Verse 1: പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?
Verse 2: അവന്‍ പ്രതിവചിച്ചു: സഹോദരന്‍മാരേ, പിതാക്കന്‍മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്‍െറ ദൈവം അവനു പ്രത്യക്‌ഷ നായി
Verse 3: അവനോടു പറഞ്ഞു: നിന്‍െറ നാട്ടില്‍നിന്നും ബന്‌ധുക്കളില്‍നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.
Verse 4: അവന്‍ കല്‍ദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനില്‍ താമസമാക്കി. പിതാവിന്‍െറ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.
Verse 5: എങ്കിലും, അവിടുന്ന് അവന് ഒരവകാശവും, ഒരടി സ്‌ഥലംപോലും, കൊടുത്തില്ല. എന്നാല്‍, ഈ ദേശം അവനും പിന്‍തലമുറയ്‌ക്കും അവകാശമായി നല്‍കുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോള്‍ത്തന്നെ, അവിടുന്നു വാഗ്‌ദാനംചെയ്‌തു.
Verse 6: അവന്‍െറ സന്താനങ്ങള്‍ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ നാനൂറു വര്‍ഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നുംദൈവം പറഞ്ഞു.
Verse 7: ദൈവം വീണ്ടും പറഞ്ഞു: അവര്‍ സേവിക്കുന്ന ജനതയെ ഞാന്‍ വിധിക്കും. അതിനുശേഷം അവര്‍ പുറപ്പെട്ട് ഈ സ്‌ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.
Verse 8: പിന്നെ, അവിടുന്ന് അവനുമായി പരിച്‌ഛേദനത്തിന്‍െറ ഉടമ്പടി ചെയ്‌തു. അബ്രാഹത്തില്‍ നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്‌ഛേദനംചെയ്‌തു. ഇസഹാക്കില്‍നിന്ന് യാക്കോബും യാക്കോബില്‍ നിന്ന് പന്ത്രണ്ടുഗോത്രപിതാക്കന്‍മാരും ജനിച്ചു.
Verse 9: ഈ ഗോത്രപിതാക്കന്‍മാര്‍ അസൂയകൊണ്ട് ജോസഫിനെ ഈജിപ്‌തുകാര്‍ക്കു വിറ്റു. എന്നാല്‍, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
Verse 10: അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്‌ഷിച്ചു. ഈജിപ്‌തിലെ രാജാവായ ഫറവോയുടെ മുമ്പില്‍ അവനെ സമ്മതനും ജ്‌ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്‌തിന്‍െറയും തന്‍െറ ഭവനം മുഴുവന്‍െറയും മേല്‍ ഭരണാധികാരിയായി നിയമിച്ചു.
Verse 11: അങ്ങയെിരിക്കേ, ഈജിപ്‌തിലും കാനാനിലും ക്‌ഷാമവും വലിയ കഷ്‌ടതയുമുണ്ടായി. നമ്മുടെ പിതാക്കന്‍മാര്‍ക്കു ഭക്‌ഷ്യസാധനങ്ങള്‍ ഇല്ലാതെ വന്നു.
Verse 12: ഈജിപ്‌തില്‍ ധാന്യമുണ്ടെന്നുകേട്ട് യാക്കോബ് നമ്മുടെ പിതാക്കന്‍മാരെ അങ്ങോട്ടയച്ചു.
Verse 13: അവര്‍ രണ്ടാംപ്രാവശ്യം ചെന്നപ്പോള്‍ ജോസഫ് സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്‍െറ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്‌സിലാക്കി.
Verse 14: ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്‍െറ എല്ലാ ബന്‌ധുക്കളെയും വരുത്തി. അവര്‍ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.
Verse 15: യാക്കോബ് ഈജിപ്‌തിലേക്കു പോയി. അവനും നമ്മുടെ പിതാക്കന്‍മാരും മരിച്ചു.
Verse 16: അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് കല്ലറയില്‍ സംസ്‌കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്‍െറ പുത്രന്‍മാരില്‍നിന്നു വെള്ളിനാണയങ്ങള്‍ കൊടുത്തുവാങ്ങിയതാണ്.
Verse 17: അബ്രാഹത്തോടു ദൈവം ചെയ്‌ത വാഗ്‌ദാനം പൂര്‍ത്തിയാകാറായപ്പോള്‍ ഈജിപ്‌തില്‍ ജനം വളര്‍ന്നുപെരുകി.
