Verse 1: ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞു കപ്പല്‍കയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.
Verse 2: ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട് ഞങ്ങള്‍ അതില്‍ കയറി.
Verse 3: ഇടത്തുവശത്തായി സൈപ്രസ് ദൃഷ്‌ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ കപ്പല്‍ ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.
Verse 4: ശിഷ്യന്‍മാരെ കണ്ടുപിടിച്ച് ഞങ്ങള്‍ ഏഴുദിവസം അവിടെ താമസിച്ചു. പരിശുദ്‌ധാത്‌മാവിനാല്‍ പ്രരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു.
Verse 5: അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങള്‍യാത്ര തുടര്‍ന്നു. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും ന ഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്ര ചെയ്‌തു. സമുദ്രതീരത്തു മുട്ടുകുത്തി ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വിടവാങ്ങുകയും ചെയ്‌തു.
Verse 6: പിന്നെ ഞങ്ങള്‍ കപ്പലില്‍ കയറി; അവര്‍ വീടുകളിലേക്കു മടങ്ങി.
Verse 7: ടയിറില്‍നിന്നുള്ളയാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെകൂടെ ഒരു ദിവസം താമസിക്കുകയും ചെയ്‌തു.
Verse 8: അടുത്ത ദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരില്‍ ഒരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്‍െറ വീട്ടില്‍ച്ചെന്ന് അവന്‍െറ കൂടെ താമസിച്ചു.
Verse 9: കന്യകമാരും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാര്‍ അവനുണ്ടായിരുന്നു.
Verse 10: കുറെ ദിവസം കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകന്‍യൂദയായില്‍നിന്ന് അവിടെയെത്തി.
Verse 11: അവന്‍ ഞങ്ങളുടെ അടുത്തുവന്ന് പൗലോസിന്‍െറ അരപ്പട്ട എടുത്ത് അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്‌ധിച്ചിട്ട് ഇപ്രകാരം പ്രസ്‌താവിച്ചു. പരിശുദ്‌ധാത്‌മാവ് അരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച് യഹൂദന്‍മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്‌ഥനെ ഇതുപോലെ ബന്‌ധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും.
Verse 12: ഇതുകേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്ന് അഭ്യര്‍ഥിച്ചു.
Verse 13: അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നിലവിളിച്ചുകൊണ്ട് എന്‍െറ ഹൃദയത്തെ ദുര്‍ബലമാക്കുകയാണോ? ജറുസലെമില്‍വച്ചു കര്‍ത്താവായ യേശുവിന്‍െറ നാമത്തെപ്രതി ബന്‌ധനം മാത്രമല്ല മരണംപോലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
Verse 14: അവനെ സമ്മതിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ കര്‍ത്താവിന്‍െറ ഹിതം നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്‍മാറി.
Verse 15: ആദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു.
Verse 16: കേസറിയായില്‍നിന്നുള്ള ചില ശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാല ശിഷ്യരില്‍ ഒരുവനായ സൈപ്രസുകാരന്‍മ്‌നാസ്‌സോന്‍െറ വീട്ടിലാണ് ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.
Verse 17: ഞങ്ങള്‍ ജറുസലെമില്‍ എത്തിയപ്പോള്‍, സഹോദരര്‍ സന്തോഷപൂര്‍വം ഞങ്ങളെ സ്വീകരിച്ചു.
Verse 18: അടുത്തദിവസം പൗലോസ് ഞങ്ങളോടൊത്ത് യാക്കോബിന്‍െറ അടുക്കലേക്കു പോയി. ശ്രഷ്‌ഠന്‍മാരെല്ലാവരും അവിടെ വന്നുകൂടി.
Verse 19: അവരെ അഭിവാദനം ചെയ്‌തതിനുശേഷം പൗലോസ് തന്‍െറ ശുശ്രൂഷവഴി വിജാതീയരുടെയിടയില്‍ ദൈവം ചെയ്‌ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.
Verse 20: അവര്‍ അതുകേട്ട് ദൈവത്തെ സ്‌തുതിച്ചു. അവര്‍ അവനോടുപറഞ്ഞു: സഹോദരാ, വിശ്വാസം സ്വീകരിച്ചവരില്‍ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമം പാലിക്കുന്നതില്‍ വലിയ നിഷ്‌ഠയുള്ളവരുമാണ്.
Verse 21: എന്നാല്‍, ശിശുക്കളെ പരിച്‌ഛേദനം ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട് മോശയെ അവഗണിക്കാന്‍ വിജാതീയരുടെ ഇടയിലുള്ള യഹൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു.
