Verse 1: അനനിയാസ് എന്നൊരാളും അവന്‍െറ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.
Verse 2: വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
Verse 3: പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്‌ധാത്‌മാവിനെ വഞ്ചിക്കാനും പറമ്പിന്‍െറ വിലയുടെ ഒരംശം മാറ്റിവയ്‌ക്കാനും സാത്താന്‍ നിന്‍െറ ഹൃദയത്തെ പ്രരിപ്പിച്ചതെന്ത്?
Verse 4: പറമ്പു നിന്‍െറ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്‍െറ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്.
Verse 5: ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മരിച്ചു. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി.
Verse 6: ചെറുപ്പക്കാര്‍ അവനെ വസ്‌ത്രത്തില്‍പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്‌കരിച്ചു.
Verse 7: ഏകദേശം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് അവന്‍െറ ഭാര്യയും വന്നു. നടന്നതൊന്നും അവള്‍ അറിഞ്ഞിരുന്നില്ല.
Verse 8: പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്‌ക്കുതന്നെയാണോ നിങ്ങള്‍ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവള്‍ പറഞ്ഞു: അതേ, ഈ തുകയ്‌ക്കുതന്നെ.
Verse 9: അപ്പോള്‍ പത്രോസ് പറഞ്ഞു: കര്‍ത്താവിന്‍െറ ആത്‌മാവിനെ പരീക്‌ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്? ഇതാ, നിന്‍െറ ഭര്‍ത്താവിനെ സംസ് കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടുപോ കും.
Verse 10: തത്‌ക്‌ഷണം അവള്‍ അവന്‍െറ കാല്‍ക്കല്‍ മരിച്ചുവീണു. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി ഭര്‍ത്താവിനു സമീപം സംസ്‌കരിച്ചു.
Verse 11: സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.
Verse 12: അപ്പസ്‌തോലന്‍മാരുടെ കരങ്ങള്‍വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്‌സോടെ സോളമന്‍െറ മണ്‍ഡ പത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.
Verse 13: മറ്റുള്ളവരില്‍ ആരുംതന്നെ അവരോടുചേരാന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചുപോന്നു.
Verse 14: കര്‍ത്താവില്‍ വിശ്വസി ച്ചപുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു.
Verse 15: അവര്‍ രോഗികളെ തെരുവീഥികളില്‍കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോള്‍ അവന്‍െറ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.
Verse 16: അശുദ്‌ധാത്‌മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളില്‍ നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു.
Verse 17: എന്നാല്‍, പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്
Verse 18: അപ്പസ്‌തോലന്‍മാരെ പിടിച്ച് ബന്‌ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.
Verse 19: രാത്രി കര്‍ത്താവിന്‍െറ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:
Verse 20: നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്‍െറ ഈ വചനം പ്രസംഗിക്കുവിന്‍.
Verse 21: അവര്‍ ഇതുകേട്ട് പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്‍മാരും ഒന്നിച്ചുകൂടിന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്‍മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്‌ക്കുകയുംചെയ്‌തു.
Verse 22: ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു:
Verse 23: കാരാഗൃഹത്തിന്‍െറ വാതിലുകള്‍ ഭദ്രമായി ബന്‌ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍ നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല.
Verse 24: ഇതു കേട്ടപ്പോള്‍ ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്‍മാരും ഇതിന്‍െറ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
Verse 25: അപ്പോള്‍ ഒരാള്‍ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലട ച്ചമനുഷ്യര്‍ ദേവാലയത്തില്‍നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.
Verse 26: അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.
Verse 27: അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്‍െറ മുമ്പില്‍ നിര്‍ത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു:
Verse 28: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്‍െറ രക്‌തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു.
Verse 29: പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്.
Verse 30: നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെദൈവം ഉയിര്‍പ്പിച്ചു.
Verse 31: ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്‌ഷകനുമായി തന്‍െറ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി.
Verse 32: ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്‌ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്‌ധാത്‌മാവ് ഇതിനു സാക്‌ഷിയാണ്.
Verse 33: ഇതുകേട്ടപ്പോള്‍ അവര്‍ ക്‌ഷുഭിതരാവുകയും അപ്പസ്‌തോലന്‍മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്‌തു.
Verse 34: എന്നാല്‍, നിയമോപദേഷ്‌ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു.
Verse 35: അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്‌ഷിച്ചുവേണം.
Verse 36: കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍തെവുദാസ് രംഗപ്രവേശം ചെയ്‌തു. ഏകദേശം നാനൂറു പേര്‍ അവന്‍െറ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്‍െറ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്‌തു.
Verse 37: അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്‌ഷപ്പെട്ട്, കുറെപ്പേരെ ആ കര്‍ഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്‌തു.
Verse 38: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ആളുകളില്‍നിന്ന് അകന്നുനില്‍ക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും.
Verse 39: മറിച്ച്, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്‍െറ ഉപദേശം സ്വീകരിച്ചു.
Verse 40: അവര്‍ അപ്പസ്‌തോലന്‍മാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്‍െറ നാമത്തില്‍ സംസാരിച്ചു പോകരുതെന്നു കല്‍പിച്ച്, അവരെ വിട്ടയച്ചു.
Verse 41: അവരാകട്ടെ, യേശുവിന്‍െറ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്‍െറ മുമ്പില്‍ നിന്നു പുറത്തുപോയി.
Verse 42: എല്ലാ ദിവസവും ദേവാലയത്തില്‍വച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്‌തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവര്‍ വിരമിച്ചില്ല.