Verse 1: നൂറ്റിയെഴുപത്തിരണ്ടാമാണ്ടില്‍, ദമെത്രിയൂസ് രാജാവ് ട്രിഫൊയ്‌ക്കെതിരേയുദ്‌ധം ചെയ്യാനാവശ്യമായ സഹായം ഉറപ്പുവരുത്താന്‍ സൈന്യസമേതം മെദിയായിലേക്കു പുറപ്പെട്ടു.
Verse 2: ദമെത്രിയൂസ് രാജ്യാതിര്‍ത്തി ലംഘിച്ചുവെന്നു കേട്ട്, പേര്‍ഷ്യായുടെയും മെദിയായുടെയും രാജാവായ അര്‍സാക്കസ് അവനെ ജീവനോടെ പിടികൂടാന്‍, തന്‍െറ സൈന്യാധിപന്‍മാരില്‍ ഒരുവനെ അയച്ചു.
Verse 3: അവന്‍ പോയി ദമെത്രിയൂസിന്‍െറ സൈന്യത്തെ തോല്‍പിച്ച് അവനെ ബന്‌ധ നസ്‌ഥനാക്കി; അര്‍സാക്കസിന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അര്‍സാക്കസ് അവനെ തടവിലാക്കി.
Verse 4: ശിമയോന്‍െറ നാളുകളില്‍ ദേശത്ത് ശാന്തിയുണ്ടായിരുന്നു. ജനക്‌ഷേമമാണ് അവന്‍ തേടിയിരുന്നത്. അവന്‍െറ ഭരണം അവരെ സംപ്രീതരാക്കി. അവന്‍െറ ജീവിത കാലം മുഴുവന്‍ അവര്‍ അവനോട് ആദരം പ്രകടിപ്പിച്ചു.
Verse 5: ജോപ്പായെ തുറമുഖമാക്കുകയും ദ്വീപുകളിലേക്കു മാര്‍ഗം തുറക്കുകയും ചെയ്‌തുകൊണ്ട് അവന്‍ തന്‍െറ മഹത്വത്തിനു മകുടം ചാര്‍ത്തി.
Verse 6: അവന്‍ രാജ്യാതിര്‍ത്തികള്‍ വിസ്‌തൃതമാക്കുകയും രാജ്യം പൂര്‍ണനിയന്ത്രണത്തില്‍ വരുത്തുകയും ചെയ്‌തു.
Verse 7: അവന്‍ അസംഖ്യം തടവുകാരെ സമ്പാദിച്ചു. ഗസറായും ബേത്‌സൂറും കോട്ടയും അവന്‍ തന്‍െറ ഭരണത്തിന്‍ കീഴിലാക്കുകയും, അവിടെനിന്നു മ്ലേച്ഛതകള്‍ നീക്കിക്കളയുകയും ചെയ്‌തു.
Verse 8: അവനെ എതിര്‍ക്കാന്‍ ആരും ഉണ്ടായില്ല. സമാധാനത്തോടെ അവര്‍ നിലം ഉഴുതു. ഭൂമി ധാരാളം വിളവു നല്‍കി; സമ തലത്തിലെ വൃക്‌ഷങ്ങള്‍ അവയുടെ ഫലങ്ങളും.
Verse 9: വൃദ്‌ധന്‍മാര്‍ നിരത്തുകളില്‍ കൂടിയിരുന്നു തങ്ങള്‍ക്കു ലഭി ച്ചനന്‍മകളെക്കുറിച്ചു സംസാരിച്ചു.യുവാക്കള്‍ പ്രൗഢവുംയുദ്‌ധോചിതവുമായ വസ്‌ത്രങ്ങളണിഞ്ഞു.
Verse 10: നഗരങ്ങളെ അവന്‍ പ്രതിരോധസജ്‌ജമാക്കുകയും അവയില്‍ ആഹാരം വിതരണം ചെയ്യുകയും ചെയ്‌തു. അവന്‍െറ ഖ്യാതി ഭൂമിയുടെ അതിര്‍ത്തികളോളം വ്യാപിച്ചു.