Verse 22: നീ വന്നിട്ടുണ്ടെന്ന് അവര്‍ തീര്‍ച്ചയായും അറിയും. എന്താണിനി ചെയ്യേണ്ടത്?
Verse 23: അതിനാല്‍, ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്തനാലുപേര്‍ ഞങ്ങളുടെ കൂടെയുണ്ട്.
Verse 24: അവരോടൊപ്പം പോയി നീയും നിന്നെത്തന്നെ ശുദ്‌ധീകരിക്കുക. അവരുടെ ശിരോമുണ്‍ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീ തന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും.
Verse 25: എന്നാല്‍, വിശ്വാസം സ്വീകരിച്ചവിജാതീയരെ സംബന്‌ധിച്ചിടത്തോളം ഞങ്ങള്‍ ഒരു എഴുത്തയ ച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവസ്‌തുക്കള്‍, രക്‌തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്.
Verse 26: പൗലോസ് അവരെ കൂട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ അവരോടൊപ്പം ശുദ്‌ധീകരണകര്‍മം നടത്തി. അവരുടെ ശുദ്‌ധീകരണം പൂര്‍ത്തിയാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ബലിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍വേണ്ടി അവന്‍ ദേവാലയത്തില്‍ പോയി.
Verse 27: ഏഴു ദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍നിന്നുള്ള യഹൂദര്‍ അവനെ ദേവാ ലയത്തില്‍ കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്‌തു.
Verse 28: അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേല്‍ ജനമേ, സഹായിക്കുവിന്‍. ജനത്തിനും നിയമത്തിനും ഈ സ്‌ഥലത്തിനും എതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവന്‍ ഇവന്‍ തന്നെ. മാത്രമല്ല, ഇവന്‍ ഗ്രീക്കുകാരെ ദേവാലയത്തില്‍ കൊണ്ടുവന്ന് ഈ പരിശുദ്‌ധസ്‌ഥലം അശുദ്‌ധമാക്കുകയും ചെയ്‌തിരിക്കുന്നു.
Verse 29: എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രാഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ് അവനെയും ദേവാലയത്തില്‍ കൊണ്ടുവന്നിരിക്കും എന്ന് അവര്‍ വിചാരിച്ചു.
Verse 30: നഗരം മുഴുവന്‍ പ്രക്‌ഷുബ്‌ധമായി. ആളുകള്‍ ഓടിക്കൂടി. അവര്‍ പൗലോസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകള്‍ അടയ്‌ക്കുകയും ചെയ്‌തു.
Verse 31: അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു സഹസ്രാധിപന് അ റിവു ലഭിച്ചു.
Verse 32: അവന്‍ ഉടന്‍തന്നെ ഭടന്‍മാരെയും ശതാധിപന്‍മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്‍മാരെയും സഹസ്രാധിപനെയും കണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍നിന്ന് അവര്‍ വിരമിച്ചു.
Verse 33: സഹസ്രാധിപന്‍ വന്ന് അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്‌ധിക്കാന്‍ അവന്‍ കല്‍പിച്ചു. അവന്‍ ആരാണെന്നും എന്തു ചെയ്‌തുവെന്നും സഹസ്രാധിപന്‍ അന്വേഷിച്ചു.
Verse 34: ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്‌തുത ഗ്രഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്‍പന നല്‍കി.
Verse 35: നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്‍െറ കൈയേറ്റം നിമിത്തം പടയാളികള്‍ അവനെ എടുത്തുകൊണ്ടുപോവുകയാണു ചെയ്‌തത്.
Verse 36: അവനെ കൊല്ലുക എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ജനക്കൂട്ടം പിറകെ കൂടി.
Verse 37: പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാന്‍ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്ക് ഗ്രീക്കുഭാഷ അറിയാം, അല്ലേ?
Verse 38: അപ്പോള്‍, അടുത്ത കാലത്തു കലാപ മുണ്ടാക്കുകയും നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്‌ത ഈജിപ്‌തുകാരനല്ലേ നീ?
Verse 39: പൗലോസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍നിന്നുള്ള ഒരു യഹൂദനാണു ഞാന്‍ - അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരന്‍. ജനത്തോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്‌ഷിക്കുന്നു.
Verse 40: അനുവാദം കിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാണിച്ചു. അവര്‍ പൂര്‍ണ നിശ്‌ശബ്‌ദരായി; ഹെബ്രായഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.