Verse 18: അവസാനം, ജോസഫിനെ അറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തില്‍ വന്നു.
Verse 19: അവന്‍ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട് പിതാക്കന്‍മാരോടു ക്രൂരമായി പെരുമാറി. ശിശുക്കള്‍ ജീവിക്കാതിരിക്കാന്‍ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിര്‍ബന്‌ധിച്ചു.
Verse 20: ഈ കാലത്തുമോശ ജനിച്ചു. അവന്‍ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നു മാസത്തോളം പിതൃഭവനത്തില്‍ അവന്‍ വളര്‍ന്നു.
Verse 21: പുറത്തെറിയപ്പെട്ട അവനെ ഫറവോയുടെപുത്രി എടുത്ത് സ്വന്തം മകനായി വളര്‍ത്തി.
Verse 22: ഈജിപ്‌തുകാരുടെ എല്ലാ വിജ്‌ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവന്‍ കരുത്തനായിരുന്നു.
Verse 23: അവനു നാല്‍പതു വയസ്‌സ് തികഞ്ഞപ്പോള്‍ തന്‍െറ സഹോദരരായ ഇസ്രായേല്‍മക്കളെ സന്‌ദര്‍ശിക്കാന്‍ അവന്‍ അഭിലഷിച്ചു.
Verse 24: അവരിലൊരാള്‍ ഉപദ്രവിക്കപ്പെടുന്നതു കണ്ട് അവന്‍ സഹായത്തിനെത്തി. ഈജിപ്‌തുകാരനെ അടിച്ചുവീഴ്‌ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്‌തു.
Verse 25: ദൈവം അവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര്‍ മനസ്‌സി ലാക്കുമെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍, അവര്‍ അതു മനസ്‌സിലാക്കിയില്ല.
Verse 26: അടുത്ത ദിവസം അവര്‍ ശണ്‌ഠകൂടിക്കൊണ്ടിരിക്കേ, അവന്‍ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്‌ജിപ്പിക്കാമെന്നു വിചാരിച്ച് അവന്‍ പറഞ്ഞു: നിങ്ങള്‍ സഹോദരന്‍മാരാണ്; എന്തിനു പരസ്‌പരം ദ്രാഹിക്കുന്നു?
Verse 27: അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു?
Verse 28: ഇന്നലെ ഈജിപ്‌തുകരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്‍െറ ഭാവം?
Verse 29: ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രന്‍മാര്‍ ജനിച്ചു.
Verse 30: നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്‌ജ്വാലകളുടെ മധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്‌ഷനായി.
Verse 31: മോശ ആദര്‍ശനത്തില്‍ അദ്‌ഭുതപ്പെട്ടു. സൂക്‌ഷിച്ചുനോക്കാന്‍ അവന്‍ അടുത്തേക്കു ചെന്നു. അപ്പോള്‍ കര്‍ത്താവിന്‍െറ സ്വരം കേട്ടു:
Verse 32: നിന്‍െറ പിതാക്കന്‍മാരുടെ ദൈവമാണു ഞാന്‍ - അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും യാക്കോബിന്‍െറയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടു നോക്കാന്‍ ധൈ ര്യപ്പെട്ടില്ല.
Verse 33: കര്‍ത്താവ് അവനോടു പറഞ്ഞു: നിന്‍െറ പാദരക്‌ഷകള്‍ അഴിച്ചുമാറ്റുക. നീ നില്‍ക്കുന്ന സ്‌ഥലം പരിശുദ്‌ധമാണ്.
Verse 34: ഈ ജിപ്‌തില്‍ എന്‍െറ ജനം അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ വ്യക്‌തമായി കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ ഈജിപ്‌തിലേക്ക് അയയ്‌ക്കും.
Verse 35: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവര്‍ നിരാകരിച്ചമോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്‌ഷ നായ ദൂതന്‍ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
Verse 36: ഈജിപ്‌തിലും ചെങ്കടലിലും നാല്‍പതുവര്‍ഷം മരുഭൂമിയിലും അദ്‌ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ അവരെ നയിച്ചു.
Verse 37: ദൈവം നിങ്ങളുടെ സഹോദരരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തും എന്ന് ഇസ്രായേല്‍മക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.
Verse 38: സീനായ്‌മലയില്‍വച്ച് തന്നോടു സംസാരി ച്ചദൂതനോടും നമ്മുടെ പിതാക്കന്‍മാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങള്‍ക്കു നല്‍കാനായി ജീവവചസ്‌സുകള്‍ സ്വീകരിച്ചവനും ഇവനാണ്.
