്‌ നിഴലിക്കുന്നത്‌.

Verse 8: കര്‍ത്താവേ, അങ്ങേക്കെതിരേ പാപം ചെയ്‌തതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പിതാക്കന്‍മാരും ലജ്‌ജിതരാണ്‌.

Verse 9: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്‌; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്‌സരിച്ചു.

Verse 10: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്ന്‌ തന്‍െറ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി ഞങ്ങള്‍ക്കു നല്‍കിയ നിയമം ഞങ്ങള്‍ അനുസരിച്ചില്ല.

Verse 11: ഇസ്രായേല്‍ ജനം മുഴുവന്‍ അങ്ങയുടെ നിയമം ലംഘിച്ച്‌, അങ്ങയുടെ സ്വരം ശ്ര വിക്കാതെ വഴിതെറ്റിപ്പോയി. ഞങ്ങള്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തതിനാല്‍, ദൈവത്തിന്‍െറ ദാസനായ മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്‌ഷയും ഞങ്ങളുടെ മേല്‍ ചൊരിയപ്പെട്ടിരിക്കുന്നു.

Verse 12: ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കും എതിരേ അവിടുന്ന്‌ സംസാരിച്ചവാക്ക്‌ ഞങ്ങളുടെമേല്‍ വിനാശം വരുത്തിക്കൊണ്ട്‌ അങ്ങ്‌ നിറവേറ്റിയിരിക്കുന്നു. ജറുസലെമിനു സംഭവിച്ചതുപോലുള്ള നാശം ആകാശത്തിനു കീഴില്‍ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല.

Verse 13: മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ വിനാശം ഞങ്ങളുടെ മേല്‍ പതിച്ചു. എന്നിട്ടും അങ്ങയുടെ സത്യം ശ്രവിച്ച്‌, അകൃത്യങ്ങളില്‍ നിന്നു പിന്തിരിഞ്ഞ്‌, അങ്ങയുടെ കാരുണ്യത്തിനുവേണ്ടി ഞങ്ങള്‍യാചിച്ചില്ല.

Verse 14: അതുകൊണ്ട്‌, കര്‍ത്താവ്‌ ഉചിതമായ സമയത്ത്‌ ഞങ്ങളുടെ മേല്‍, വിനാശം വരുത്തി. എന്തെന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനാണ്‌; ഞങ്ങളോ അവിടുത്തെ സ്വരം അനുസരിച്ചില്ല.

Verse 15: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ ശക്‌തമായ കരത്താല്‍ ഞങ്ങളെ ഈജിപ്‌തില്‍ നിന്നു മോചിപ്പിച്ച്‌, അങ്ങയുടെ നാമത്തെ മഹത്ത്വപൂര്‍ണമാക്കി. അങ്ങയുടെ ശക്‌തി ഇന്നും അനുസ്‌മരിക്കപ്പെടുന്നു. എന്നാല്‍, ഞങ്ങള്‍ പാപം ചെയ്യുകയും ദുഷ്‌ടത പ്രവര്‍ത്തിക്കുകയും ചെയ്‌തു.

Verse 16: കര്‍ത്താവേ, അങ്ങയുടെ നീതിപൂര്‍വമായ എല്ലാ പ്രവൃത്തികള്‍ക്കും തക്കവിധം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്‌ധ ഗിരിയായ ജറുസലെം നഗരത്തില്‍നിന്ന്‌ അകന്നുപോകട്ടെ! ഞങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും നിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവര്‍ക്കു നിന്‌ദാവിഷയമായി.

Verse 17: ആകയാല്‍, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ദാസന്‍െറ പ്രാര്‍ഥനയുംയാചനകളും ചെവിക്കൊണ്ട്‌ ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ആലയത്തെ അങ്ങയുടെ നാമത്തെപ്രതി കടാക്‌ഷിക്കണമേ!

Verse 18: എന്‍െറ ദൈവമേ, അങ്ങ്‌ചെവി ചായിച്ച്‌ കേള്‍ക്കണമേ! അങ്ങയുടെ കണ്ണുകള്‍ തുറന്ന്‌ ഞങ്ങളുടെ നാശങ്ങളെയും അങ്ങയുടെ നാമം വഹിക്കുന്ന നഗരത്തെയും കടാക്‌ഷിക്കണമേ! ഞങ്ങളുടെയാചനകള്‍ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായ കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണ്‌.