Verse 11: അവന്‍ ദേശത്തു സമാധാനം സ്‌ഥാപിച്ചതിനാല്‍ ഇസ്രായേല്‍ അത്യധികം ആഹ്ലാദിച്ചു.
Verse 12: ഓരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരങ്ങളുടെ ചുവട്ടിലും ഇരുന്നു. അവരെ ഭയപ്പെടുത്താന്‍ ആരുമുണ്ടായിരുന്നില്ല.
Verse 13: അവര്‍ക്കെതിരേ പടവെ ട്ടാന്‍ ദേശത്താരും അവശേഷിച്ചില്ല. അന്നാളുകളില്‍ രാജാക്കന്‍മാര്‍ തകര്‍ക്കപ്പെട്ടിരുന്നു.
Verse 14: അവന്‍ ജനത്തിലെ എളിയവര്‍ക്കു സംര ക്‌ഷണം നല്‍കി. നിയമപാലനത്തില്‍ ശ്രദ്‌ധിക്കുകയും നിയമനിഷേധകരെയും ദുഷ്‌ടന്‍മാരെയും നശിപ്പിക്കുകയും ചെയ്‌തു.
Verse 15: അവന്‍ ദേവാലയത്തിന്‍െറ പ്രൗഢി വര്‍ധിപ്പിക്കുകയും വിശുദ്‌ധ സ്‌ഥലത്തെ പാത്രങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്‌തു.
Verse 16: ജോനാഥാന്‍െറ മരണവാര്‍ത്ത റോമായിലും സ്‌പാര്‍ത്തായിലും എത്തി. അവര്‍ അഗാധമായി ദുഃഖിച്ചു.
Verse 17: ജോനാഥാന്‍െറ സ്‌ഥാനത്ത് അവന്‍െറ സഹോദരന്‍ ശിമയോന്‍ പ്രധാനപുരോഹിതനായി എന്നും രാജ്യവും അതിലെ നഗരങ്ങളും അവന്‍െറ അധീനതയിലാണെന്നും അവരറിഞ്ഞു.
Verse 18: അവന്‍െറ സഹോദരന്‍മാരായ യൂദാസും ജോനാഥാനുമായി ഉണ്ടായിരുന്ന സൗഹൃദവും സഖ്യവും ശിമയോനുമായി പുതുക്കിക്കൊണ്ട് അവര്‍ പിച്ചളഫലകത്തില്‍ അവനെഴുതി.
Verse 19: ഇത് ജറുസലെമിലെ സമൂഹത്തിന്‍െറ മുന്‍പാകെ വായിക്കപ്പെട്ടു.
Verse 20: സ്‌പാര്‍ത്താക്കാരയ ച്ചകത്തിന്‍െറ പകര്‍പ്പാണിത്: പ്രധാനപുരോഹിതനായ ശിമയോനും ശ്രഷ്‌ഠന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും ഞങ്ങളുടെ സഹോദരരായ മറ്റു യഹൂദര്‍ക്കും സ്‌പാര്‍ത്താ നഗരത്തിന്‍െറയും അധിപന്‍മാരുടെയും അഭിവാദനം!
Verse 21: ഞങ്ങളുടെ അടുക്കലേക്കയ ച്ചദൂതന്‍മാര്‍ നിങ്ങളുടെ മഹിമപ്രതാപങ്ങളെക്കുറിച്ചു ഞങ്ങളോടു വിവരിച്ചു പറഞ്ഞു. അവരുടെ ആഗമനം ഞങ്ങളില്‍ സന്തുഷ്‌ടി ഉളവാക്കി.
Verse 22: അവര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ പൊതുയോഗക്കുറിപ്പുകളുടെ പുസ്‌തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: യഹൂദദൂതന്‍മാരായ അന്തിയോക്കസിന്‍െറ മകന്‍ നുമേനിയൂസും, ജാസന്‍െറ മകന്‍ അന്തിപ്പാത്തറും ഞങ്ങളുമായുള്ള സൗഹൃദം പുതുക്കുന്നതിന് ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു.