Verse 39: നമ്മുടെ പിതാക്കന്‍മാര്‍ അവനെ അനുസരിച്ചില്ല, അവര്‍ അവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്‌തിലേക്കു തിരിയുകയും ചെയ്‌തു.
Verse 40: അവര്‍ അഹറോനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാന്‍ ദേവ ന്‍മാരെ നിര്‍മിച്ചു തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
Verse 41: അവര്‍ ആദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മിച്ച് ആ വിഗ്രഹത്തിനു ബലിയര്‍പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്‌ളാദപ്രകടനം നടത്തി.
Verse 42: ദൈവം അവരില്‍നിന്നു മുഖം തിരിക്കുകയും ആകാശശക്‌തികളെ ആരാധിക്കാന്‍ അവരെ കൈവെടിയുകയും ചെയ്‌തു. പ്രവാചകന്‍മാരുടെ പുസ്‌തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ഭവനമേ, നാല്‍ പതുവര്‍ഷം മരുഭൂമിയില്‍ നിങ്ങള്‍ എനിക്കു ബലിമൃഗങ്ങളെ നല്‍കുകയോ ബലികളര്‍പ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
Verse 43: ആരാധിക്കാനായി നിങ്ങള്‍ നിര്‍മി ച്ചബിംബങ്ങളായമോളോക്കിന്‍െറ കൂടാരവും റോംഫാദേവന്‍െറ നക്‌ഷത്രവും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
Verse 44: മരുഭൂമിയില്‍ നമ്മുടെ പിതാക്കന്‍മാര്‍ക്ക് ഒരു സാക്‌ഷ്യകൂടാരമുണ്ടായിരുന്നു - മോശ കണ്ട മാതൃകയില്‍ നിര്‍മിക്കണമെന്ന് ദൈവം അവനോടു കല്‍പിച്ചതനുസരിച്ചു തീര്‍ത്ത കൂടാരം.
Verse 45: തങ്ങളുടെ മുമ്പില്‍നിന്നു ദൈവം ബഹിഷ്‌കരിച്ചവിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കന്‍മാര്‍ ജോഷ്വയുമൊത്ത്‌പ്രവേശിച്ചപ്പോള്‍ അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്‍െറ കാലംവരെ അത് അവിടെയുണ്ടായിരുന്നു. ദൈവം അവനില്‍ പ്രസാദിച്ചു.
Verse 46: യാക്കോബിന്‍െറ ദൈവത്തിനായി ഒരു ആലയം പണിയാന്‍ അവന്‍ അനുവാദം അപേക്‌ഷിച്ചു.
Verse 47: എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.
Verse 48: എന്നാല്‍, കരങ്ങളാല്‍ നിര്‍മിതമായ ഭവനങ്ങളില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. പ്രവാചകന്‍ ഇപ്രകാരം പറയുന്നു:
Verse 49: സ്വര്‍ഗം എന്‍െറ സിംഹാസനം; ഭൂമി എന്‍െറ പാദപീഠവും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഏതു തരം ഭവനം നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കും? ഏതാണ് എന്‍െറ വിശ്രമസ്‌ഥലം?
Verse 50: ഇവയെല്ലാം എന്‍െറ കരവേലകള്‍ തന്നെയല്ലേ?
Verse 51: മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെതന്നെയാണു നിങ്ങളും.
Verse 52: ഏ തു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്‍െറ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു.
Verse 53: നിങ്ങള്‍ക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങള്‍ അതു പാലിച്ചില്ല.
Verse 54: അവര്‍ ഇതു കേട്ടപ്പോള്‍ അവന്‍െറ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു.
Verse 55: എന്നാല്‍, അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്‍െറ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്‍െറ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു.
Verse 56: അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍െറ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
Verse 57: അവര്‍ ഉച്ചത്തില്‍ ആക്രാശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്‍െറ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്‌തു.
Verse 58: അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്‌ഷികള്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ സാവൂള്‍ എന്ന ഒരുയുവാവിന്‍െറ കാല്‍ക്കല്‍ അഴിച്ചുവച്ചു.
Verse 59: അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്‍െറ ആത്‌മാവിനെ കൈക്കൊള്ളണമേ.
Verse 60: അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണ നിദ്രപ്രാപിച്ചു.