Verse 1: ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്‌ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു.
Verse 2: അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്‌ഷ കാണിച്ച്, ഭക്‌ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.
Verse 3: അതിനാല്‍ സഹോദരരേ, സുസമ്മത രും ആത്‌മാവും ജ്‌ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം.
Verse 4: ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.
Verse 5: അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്‌ധാത്‌മാവും നിറഞ്ഞസ്‌തേഫാനോസ്, പീലിപ്പോസ്, പ്രാക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരി ച്ചഅന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.
Verse 6: അവരെ അപ്പസ്‌തോലന്‍മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ഥിച്ചിട്ട് അവരുടെമേല്‍കൈകള്‍ വച്ചു.
Verse 7: ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്‌തു. പുരോഹിതന്‍മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.
Verse 8: സ്‌തേഫാനോസ് കൃപാവരവും ശക്‌തിയുംകൊണ്ടു നിറഞ്ഞ് പല അദ്‌ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു.
Verse 9: കിറേനേക്കാരും അലക്‌സാണ്‍ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
Verse 10: എന്നാല്‍, അവന്‍െറ സംസാരത്തില്‍വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്‌മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Verse 11: അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്‌ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു.
Verse 12: അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്‌ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌ന്യായാധിപസംഘത്തിന്‍െറ മുമ്പില്‍ കൊണ്ടുവരുകയും ചെയ്‌തു.
Verse 13: കള്ളസാക്‌ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്‌ധ സ്‌ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല.
Verse 14: നസറായനായ യേശു ഈ സ്‌ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍പ്രസ്‌താവിക്കുന്നതു ഞങ്ങള്‍ കേട്ടു.
Verse 15: സംഘത്തിലുണ്ടായിരുന്നവര്‍ അവന്‍െറ നേരേ സൂക്‌ഷിച്ചുനോക്കി. അവന്‍െറ മുഖം ഒരു ദൈവദൂതന്‍െറ മുഖം പോലെ കാണപ്പെട്ടു.