Verse 23: അവരെ ബഹുമാനപുര സ്‌സരം സ്വീകരിക്കാന്‍ ഞങ്ങളുടെ ജനം താത്‌പര്യം കാണിച്ചു. അവരുടെ സന്‌ദേശത്തിന്‍െറ ഒരു പകര്‍പ്പ്, സ്‌പാര്‍ത്താക്കാര്‍ക്ക് പിന്നീടു പരിശോധിക്കുന്നതിന്, പൊതുരേ ഖാശേഖരശാലയില്‍ സൂക്‌ഷിച്ചിട്ടുണ്ട്. ഇതിന്‍െറ ഒരു പകര്‍പ്പ് പ്രധാനപുരോഹിതനായ ശിമയോന് അവര്‍ അയച്ചു കൊടുത്തു.
Verse 24: അ നന്തരം, റോമാക്കാരുമായുള്ള സഖ്യം ഉറപ്പിക്കുന്നതിന്, ആയിരം മീന തൂക്കമുള്ള വലിയൊരു സുവര്‍ണപരിചയുമായി നുമേനിയൂസിനെ ശിമയോന്‍ റോമായിലേക്കയച്ചു.
Verse 25: ഇതുകേട്ടു ജനം പറഞ്ഞു: ശിമയോനോടും പുത്രന്‍മാരോടും നാം എങ്ങനെ നന്‌ദി പ്രകാശിപ്പിക്കും?
Verse 26: അവനും അവന്‍െറ സഹോദരന്‍മാരും പിതൃഭവനവും ഉറച്ചുനില്‍ക്കുകയും, ഇസ്രായേലിന്‍െറ ശത്രുവിനെതിരെ പൊരുതി, അവരെ തുരത്തുകയും രാജ്യത്തില്‍ സ്വാതന്ത്യ്രം സുസ്‌ഥാപിതമാക്കുകയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം അവര്‍ പിത്തളഫലകത്തില്‍ രേഖപ്പെടുത്തി, സീയോന്‍മലയില്‍ സ്‌തംഭങ്ങളില്‍ സ്‌ഥാപിച്ചു.
Verse 27: അവര്‍ എഴുതിയിരുന്നതിന്‍െറ പകര്‍പ്പ് ഇതാണ്: നൂറ്റിയെഴുപത്തിരണ്ടാമാണ്ട്, അതായത്, സമുന്നതനായ പ്രധാനപുരോഹിതന്‍ ശിമയോന്‍െറ മൂന്നാംഭരണവര്‍ഷം, എലൂള്‍മാസം പതിനെട്ടാം ദിവസം
Verse 28: അസരമേലില്‍, പുരോഹിതന്‍മാരുടെയും ജനത്തിന്‍െറയും ഭരണാധിപന്‍മാരുടെയും ശ്രഷ്‌ഠന്‍മാരുടെയും മഹാസഭയില്‍, ഈ വിളംബരം പുറപ്പെടുവിച്ചു:
Verse 29: രാജ്യം തുടരെത്തുടരെയുദ്‌ധത്തിനടിപ്പെട്ടുകൊണ്ടിരിക്കേ, യൊയാറിബിന്‍െറ വംശത്തില്‍പ്പെട്ട പുരോഹിതനായ മത്താത്തിയാസിന്‍െറ മകന്‍ ശിമയോനും സഹോദരന്‍മാരും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട്, വിശുദ്‌ധമന്‌ദിരവും നിയമവും കാത്തുരക്‌ഷിക്കുന്നതിനായി, രാജ്യത്തിന്‍െറ ശത്രുക്കളോട് എതിരിട്ടു. അവര്‍ രാജ്യത്തിനു പ്രതാപംനേടിത്തന്നു.
Verse 30: ജോനാഥാന്‍ ജനത്തിനു കെട്ടുറപ്പു നല്‍കുകയും പ്രധാന പുരോഹിതനാവുകയും ചെയ്‌തു. അവസാനം അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.
Verse 31: രാജ്യത്തെ ആക്രമിക്കുന്നതിനും വിശുദ്‌ധസ്‌ഥലം പിടിച്ചടക്കുന്നതിനും ശത്രുക്കള്‍ ശ്രമിച്ചപ്പോള്‍
Verse 32: ശിമയോന്‍ തന്‍െറ രാജ്യത്തിനുവേണ്ടി പൊരുതി. രാജ്യത്തിന്‍െറ സേനകള്‍ക്ക് ആയുധവും വേതനവും നല്‍കാന്‍ അവന്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നു വലിയ സംഖ്യ ചെലവഴിച്ചു.
Verse 33: യൂദായിലെ നഗരങ്ങളും, അതിന്‍െറ അതിര്‍ത്തിയിലുള്ളതും മുന്‍പു ശത്രുക്കള്‍ ആയുധം ശേഖരിച്ചു സൂക്‌ഷിച്ചിരുന്നതുമായ ബേത്ത്‌സൂറും സുരക്‌ഷിതമാക്കുകയും, അവിടെ യഹൂദകാവല്‍സൈന്യത്തെനിയോഗിക്കുകയും ചെയ്‌തു.
Verse 34: അവന്‍ കടല്‍തീരത്തുള്ള ജോപ്പായും അസോത്തൂസിന്‍െറ അതിര്‍ത്തിയിലുള്ളതും മുന്‍പു ശത്രുക്കള്‍ അധിവസിച്ചിരുന്നതുമായ ഗസറായും സുരക്‌ഷിതമാക്കി. അവിടെ യഹൂദരെ പാര്‍പ്പിക്കുകയും നഗരങ്ങളുടെ പുനരുദ്‌ധാരണത്തിനാവശ്യമായതെല്ലാം അവര്‍ക്കു നല്‍കുകയും ചെയ്‌തു.
Verse 35: ശിമയോന്‍െറ വിശ്വസ്‌തതയും രാജ്യത്തിന് അവന്‍ നേടിക്കൊടുക്കാനുറ ച്ചപ്രതാപവും ജനം മനസ്‌സിലാക്കി. അവന്‍െറ ചെയ്‌തികളും അവന്‍ ജനത്തോടു പുലര്‍ത്തിയ നീതിയും വിശ്വസ്‌തതയും കണക്കിലെടുത്തും, എല്ലാവിധത്തിലും ജനത്തെ പ്രതാപത്തിലേക്കു നയിക്കുന്നതിന് അവന്‍ നടത്തിയ പരിശ്രമങ്ങളെ പരിഗണിച്ചും അവര്‍ അവനെ തങ്ങളുടെ നേതാവും പുരോഹിതനുമാക്കി.
Verse 36: അവന്‍െറ നേതൃത്വത്തില്‍ ജനത്തിന് ഉത്‌കര്‍ഷമുണ്ടായി. അവന്‍ വിജാതീയരെ രാജ്യത്തുനിന്നു തുരത്തി. അതുപോലെ, ജറുസലെമില്‍ ദാവീദിന്‍െറ നഗരത്തില്‍ തങ്ങള്‍ക്കായി കോട്ടകെട്ടുകയും, അതില്‍നിന്നു പുറത്തുവന്ന്, വിശുദ്‌ധസ്‌ഥലത്തിന്‍െറ പരിസരങ്ങള്‍ അശുദ്‌ധമാക്കുകയും അതിന്‍െറ വിശുദ്‌ധിക്കു ഭംഗം വരുത്തുകയും ചെയ്‌തിരുന്നവരെ അവന്‍ ഓടിച്ചു.
Verse 37: അവന്‍ അവിടെ യഹൂദരെ പാര്‍പ്പിക്കുകയും രാജ്യത്തിന്‍െറയും നഗരത്തിന്‍െറയും സുരക്‌ഷിതത്വത്തിനുവേണ്ടി അതിനെ സുശക്‌തമാക്കുകയും ജറുസലെമിന്‍െറ മതിലുകള്‍ക്ക് ഉയരം കൂട്ടുകയും ചെയ്‌തു.
Verse 38: ഇതിന്‍െറ വെളിച്ചത്തില്‍ ദമെത്രിയൂസ്‌രാജാവ് അവനെ പ്രധാനപുരോഹിതനായി സ്‌ഥിരപ്പെടുത്തി.
Verse 39: അവനെ രാജമിത്രങ്ങളിലൊരുവനാക്കുകയും അവനു വലിയ ബഹുമതികള്‍ നല്‍കുകയും ചെയ്‌തു.
Verse 40: എന്തുകൊണ്ടെന്നാല്‍, റോമാക്കാര്‍ യഹൂദരെ സുഹൃത്തുക്കളും സഖ്യകക്‌ഷികളും സഹോദരരുമായി പരിഗണിച്ചിരുന്നുവെന്നും ശിമയോന്‍െറ ദൂതന്‍മാരെ അവര്‍ ബഹുമാനപുരസ്‌സരം സ്വീകരിച്ചുവെന്നും അവന്‍ കേട്ടിരുന്നു.
Verse 41: വിശ്വസനീയമായ ഒരു പ്രവാചകന്‍െറ ആവിര്‍ഭാവംവരെ, ശിമയോന്‍ നേതാവും പ്രധാനപുരോഹിതനും ആയിരിക്കട്ടെയെന്നു യഹൂദരും പുരോഹിതരും തീരുമാനിച്ചു.
Verse 42: അവന്‍ അവരുടെ ഭരണാധികാരിയായിരിക്കുകയും വിശുദ്‌ധസ്‌ഥലത്തിന്‍െറ ചുമതല വഹിക്കുകയും ചെയ്യേണ്ടിയിരുന്നു. അതിലെ ശുശ്രൂഷകള്‍ക്കും രാജ്യത്തിന്‍െറയും ആയുധങ്ങളുടെയും ശക്‌തിദുര്‍ഗങ്ങളുടെയും മേല്‍നോട്ടത്തിനും ആളുകളെ നിയമിക്കേണ്ടതും അവനായിരുന്നു.
Verse 43: സകലരും അവനെ അനുസരിക്കണം. രാജ്യത്ത് എഴുതപ്പെടുന്ന കരാറുകളെല്ലാം അവന്‍െറ നാമത്തിലായിരിക്കണം. അവന്‍ രാജകീയവസ്‌ത്രം ധരിക്കുകയും സ്വര്‍ണാഭരണം അണിയുകയും വേണം.
Verse 44: ജനങ്ങളിലോ പുരോഹിതന്‍മാരിലോ ആരും ഈ തീരുമാനങ്ങളിലൊന്നും അസാധുവാക്കുകയോ, അവന്‍െറ വാക്കുകള്‍ ധിക്കരിക്കുകയോ, അവന്‍െറ അനുവാദംകൂടാതെ രാജ്യത്ത് സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയോ രാജകീയവസ്‌ത്രം ധരിക്കുകയോ സ്വര്‍ണക്കൊളുത്ത് അണിയുകയോ ചെയ്യാന്‍ പാ ടില്ല.
Verse 45: ഈ തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കുകയോ അവയിലേതെങ്കിലുമൊന്ന് അസാധുവാക്കുകയോ ചെയ്യുന്നവന്‍ ശിക്‌ഷാര്‍ഹനായിരിക്കും.
Verse 46: ഈ തീരുമാനങ്ങള്‍ക്കനുസൃതമായിപ്രവര്‍ത്തിക്കാനുള്ള അവകാശം ശിമയോനു നല്‍കുന്നതിനു ജനം സമ്മതിച്ചു.
Verse 47: പ്രധാന പുരോഹിതനും യഹൂദജനത്തിന്‍െറയും പുരോഹിതന്‍മാരുടെയും അധിപനും സംര ക്‌ഷകനുമായിരിക്കാമെന്ന് ശിമയോന്‍ ഏറ്റു.
Verse 48: ഈ കല്‍പന പിത്തളത്തകിടില്‍ ആലേ ഖനം ചെയ്‌ത്, ദേവാലയത്തിന്‍െറ പരിസ രത്ത് ശ്രദ്‌ധേയമായ ഒരു സ്‌ഥലത്ത് സ്‌ഥാപിക്കാന്‍ അവര്‍ നിര്‍ദ്‌ദേശം നല്‍കി.
Verse 49: ശിമയോനും പുത്രന്‍മാര്‍ക്കും ലഭ്യമാകേണ്ടതിന് അതിന്‍െറ ഒരു പകര്‍പ്പ് ഭണ്‍ഡാരത്തില്‍ സൂക്‌ഷിക്കാന്‍ അവര്‍ ആജ്‌ഞാപിച്ചു.