Verse 19: കര്‍ത്താവേ, ശ്രവിക്കണമേ! കര്‍ത്താവേ, ക്‌ഷമിക്കണമേ! കര്‍ത്താവേ,ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ! എന്‍െറ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്‌.

Verse 20: എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ എന്‍െറ ദൈവത്തിന്‍െറ വിശുദ്‌ധഗിരിക്കുവേണ്ടി എന്‍െറയും എന്‍െറ ജനമായ ഇസ്രായേ ലിന്‍െറയും പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ ഞാന്‍ പ്രാര്‍ഥിക്കുകയുംയാചന അര്‍പ്പിക്കുകയും ചെയ്‌തു.

Verse 21: അപ്പോള്‍, ആദ്യം ദര്‍ശനത്തില്‍ ഞാന്‍ കണ്ട ഗബ്രിയേല്‍ സായാഹ്‌നബലിയുടെ സമയത്ത്‌ എന്‍െറ അടുത്തേക്കു പറന്നുവന്നു.

Verse 22: അവന്‍ എന്നോടു പറഞ്ഞു: ദാനിയേലേ, നിനക്കു ജ്‌ഞാനവും അറിവും നല്‍കാന്‍ ഞാന്‍ വന്നിരിക്കുന്നു.

Verse 23: നിന്‍െറ യാചനകളുടെ ആരംഭത്തില്‍ത്തന്നെ ഒരു വചനം ഉണ്ടായി. അതു നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. അവിടുന്ന്‌ നിന്നെ അത്യധികം സ്‌നേഹിക്കുന്നു. ആ വചനം കേട്ട്‌ ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.

Verse 24: അക്രമം നിര്‍ത്തിവയ്‌ക്കുന്നതിനും പാപത്തിന്‌ അറുതിവരുത്തുന്നതിനും കുറ്റങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്യുന്നതിനുംശാശ്വതനീതി നടപ്പിലാക്കുന്നതിനും ദര്‍ശനത്തിനും പ്രവാചകനും മുദ്രവയ്‌ക്കുന്നതിനും അതിവിശുദ്‌ധസ്‌ഥലത്തെ അഭിഷേകം ചെയ്യുന്നതിനുംവേണ്ടി, നിന്‍െറ ജനത്തിനും വിശുദ്‌ധ നഗരത്തിനും വര്‍ഷങ്ങളുടെ എഴുപത്‌ ആഴ്‌ച കള്‍ നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു.

Verse 25: അതുകൊണ്ട്‌, നീ ഗ്രഹിക്കുക. ജറുസലെമിന്‍െറ പുനര്‍നിര്‍മാണത്തിന്‌ കല്‍പന പുറപ്പെട്ടതുമുതല്‍ അഭിഷിക്‌തനായ ഒരു രാജാവു വരുന്നതുവരെ ഏഴ്‌ആഴ്‌ചകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ കഷ്‌ടതനിറഞ്ഞഅറുപത്തിരണ്ട്‌ ആഴ്‌ചകള്‍. അക്കാലത്ത്‌ വീഥികളും കിടങ്ങുകളും പണിയും.

Verse 26: അറുപത്തിരണ്ട്‌ ആഴ്‌ച കള്‍ക്കുശേഷം അഭിഷിക്‌തന്‍ അകാരണമായി വിച്‌ഛേദിക്കപ്പെടും. പിന്‍ഗാമിയായരാജാവിന്‍െറ ആളുകള്‍ നഗരത്തെയും വിശുദ്‌ധമന്‌ദിരത്തെയും നശിപ്പിക്കും. അതിന്‍െറ അവസാനം പ്രളയമായിരിക്കും. അവ സാനംവരെയുദ്‌ധമുണ്ടായിരിക്കും.

Verse 27: നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്‌ചത്തേക്ക്‌ അവന്‍ പലരുമായി ശക്‌തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്‌ചത്തേക്ക്‌ ബലിയും കാഴ്‌ചകളും അവന്‍ നിരോധിക്കും. ദേവാലയത്തിന്‍െറ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്‌ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്‍െറ മേല്‍ പതിക്കുന്നതുവരെ അത്‌ അവിടെ നില്‍ക്കും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories